#1 പല 'യാനങ്ങൾ' ✒️ സിയാദ് അന്ധകാരത്തിൽ അജ്ഞതയിഴചേർന്നുണ്ടായ ഗാഢമാം ഇരുട്ടിൽ അഹന്തകാവ്യങ്ങൾ കൂർക്കം വലിച്ചു - റങ്ങിയവർക്കിടക്ക് കാലത്തിനുമെത്രയോ മുമ്പേ ഭവിച്ച ഒരൊളിവ് , ചിരപരിചിതമല്ലാത്ത നാമധേയത്തിൽ പ്രഭാ കിരണമായ് മേനി പ്രാഭിച്ചു. ആയുസ്സിൻ്റെ മദ്ധ്യാഹ്നം പിന്നിട്ടപ്പോഴത് ആളുന്ന സൂര്യനായ് രൂപാന്തരപ്പെടുകയുണ്ടായി. ഉറക്കമുണർന്നു ചിലർ അതിന്റെയുദിപ്പിനെ ഹൃദയത്തിൽ കൊളുത്തി വെച്ചു. ഇരുളിനെ, വെളിച്ചമേറെ തെളിച്ചമുള്ളതാക്കി. ഉണർവിനെ വെറുത്തവർക്കതു ദുസ്സഹമായിരുന്നു. അവർ അതിനെ തല്ലിക്കെടുത്താൻ നിതാന്തത കൈകൊണ്ടു. അനന്തരം ,പ്രവാചകനായ പ്രകാശം സ്രഷ്ടാവിൽ നിന്നു വിളിയാളമുൾകൊണ്ട് തന്നെയാശ്ലേഷിച്ചവർക്ക് സമാധാനത്തിന്റെ ഭൂമികകളിലേക്ക് പാത തെളിയിച്ചു കൊടുത്തു , വെളിച്ചം അരണ്ടു പോവാതിരിക്കാൻ , സർവ്വസമ്പന്നരായി പല യാനങ്ങൾ ചെയ്തിരുന്നയ- തേവഴികളിലൂടെത്തന്നെയവർ ദരിദ്രരായി പലായനം ചെയ്തു. അറേബ്യയിലെ മരഭൂവിലവരുടെ കാൽപാദങ്ങൾ ഒരു ചിത്രരൂപം വരച്ചു തീർത്തു . ലോകത്തിനു കാലമതിനെ വായിച്ചു കേൾപിച്ചു " ഹിജ്റ"... -------------------------------------- #2 ഹിജ്റ ✒️റഹ്മത്തുള്ള പി വാനം വാതായനങ്ങൾ കറുപ്പിച്ചു...