Skip to main content

Posts

Showing posts from October, 2021

ഈ യാത്ര അങ്ങോട്ടാണ്*

  🖋️അലാഉദ്ദീൻ മമ്പാട് ----------------------------------------- അവരെന്റെ ഭാര്യയെ കൂട്ടമായി ബലാൽസംഗം ചെയ്യുകയായിരുന്നു ഞാനവർക്ക് നേരെ കല്ലെറിഞ്ഞാലോ എന്നാലോചിച്ചു പിറ്റേന്നാൾ അവരെന്നെ ജയിലിലടച്ചു !  അവരെന്റെ മകളെ തട്ടിക്കൊണ്ടു പോവാനൊരുങ്ങുകയായിരുന്നു  ഞാനരുതെന്ന് കരഞ്ഞു പിറ്റേന്നാൾ, അവരെന്നെ തുറങ്കലിലടച്ചു ! അവരെന്റെ വീടിന്  വെറുപ്പിന്റെ തീയിട്ടു ഞാൻ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു പിറ്റേന്നാൾ അവരെനിക്ക്  ജീവപര്യന്തം വിധിച്ചു ! ദൈവം തന്ന ഈ വായ  അധികപ്പെറ്റാണെന്ന് ഇന്നാണ് മനസ്സിലായത് ഈയാത്ര അത് തുന്നി കെട്ടാനാണ്... എങ്കിൽ, രാജ്യസ്നേഹം മുൻനിർത്തി/  ജാമ്യം നൽകാമെന്ന് അവരെനിക്ക്  വാക്ക് തന്നിട്ടുണ്ട്/