ഹാഫിള് റാഷിദ് കെ.ടി വഴിക്കടവ്
------------------------------------------------------
അവര്‍ കൂടുകളിലടച്ച്
പ്രാവുകളെ വളര്‍ത്തുന്നുണ്ട് ;
സ്വാതന്ത്ര്യമില്ലെങ്കിലും
സമാധാനത്തിന്‍റെ
അടയാളങ്ങളെന്ന്
തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.!
രാജ്യ വീഥികളിലേക്ക്
പിന്നാമ്പുറങ്ങളിലൂടെ കയറി
ആജീവനാന്ത ലാവണം
കഴുത്തിലണിയുന്നു
തീൻമേശയിൽ ഇഴയുന്ന
മൂർഖനും, ചേരയും
അവയുടെ വിഷദംഷ്ട്രകളാൽ
നീതി ദേവതയെ
ദംശിക്കുന്നു
എവിടെ..! ടാഗോറിന്റെ
ലോകം കോരിത്തരിച്ച ചിന്തകൾ ?
എവിടെ..! ബാപ്പുജിയുടെ
അഹിംസാ മന്ത്രങ്ങൾ ?
എവിടെ..! അംബേദ്ക്കറിന്റെ
സമഭാവനകൾ ?
എവിടെ..! ചാച്ചാജിയുടെ
വാടാത്ത മതനിരപേക്ഷത
മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ?
എവിടെയെൻ പിതാക്കളുടെ
ദീപ്ത സ്മരണകൾ ?
എവിടെയെൻ ഇടറാത്ത
വാക്കുകൾ ?
എവിടെയെൻ ചിറകടിക്കുന്ന
പറവകൾ ?
അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ
കൂടുകളിൽ നിന്നെങ്കിലും
ഒരു പുലരി കാണാൻ
Comments
Post a Comment