ഉസ്താദ് ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് ആശയങ്ങളും വിനിമയ മാധ്യമങ്ങളും അനുദിനം വികസിക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മാത്രമല്ല, ആശയ രൂപീകരണത്തിന്റെ സ്രോതസ്സുകളിലും അതിശയിപ്പിക്കുന്ന വളർച്ചയും അത്ഭുതകരമായ വ്യാപ്തിയുമുണ്ടായിട്ടുണ്ട്. സൈബർ ചുമരുകളും മുഖപേജുകളുമെല്ലാം എഡിറ്റിംഗും സെൻസെറിംഗുമില്ലാതെ ആശയം കോറിയിടാനുള്ള നിയന്ത്രണങ്ങളില്ലാത്ത വേദികളാണ്. ക്രിയാത്മകവും നിഷേധാത്മകവുമായ ഫലങ്ങൾ ഇതിനുണ്ട്. വിപ്ലവം തീർക്കാനും വീര്യം കെടുത്താനും ഇവക്കാകും. അഭിമാനത്തിന്റെ തേരിലേറ്റാനും അപമാനിച്ച് താഴെ ഇറക്കാനും ഇവ കൊണ്ടാകും. പരിശീലനം നേടുന്നതിനൊപ്പം വായ നാവിഭവങ്ങളൊരുക്കാനും പലർക്കുമിവ സഹായകമാണ്. ഒത്തിരി ശ്രദ്ധയും ഏറെ ജാഗ്രതയും ഏതായാലും ഈ മേഖലയിൽ ആവശ്യമുണ്ട്. ഏറെ നന്മകൾ മുന്നിൽ കണ്ട്, നാനോന്മുഖ ക്രിയാശേഷികൾക്ക് ആക്കം കൂട്ടാൻ അൽ ഹസനാത്തിന്റെ പുതിയ ഉദ്യമമാണിത്. മുന്നേറ്റത്തിന്റെ വഴിയിൽ വിജയത്തിന്റെ നാഴികക്കല്ല് തീർക്കാൻ റബ്ബ് സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹൃദ്യമായ അഭിനന്ദനങ്ങളും ആത്മാർത്ഥമായ ആശംസ...