Skip to main content

ഹിജ്റ : ഇസ്‌ലാമിക സംസ്കൃതിയുടെ സംസ്ഥാപനത്തിലേക്കുള്ള ചരിത്രത്തിന്റെ ബീജാവാപം


✒️മിൻഹാജ് ഇ.കെ ചാഴിയോട്

ഗതകാല ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക ജീവിതത്തിലും ഐതിഹാസികതയുടെ അതിപ്രധാനമായ അധ്യായമാണ് ഹിജ്റ.
ഇസ്‌ലാമിക മൗലികതയുടെയും പ്രവാചക ദൗത്യ നിർവ്വഹണത്തിന്റെയും പൂർണതയിലേക്കുള്ള പ്രയാണമാണ് മദീനാ പലായനത്തിന്റെ സംക്ഷിപ്ത വായന.ഇസ്‌ലാമിക സംസ്കൃതിയുടെ സംസ്ഥാപനത്തിലേക്കുള്ള ചരിത്രത്തിന്റെ ബീജവാപമായിരുന്നു ഹിജ്റയെന്ന് ചുരുക്കം.

മക്കയുടെ പ്രദേശിക തലത്തിൽ നടന്നിരുന്ന വിശാലമായ ആശയ പ്രചരണത്തിൽ നിന്നും മാറി നിന്ന് ആഗോളതലത്തിൽ തന്നെ അഭിമാനത്തിന്റെ ഇസ്‌ലാമിക രാഷ്ട്രം പടുത്തുയർത്തുന്നതിലേക്കുള്ള ചുവടുവെപ്പായിരുന്നു ഹിജ്റ.
സുദീർഘമായ കാലഘട്ടത്തിനിടയിൽ സസൂക്ഷമമായി പ്രവാചകരും അനുയായി വൃന്ദവും പടുത്തുയർത്തിയ സമർത്ഥമായ ആസൂത്രണ മികവിന്റെ മഹാഗോപുരമാണ് ഹിജ്റ.

പ്രവാചക ദൗത്യനിർവഹണത്തിൽ വിളവെടുപ്പിന്റെ പച്ചമണ്ണും തേടിയുള്ള അന്വേഷണത്തിന്റെ തീർത്ഥാടനമായിരുന്നു ഹിജ്റയെന്ന പേരിൽ ചരിത്രം വിളിച്ചത്.ആദർശ സംഹിതയുടെ 
പ്രബോധനത്തിൽ നിന്നും പ്രായോഗിക തലത്തിലേക്കുള്ള പരിണാമവും പ്രതിരോധത്തിന്റെ പാതയിൽ നിന്നും മുന്നേറ്റത്തിന്റെ മുറ്റത്തേക്കുള്ള മാറ്റമായിരുന്നു ഹിജ്റയെന്ന് ദേശാന്തരങ്ങളിൽ അറിയപ്പെട്ടത്.

ഹിജ്റ,ഒരിക്കലും പാരമ്പര്യ ശത്രുവിനെ  ഭയന്നു കൊണ്ടുള്ള ഒളിച്ചോട്ടമായിരുന്നില്ല.
മക്കയുടെ സൈകത ഭൂമിയിലെ എതിർപ്പിന്റെ കനൽ നാളങ്ങളൾക്കിടയിൽ പ്രബോധനത്തിനപ്പുറം പ്രായോഗികതക്ക് അവസരമുണ്ടായിരുന്നില്ല.
നുബുവ്വത്തിന്റെ തുടക്കത്തിലെ പതിമൂന്ന് വർഷം നീണ്ട പ്രബോധന ജീവിതത്തിൽ മക്കയുടെ പരിസരങ്ങളും പശ്ചാത്തലങ്ങളും വേണ്ട രീതിയിൽ തിരുനബി(സ്വാ) തിരിച്ചറിഞ്ഞിരുന്നു. 
അന്ധകാര നിബിഢമായ മക്കയുടെ പരിതസ്ഥിതിയിലെ ദുരാചാരങ്ങളെയെല്ലാം വിപാടനം ചെയ്ത് സമൂലമായ മാറ്റത്തിന്റെ പുതിയൊരു ശരീഅത്തിന്റെ പിറവിക്ക് പതിമൂന്ന് സംവൽത്സരങ്ങൾക്ക് ശേഷവും മക്കയുടെ മണ്ണും മനസ്സും പാകപ്പെട്ടിരുന്നില്ല.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയൊരു പ്രബോധന ഭൂമിക തേടയുള്ള അന്വേഷണത്തിന് അനുമതിയെന്നോളം ദൈവവിധി വരുന്നതും ഹിജ്റ യെന്ന പുതുചരിത്രം പിറക്കുന്നതും.ഖൽബിലുറച്ച വിശ്വാസസംരക്ഷണത്തിനായുള്ള അതിജീവന മാർഗങ്ങൾ സാധൂകരിച്ച മദീനാ പലായനം മനോഹരമായ ഗതകാല ചരിത്രത്തിന്റെ പുനർവായനയാണെന്നതോടൊപ്പം തന്നെ സുകൃതസന്ദേശങ്ങളുടെ പ്രവിശാലമായ 
 പാഠപുസ്തകമായിരുന്നു ഹിജ്റയെന്ന് ചുരുക്കം.

*ഹിജ്റ:- ഗതകാല ചരിത്രവായനകൾ*

 വെടിയുക,സ്വദേശം മാറി താമസിക്കുക എന്നതാണ് ഹിജ്റ എന്ന പദത്തിന്റെ ഭാഷാർത്ഥങ്ങൾ.അപകടത്തിന്റെ ഭയം മൂലം അവിശ്വാസികളുടെ രാഷ്ട്രത്തിൽ നിന്നും ജാഗ്രതയെന്നോളം ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പാലായനമാണ് ഹിജറയുടെ ശർഇയ്യായ വായന.

 ആദർശ സംരക്ഷണത്തിനായുള്ള അതിജീവന തീർത്ഥാടനങ്ങൾ പരിശുദ്ധ മതത്തിന്റെ ചരിത്രങ്ങളിൽ നിത്യസംഭവങ്ങളായിയിരുന്നുവെന്നതാണ് സത്യം.മാനവരാശിയുടെ മാതൃക പുരുഷനായ ഇബ്രാഹിം നബി(അ) തന്റെ ജന്മനാടിനോട് വിട പറഞ്ഞ് ഹർറാനയിലേക്കും ഫലസ്തീനിലേക്കും മൂസ നബി മദ്‌യനിലേക്കുല്ലാം മാറി താമസിച്ചത് ഹിജ്റയുടെ ചരിത്ര വായനകളാണ്.
"ഞാൻ എന്റെ റബ്ബിലേക്ക് ഹിജ്റ  പോവുകയാണ്" എന്ന് അദ്ദേഹം അന്നേരം പറഞ്ഞുവെന്ന് ഇബ്രാഹിം നബിയുടെ ഹിജ്റയെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്.

സ്വദേശ പാലായണം സത്യവിശ്വാസിയുടെ വിജയത്തിന്റെ ലളിതവും എന്നാൽ ത്യാഗപൂർണ്ണവുമായ പാതിയായിട്ടാണ് പരിശുദ്ധ മതം പരിചയപ്പെടുത്തുന്നത്. പൂർവ്വകാല പ്രവാചകന്മാരിലധികവും ഇത്തരമൊരു ഹിജറയെ പുൽകിയവരാണെന്ന് ചരിത്രത്താളുകൾ വ്യക്തമാക്കുന്നുണ്ട്.മദീനയിലേക്കുള്ള പലായനത്തിന്റെ മുമ്പും പരിശീലന കളരിയായി സ്വഹാബത്ത് എത്യോപയിലേക്ക് ഹിജ്റ പോയതും ചരിത്ര വസ്തുതയാണ്.

*അതിജീവനത്തിന്റെ നബവീ മാതൃക*

 നുബുവ്വത്തിന്റെ  വർഷങ്ങൾക്കുശേഷം ക്രി-613-ലാണ് തിരുനബി(സ)ക്ക് പരസ്യ പ്രബോധനത്തിനുള്ള അനുമതി ലഭിക്കുന്നത്.ഉടനടി, തന്റെ ഉറ്റവരെയെല്ലാം ജബൽ ഖുബൈസിന്റെ ചെരുവിലേക്ക് വിളിച്ചുകൂട്ടി മുത്ത് നബി ദൗത്യ   നിർവഹണത്തിന് പ്രാരംഭം കുറിച്ചു.പ്രബോധനദൗത്യത്തിന്റെ പ്രാരംഭമെന്നൊമെന്നത്തിൽ തന്നെ എതിർപ്പിന്റെ സ്വരങ്ങളും ഭീഷണിയുടെ മുഴക്കങ്ങളുമെല്ലാം നുബുവ്വത്തിന്റെ കാതകങ്ങളിൽ മുയങ്ങിത്തുടങ്ങിയിരുന്നു.
       സത്യദീനിന്റെ സൗന്ദര്യത്തിൽ സ്വയം മറന്ന് ജനങ്ങൾ ഇസ്‌ലാമിലേക്ക് കൂട്ടമായി കടന്നുവന്നു തുടങ്ങി.പക്ഷേ,ഇസ്‌ലാമിന്റെ തീരത്തണയുന്ന നിഷ്കളങ്കരായ മനുഷ്യരോടുള്ള മക്കക്കാരുടെ പരുഷമായ പെരുമാറ്റങ്ങൾക്ക് പരിണാമങ്ങളുണ്ടായില്ല.മുസ്‌ലിമായതിന്റെ പേരിൽ മാത്രം കിരാതമായ നടപടികൾക്ക് വിധേയമാകുന്ന സ്വഹാബത്തിന്റെ കണ്ണുലക്കുന്ന ദയനീയമായ കാഴ്ചകൾ മുത്ത് നബിയുടെ അധരങ്ങളിൽ അസ്വസ്ഥതയുടെ നീറ്റലായി നീറിപ്പുകഞ്ഞു.
        പ്രതിവിധിയെന്നോളം താന്താങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സ്വതന്ത്രമുള്ള നജ്ജാശി രാജാവിന്റെ എത്യോപ്യയിലേക്ക് ചില സ്വഹാബികളോട് ഹിജ്റ പോകാൻ കൽപ്പിച്ചു. തുടർച്ചയെന്നോണം,നുബുവ്വത്തിന്റെ അഞ്ചാം വർഷം റജബിൽ ഉസ്മാൻ(റ)വിന്റെ നേതൃത്വത്തിലുള്ള സംഘം എത്യോപ്യയിലേക്ക് ഹിജ്റ പോവുകയും നജ്ജാശി  രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
        നുബുവ്വത്തിന്റെ പത്താം വർഷത്തിൽ 42 വർഷക്കാലം മുത്ത്നബിക്ക് സ്വാന്തനത്തിന്റെ അഭയമേകിയ പിതൃവ്യൻ അബൂത്വാലിബിന്റെയും സഹധർമ്മിണി ഖദീജ ബീവിയുടെയും വിടവാങ്ങലുകൾ തിരുജീവിതത്തെ വല്ലാതെ വേദനിപ്പിച്ചു.ദുഃഖ വർഷത്തിലെ സാഹചര്യങ്ങൾക്കും സമകാലിക മക്കയിലെ സമസ്യകൾക്കുമുള്ള പരിഹാരമെന്നോണം തിരുനബി(സ) മദീന പലായനത്തെ വീക്ഷിച്ചു തുടങ്ങിയിരുന്നു.
      ഹജ്ജിന്റെ വേളകളിൽ അറഫയിലും മിനയിലും സാഹിത്യ ചർച്ചകളുടെ ഉക്കാള്,മിജന്ന,ദുൽ മജാസ് ചന്തകളിലേക്ക് വരുന്ന മദീന നിവാസികളോട് മുത്ത്നബി പരിശുദ്ധ ദീനിനെ പരിചയപ്പെടുത്തി.ഇങ്ങനെ,വിശുദ്ധിയുടെ വിത്തിറക്കുന്നതിന് മുമ്പ് തന്നെ പലായന ഭൂമികയെ കൃഷിയിറക്കാൻ പാകത്തിലുഴുതുമറിച്ച് പാകപ്പെടുത്തിയിരുന്നു.ശേഷം, നുബുവ്വത്തിന്റെ പതിനാലാം വർഷം സ്വഫർ  21-)o തിയ്യതി [ക്രി 622 സെപ്റ്റംബർ 13]ന് തിരുനബി മക്കയിലേക്ക് പലായനം ചെയ്തു.

*സുകൃതമൂല്യങ്ങളുടെ പുനർവായനകൾ.*

സഞ്ചരിക്കാനുള്ള വഴികളിലെ വൈതരണികളും ദുർഘടങ്ങളും കണ്ട് ഭയവിഹ്വലരായി പതുങ്ങി നിൽക്കാതെ സാധ്യതയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടിനടന്ന് പ്രതാപത്തിന്റെ കഥ രചിച്ചതാണ് ഹിജ്റയുടെ ചരിത്രം.
ഭൗതിക ജീവിതത്തിന്റെ സർവ്വസമ്പാദ്യങ്ങളും സൃഷ്ടാവായ റബ്ബിന്റെ മാർഗത്തിൽ സമർപ്പിക്കാനും പ്രാദേശിക തലത്തിലോ, ആഗോള തലത്തിലോ മുസ്‌ലിം വിരുദ്ധതയുടെ കൊടുങ്കാറ്റടിച്ച് വീശിയാലും ഖൽബിനകത്തെ ഈമാനിൽ അടിയുറച്ചു നിൽക്കാനുമാണ് ഓരോ മുഹാജിറുകളുടെയും ജീവിത പരിസരങ്ങൾ കരുത്ത് പകരുന്നത്.

മനസ്സിലുറച്ച തീരുമാനങ്ങൾക്ക് വേണ്ടിയുള്ള പരാജിയാവാത്ത ആസൂത്രണങ്ങളും പ്ലാനിങ്ങുകളുമാണ് ഹിജ്റയുടെ ചരിത്രത്തിലും ശേഷം നടന്ന മക്കാവിജയത്തിലും മായാതെ പ്രകടമാകുന്നത്. പെട്ടന്നുള്ള എടുത്തു ചാട്ടങ്ങൾ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് പ്രവാചകൻ (സ്വ) പ്രതിവചിച്ചു.

ജന്മഭൂമിയും സമ്പാദ്യങ്ങളുമെല്ലാം പടച്ച റബ്ബിന്റെ പാതയിൽ ഉപേക്ഷിച്ച് കടന്നു വന്ന മുഹാജിറുകൾക്ക് മുമ്പിലെ അൻസ്വാരികളുടെ സ്നേഹമസൃണമായ സ്വീകരണവും ആകർഷണീയകമായ ആതിഥ്യവും ഹിജ്റയുടെ താളുകളിലെ പ്രശോഭിതമായ മറ്റൊരു ഭാഗമാണ്.
രണ്ടു വീടുകളുള്ളവർ തന്റെ സഹോദരന് ഒരു കിടപ്പാടം നൽകിയും രണ്ടു വാഹനങ്ങളുള്ളവർ ഒരു വാഹനവും, രണ്ടു ഭാര്യമാരുള്ളവർ ഒരു ഭാര്യയെ നൽകിയും രണ്ടു തോട്ടങ്ങളുള്ളവർ ഒരു തോട്ടം നൽകിയും തങ്ങളുടെ സഹോരന്മാരെ ഹൃദയഹാരിയായി സ്വീകരിച്ചിരുത്തി.
 
അദമ്യമായ പ്രവാചകാനുരാഗത്തിന്റെ മധുരമുള്ള ഓർമ്മകളാണ് ഹിജ്റയുടെ മറ്റൊരു സന്ദേശം.ഇരുമ്പിയാർക്കുന്ന ഭൗതിക മുന്നേറ്റങ്ങളിൽ വിശ്വാസീ മാനസങ്ങളിൽ നിന്നും പ്രവാചക പ്രണയം പടിയിറങ്ങുന്ന ഭീതിജനകമായ സാഹചര്യത്തിൽ സൗറിന്റെ ഇരുളറകളിൽ, ശത്രുപക്ഷത്തിന്റെ സൂക്ഷമ നിരീക്ഷണത്തിൽ വിഷസർപ്പത്തിന്റെ വിഷബാധയേറ്റിട്ടും തിരുനബിയുടെ (സ്വാ) ഉണർവ്വ് ഭയന്ന് അശ്രുകണങ്ങളെ തടഞ്ഞുവെച്ച സ്വിദ്ധീഖ് തങ്ങളുടെ 
സ്നേഹമാണ് വിശ്വാസീ മനദാരുകളിൽ കുളിർമഴയായി പെയ്യേണ്ടത്.

മാനുഷിക മൂലധനത്തിന്റെ ശരിയായ ഉപയോഗത്തിന്റെ മികച്ച ഉദാഹരണം കൂടിയായിരുന്നു ഹിജ്റ .പോർവിളികളിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രം പരിചയിച്ച രാഷ്ട്ര സംസ്ഥാപനത്തിൽ നിന്നും വിഭിന്നമായി രക്തച്ചൊരിച്ചിലുകൾക്കും ആയുധ ചിലമ്പകളുടെ അട്ടഹാസങ്ങൾക്കും അവസരം നൽകാതയായിരുന്നു ഇസ്‌ലാമിക സംസ്കാരത്തിന്റെ തറവാട്ടു മുറ്റമായി തിരുനബി(സ്വ) മദീനയെന്ന പ്രവിശാല രാഷ്ട്രം പണിതത്.
 
മദീനയെന്ന പ്രവിശാലമായ രാഷ്ട്രം പ്രവാചക നേതൃതത്തിൽ പിറവിയെടുത്തപ്പോൾ രാഷ്ട്രത്തിന്റെ സുഖമമായ സഞ്ചാരത്തിന് വ്യവസ്ഥാപിതമായ ഭരണഘടനയാണ് പ്രവാചകൻ നിർമ്മിച്ചത്.രാഷ്ട്രത്തിലെ മുസ്‌ലിമേതര മതങ്ങളെയും ആദർശ സംഹിതകളെയും തച്ചുടക്കാതെ, അത്തരം ആശയക്കാർക്കും ജിസ് യ നൽകി സമാധാനന്തരീക്ഷത്തിൽ ജീവിക്കാനുള്ള സുന്ദരാവസരങ്ങളും പ്രവാചകൻ സാധ്യമാക്കിയെന്ന ചരിത്ര സത്യം ബഹുസ്വര മൂല്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന വർത്തമാന സങ്കൽപ്പങ്ങളോട് ചേർത്തുവെക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിത കാഴ്ചപ്പാടുകളുടെ നൈർമല്യത വ്യക്തമാവുക.

*സമർപ്പണത്തിന്റെ സമാനതകളില്ലാത്ത സ്വഹാബാ സാക്ഷ്യങ്ങൾ*

 ജന്മഭൂമിയും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ദൈവികപ്രീതിക്കായി സമർപ്പണത്തിന്റെ സമാനതകളില്ലാത്ത ഉപമകൾ തീർത്ത സ്വഹാബി വൃന്ദത്തിന്റെ ത്യാഗസുരഭിലമായ  ഓർമ്മകളുടെ പുനർവായനയാണ് ഹിജറ.ജീവിതത്തിന്റെ സർവ്വ സമ്പാദ്യങ്ങളും വെടിഞ്ഞ് മദീന മണ്ണിലേക്ക് വന്ന മുഹാജിറുകൾക്ക് സ്നേഹമസൃണമായ സഹായം നൽകി ചേർത്തുപിടിച്ച അൻസാരികളും ഹിജ്റയുടെ അനിഷേധ്യ ഓർമ്മകളാണ്. രണ്ട് വീടുകളുള്ളവർ തന്റെ സഹോദരന് കിടപ്പാടം നൽകിയും രണ്ട് വാഹനമുള്ളവർ വാഹനം നൽകിയും രണ്ടു ഭാര്യമാരുള്ളവർ ഭാര്യയെ നൽകിയും മുഹാജിറു കളെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ച ധന്യമായ സ്മരണങ്ങൾ ഹിജറയുടെ ഭാഗങ്ങളാണ്.

പ്രവാചകനും അനുയായികളും മദീനയിൽ താമസമുറപ്പിച്ചപ്പോഴും അവരുടെ അധരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന സാഹിത്യ സമ്പുഷ്ടമായ വാക്കുകളിലൂടെയോ, വശ്യമനോഹരമായ കവിതകളിലൂടെയോ, ലിഖിതങ്ങളിലൂടെയോ അല്ല ഗ്രുതഗതിയിൽ മദീനയിൽ ഇസ്‌ലാമിക വ്യാപനം സാധ്യമായത്. തിരു നബി(സ്വ)യുടെയും നക്ഷത്രത്തുല്ല്യരായ അനുയായികളുടെയും വെളിച്ചവും തെളിച്ചവുമുള്ള പച്ചയായ ജീവിത പരിസരങ്ങളായിരുന്നു മദീനയിലെ ഇസ്‌ലാമിക വ്യാപനത്തിന്റെ ഹേതുകമായി വർത്തിച്ചത്.
പ്രബോധനത്തിനും പ്രചരണത്തിനും പുതിയ തലങ്ങൾ നിരന്തരം തേടിക്കൊണ്ടിരിക്കുന്ന സമകാലിക പശ്ചാതലത്തിലും തെളിച്ചമുള്ള ജീവിതങ്ങളാണ് വെളിച്ചമുള്ള ഇസ് ലാമിന്റെ പ്രബോധന വഴിയിലെ സുപ്രധാനമാർഗമെന്ന തിരിച്ചറിവിന്റെ ചേർത്തു വായനകളാണ് ഹിജ്റ സമർപ്പിക്കുന്നത്.
ചുരുക്കത്തിൽ,സുകൃത മൂല്യങ്ങളുടെ പ്രശോഭിതമായ താളുകൾ തുന്നിച്ചേർത്ത ചരിത്ര പ്രാധാന്യമുള്ള മനോഹരമായ പാഠപുസ്തകമാണ് ഹിജ്റ. തിരുനബിയും സ്വഹാബത്തും വരച്ചുവെച്ച ഹിജ്റയുടെ പാഠപുസ്തകങ്ങൾ സത്യവിശ്വാസിയുടെ ജീവിത മാർഗരേഖയാവണം.പടച്ച റബ്ബ് തുണക്കട്ടെ.. ആമീൻ

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...