✍️ ഹാഫിള് ശഫീഖ് എടയാറ്റൂർ പൂർണത ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്.തികവിൻ്റെയും മികവിൻ്റെയും അടയാളമായ പതിനാലാം രാവിലെ പൗർണ്ണമി പോലും കവിതകളിലെ നിത്യവസന്തമായത് മറ്റൊന്നിൻ്റെയും പേരിലല്ലല്ലോ. പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിക്ക് നിദാനമായ ഒളിവിനെ ദർശിച്ച പശ്ചാത്താപ ഹൃത്ത്യനായ ആദമിൻ്റെ കണ്ണുകളിൽ ഉടക്കിയ പ്രഭാവലയം മറ്റൊന്നുമായിരുന്നില്ല പ്രവാചകനിലെ പൂർണത തന്നെയായിരുന്നു.പ്രപഞ്ചോൽപ്പത്തി മുതൽ പ്രപഞ്ചത്തിൻ്റെ താളമായിരുന്നു അവിടുത്തെ പ്രകീർത്തനങ്ങൾ. അവിടുത്തെ തിരുപ്രഭയിൽ കിളിർത്തു മുളച്ച വൃക്ഷലതാദികൾക്കും അവയിൽ കൂടുവെച്ച പക്ഷികൾക്കും എങ്ങനെ അവിടുത്തെ റഹ്മമത്തിനെ ഓർക്കാതിരിക്കാനാകും. കിഴക്കൻ കാറ്റിന് അവിടുത്തെ ഖിദ്മത്തിന് ഊഴം ലഭിച്ചത് വർഷങ്ങളോളം തിരുസാന്നിധ്യത്തെ ഹൃദയത്തിൽ തഴുകി തലോടിയ ബുറാഖിന്നും സൗറിലെ സർപ്പത്തിനും ശേഷമായിരുന്നു. സിമ്പോസിയങ്ങളിലും സെമിനാറുകളിലും മതസൈദ്ധാന്തിക ചർച്ചകളിലും മാത്രം സ്മരിക്കപ്പെടുന്ന ചരിത്ര പുരുഷന്മാരിലല്ല പ്രവാചകൻ. നിത്യം പ്രകൃതിയുടെ സമയക്രമങ്ങളുടെ ചാക്രിക താളമാണ് മുഹമ്മദ് നബി (സ്വ). എല്ലാ രാജ്യങ്ങളിലും മുസ്ലിം പള്ളിയുള്ളതിനാൽ ഇടമുറിയാതെ ആറാം നൂറ്റാണ്ടിലെ പ്രവാചക...