✍️ ഹാഫിള് സിനാൻ കരുളായി
ലോകം മുഴുവൻ പരന്നൊഴുകിയ ഇസ്ലാമിന്റെ പ്രഭാ കിരണങ്ങളുടെ ഉത്ഭവ സ്ഥാനം മക്കയാണെങ്കില്‍ കടലിന്റെ ഓളങ്ങളോളം പ്രവിശാലമാക്കി സൗരഭ്യത പകര്‍ന്നത് മദീനയുടെ മടിത്തട്ടിലാണ്. ഇസ്ലാമിക സംസ്‌കാരത്തിന്റെ സിരാ കേന്ദ്രമാണ് മദീന. ഈ സ്ഥിര സ്ഥായില്‍ നിന്നാണ് ഇസ്‌ലാമിക സംസ്‌കൃതിയുടെ ഉദയം. നബി(സ)യുടെ ആഗമനത്തിന്റെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചരിത്ര വഴക്കവും പാരമ്പര്യവും നെഞ്ചിലേറ്റിയ ചരിത്ര ഭൂമികയാണ് മദീന. നബി(സ)യെയും അനുയായികളേയും മദീന ഹൃദ്യമായി വരവേറ്റതും ഇതുകൊണ്ട് തന്നെയാണ്. എല്ലാ കാലത്തും അവിടുത്തെ ചുടു കാറ്റിനും മണല്‍ തരികള്‍ക്കും കനല്‍ പഥങ്ങള്‍ താണ്ടി വരുന്ന ദൈന്യത നിറഞ്ഞ ജീവിതങ്ങള്‍ക്ക് കുളിര്‍മയാവാന്‍ കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയുടെയും പരാദീനതയുടെയും പടുകുഴില്‍ നിന്ന് അന്തസത്തക്ക് മങ്ങലേല്‍ക്കാതെ ഉയര്‍ത്തെഴുന്നേൽപ്പിക്കാന്‍ മദീന തന്റെ മാറിടം തുറന്നു കൊടുത്തു.മദീനയുടെ മഹാ മനസ്‌കതയാണ് പിന്നീട് പ്രവാചകര്‍ക്ക് യുക്തി ഭദ്രമായി നയതന്ത്രജ്ഞതയിലൂടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മക്ക കീഴടക്കാന്‍ സാധിച്ചത്. സ്വന്തം നാടും വീടും തങ്ങള്‍ക്കുണ്ടായിരുന്ന സര്‍വ്വതും ശത്രുകളാല്‍ ത്യജിക്കേണ്ടി വന്ന പ്രവാചകര്‍ വര്‍ദ്ധിത വീര്യത്തോടെ ജന്മ ഭൂമിക പിടിച്ചടക്കി. തകര്‍ക്കപ്പെടാന്‍ കഴിയാത്ത സാമ്രാജ്യത്ത ശക്തി കേന്ദ്രമായി, അധിപനായി എന്നും തിരുമേനി ജന്മഭൂമിക തിരിച്ചെടുത്ത ആഹ്ലാദതിമര്‍പ്പില്‍ മദീനയെ മറന്നില്ല. ചോദ്യം ചെയ്യപ്പെടാന്‍ ഇല്ലാത്ത തലത്തില്‍ അനുയായികളുടെ ഹൃദയമിടിപ്പായ അവിടുത്തേക്ക് ഭരണം മക്ക കേന്ദ്രീകൃത ലോകത്തേക്ക് മാറ്റാമായിരുന്നു, അവിടെയാണ് മദീന നിറപകിട്ടാര്‍ന്ന ഋതുഭേതങ്ങള്‍ക്ക് അന്യമായ സഥായിഭാവം നല്‍കുന്നത്.ആപല്‍ ഘട്ടത്തില്‍
കൈപിടിച്ചുയര്‍ത്തിയ മദീന, കിതക്കുന്ന ജീവന്റെ മിടിപ്പിന് പുതുനാമ്പുകളിട്ട് ഊര്‍ജ്ജസ്സ്വലമാക്കിയ മദീന, ഈ പുണ്യ ഭൂമികയിലാവണം ദീവിതാന്ത്യം വരെയുള്ള ജീവിതം എന്ന് പ്രവാചകര്‍ ദൃഢ നിശ്ചയം എടുത്തു.
*വിങ്ങിപ്പൊട്ടുന്നു മക്ക*
മക്കയിലെ ഇസ്ലാമിക പ്രചരണത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം കാഠിന്യത്തിന്റെയും തീക്ഷ്ണതയുടെയും മൂര്‍ധന്യ ഭാവം കാണിച്ചു. പുച്ഛഭാവത്തില്‍ നിന്നുതിര്‍ന്ന പരിഹാസവും കുത്തു വാക്കുകളും തുടര്‍ന്ന് ഭയത്താല്‍ വെറിപ്പിടിച്ച് വധശ്രമത്തിലേക്കാണ് ശത്രു സൈന്യം കൊണ്ടത്തിച്ചത്.ഇത്തരത്തില്‍ ഇസ്ലാമിന്റെ വളര്‍ച്ച പരിപൂര്‍ണ്ണതയിലെത്താന്‍ സാധിക്കാത്ത വിധം പ്രതികൂലമായിരുന്നു മക്കയിലെ സാഹചര്യം , ഈ സ്ഥിതി വിശേഷണത്തിലൂടെ ഇസ്ലാമിന്റെ സംസ്‌കാര സമ്പന്നമായ ഉത്തുംഗതയിലെത്തിക്കുന്നത് മലവെള്ളപ്പാച്ചിലിനെതിരെ നീന്തുന്നതിന് സമാനമായിരുന്നു, അവിടെ നിന്നാണ് സമാധാനത്തിന്റെ പച്ചിലകള്‍ തേടിയുള്ള തങ്ങളുടെ പ്രയാണം ആരംഭിക്കുന്നത് . ശാന്തിയുടെ പൊന്‍കിരണങ്ങള്‍ ഭ്രമണം ചെയ്യുന്ന കരതേടുന്നത് . അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു ജന വിഭാഗം ലോകവസാനം വരെ നില നില്‍ക്കണമെങ്കില്‍ പരിശുദ്ധ ഇസ്‌ലാം സ്ഥായിയായി വര്‍ത്തിക്കണമെന്ന ബോധ്യത്തില്‍ നിന്നാണ് പ്രവാചകന്‍ ത്വാഇഫിലേക്ക് പോകുന്നത്.പക്ഷെ സ്വന്തം കുടുംബക്കാര്‍ പോലും തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല . മറിച്ച് ആട്ടിയോടിക്കലും ഭ്രാന്തന്‍ എന്ന മുദ്രകുത്തുകയുമായിരുന്നു അവിടത്തേക്ക് ലഭിച്ച പ്രതിഫലം.
നബി(സ)തങ്ങളുടെ ശരീരത്തിനേക്കാള്‍ മനസ്സിനേറ്റ അഗാതമായ മുറിപ്പാടായിരുന്നു അത് .പിന്നീടാണ് ഹബ്ഷ തണല്‍ മരമാകുന്നത് .പക്ഷെ അതിന്റെ വേരുകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ മാത്രമായിരുന്നു. കാരണം, അനന്തമായ വിശാലത കൈവരിക്കാന്‍ മാത്രം അനുകൂല സാഹചര്യം അവിടെയും ഉണ്ടായിരുന്നില്ല .മറ്റൊരു മതത്തിന്റെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അധിഷ്ടിതമായ ഭരണസംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇസ്‌ലാമിക പ്രബോധനത്തിന്റെ പരിധിയും പരിമിതിയും പ്രവാചകന്‍(സ)തിരിച്ചറിഞ്ഞു. സ്വതന്ത്രമായ നിയമ നിര്‍മാണവും കാലഗണ ഭരണ സംവിധാനവുമെല്ലാം ഉള്‍കൊളളുന്ന ഭരണമാണ് അവിടുന്ന് ആഗ്രഹിച്ചിരുന്നത്. ഈ ഒരാഗ്രഹപൂര്‍ത്തീകരണമായി മദീനയുടെ ഭൂമി മാറുന്നത് എങ്ങനെയാണ് ?
*പ്രതീക്ഷയുടെ പുതുനാമ്പുകള്‍*
നാം ആദ്യം മദീനയുടെ അവസ്ഥകളെക്കുറിച്ച് അറിയേണ്ടതുണ്ട് .അന്‍സാരി സമൂഹം നിര്‍ലോഭമായി ഇസ്‌ലാമിലേക്ക് ഒഴുകിയെത്തിയതിന്റെ കാര്യ കാരണങ്ങളിലേക്ക് നമ്മുടെ ചിന്തകള്‍ പോകേണ്ടതുണ്ട് .
പേര്‍ഷ്യ,റോം രാജാക്കന്മാര്‍ക്ക് കിസ്റ കൈസറെന്ന് സ്ഥാനപ്പേര് നല്‍കപ്പെട്ടതു പോലെ യമന്‍ രാജാക്കന്മാര്‍ക്കുളള സ്ഥാനപ്പേരാണ് തുബ്ബഅ്. തുബ്ബഅ് ഒന്നാമന്‍ മുന്നൂറ്റി ഇരുപത്തി ആറ് വര്‍ഷം ഭരണം നടത്തിയിട്ടുണ്ട് . ഒരിക്കല്‍ അദ്ദേഹം തന്റെ സൈന്യവുമായി പ്രചകളെ കാണാന്‍ ഇറങ്ങി പലയിടങ്ങളിലൂടെയുളള സൈന്യ വ്യൂഹം യസ് രിബിലേക്കും എത്തി . ആ സമയത്തവിടെ ഒരു വെളള തടാകമൊഴിച്ച്
ഒുമുണ്ടായിരുന്നില്ല. പൂര്‍ണമായും വിജനം . സൈന്യത്തിലെ നേതാവടക്കം
നാനൂറോളം പണ്ഡിതന്മാര്‍ ആ നാട് വിടാന്‍ തയ്യാറായില്ല. അവർ അവിടെ സ്ഥിരതാമസമാക്കാന്‍ ദൃഢനിശ്ചയം എടുത്തു . വിവരമറിഞ്ഞ രാജാവിനോട് അവരുടെ മറുപടി ഇപ്രകാരമായിരുന്നു ''കഅ്ബക്കും ഈ നാടിന്നും മഹത്വം ലഭിക്കാന്‍ കാരണക്കാരനായി മുഹമ്മദ് എന്ന പ്രവാചകന്‍ മക്കയില്‍ നിന്ന് യസ് രിബിലേക്ക് ഹിജ്‌റ വരുന്നതാണ് .ഞങ്ങളോ ഞങ്ങളുടെ സന്താനങ്ങളോ അദ്ധേഹത്തെ കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കുന്നു ". അങ്ങനെ രാജാവും അവരോടൊപ്പം ഒരു വര്‍ഷം അവിടെ താമസിച്ചു, മാത്രമല്ല അദ്ധേഹം ഒരു കുറിപ്പെഴുതുകയും സ്വർണ്ണം കൊണ്ട് മുദ്ര വെക്കുകയും ചെയ്തു .ആ നാന്നൂറ് പണ്ഡിതന്‍മാരുടെ സന്താന പരമ്പരയാണ് അന്‍സാരികള്‍. നബി(സ)യുടെ ജനനത്തിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പുളള സംഭവവികാസമാണിത്.
മദീന മറ്റിതര നാടുകളെപ്പോലെ തന്നെ ആറാം നൂറ്റാണ്ടിന്റെ സര്‍വ്വ തിന്മകളെയും ഉള്‍ക്കൊണ്ടിരുന്നു.സനാദന മൂല്യങ്ങള്‍ കുപ്പത്തൊട്ടിയിലിട്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മടിത്തട്ടിലായിരുന്നു യസ്‌രിബ്. പെണ്ണിനെ ഒരു ഭോഗ വസ്തു എന്നതിനപ്പുറം ഒരു വിലയും കല്‍പ്പിക്കാത്ത സമൂഹം .സാമൂഹിക അസമത്വങ്ങൾ കൊണ്ടും അനാചാരങ്ങള്‍ കൊണ്ടും പൊറുതി മുട്ടിയിരുന്നു അതിന്റെ ഹൃദയം .കുത്തഴിഞ്ഞ രതിവേഴ്ചയും അനാശാസ്യങ്ങളും നടമാടിയിരുന്നു.ഇതിനേക്കാളെല്ലാം ഉപരിയായി ആയിരം ധന്യമായ സംഘർഷങ്ങൾ ഔസ് ,ഖസറജ് ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. ഇതിനിടയിൽ വീർപ്പുമുട്ടിയ ജനജീവിതങ്ങൾ മരുഭൂമിയുടെ ഊഷ്ണതയോടൊപ്പം ഇതെല്ലാം വിങ്ങലായി അവർക്ക് അനുഭവപ്പെട്ടു.
അതോടൊപ്പം തന്നെ ധാരാളം മതങ്ങൾക്ക് ജീവൻ നൽകിയ നഗരവുമാണ് യസ് രിബ് . നസാറാക്കളും യഹൂദികളും സൗരാഷ്ട്രീയരും മതരഹിതരും അവിടെ നിലനിന്നു .അതുകൊണ്ടുതന്നെ ഇവരുടെ വേദഗ്രന്ഥങ്ങളിലെല്ലാം സമാധാന ദൂതുമായി ധാർമിക മൂല്യങ്ങളുടെ വാഹകനായി ആഗതനാകുന്ന ഒരു പ്രവാചകനെ അവതരിപ്പിക്കുന്നുണ്ട്.ജീവിതത്തിലെ വെളിച്ചം വിതറുന്ന പ്രവാചകനുവേണ്ടി കാത്തിരുന്നു.
ഉപരിസൂചിത പരാമർശങ്ങളും തുബ്ബഅ് രാജാവിന്റെ ചരിത്രവും പ്രബോധന പൂർത്തീകരണത്തിന്റെ നിദാനമായി ചരിത്രങ്ങൾ രേഖപ്പെടുത്തുന്നു.
അക്ബ ഉടമ്പടികൾ മദീന നിവാസികളുടെ കനൽ പദങ്ങളെ തണുപ്പിച്ചു. സന്മനസ്സും സമഭാവനയും വെച്ചുപുലർത്തുന്ന ഒരു ജനത, അവർ വ്യത്യസ്ത ധ്രുവങ്ങളിൽ കഴിയുന്നവരാണെങ്കിലും ക്രിയാത്മക ഇടപെടലിലൂടെ സംവാദാത്മകമായ രാഷ്ട്രീയം രൂപപ്പെടുത്താം .പ്രസ്തുത രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിൽ സാമൂഹിക മാറ്റങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സകല മതിൽക്കെട്ടുകളും പൊളിഞ്ഞു വീഴും. രണ്ട് അകബ ഉടമ്പടികളിലൂടെയും യസ് രിബുകാർ ഇത്തരത്തിൽ പാഠങ്ങളും തത്വങ്ങളും പ്രദാനം ചെയ്തു.
നബി മക്കയിൽ തന്നെ ജീവിതം ചെലവഴിച്ചിരുന്നെങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമാവുയിരുന്നു .പ്രവാചകൻ മത്ബൂ ആണ് .അഥവാ ഹജ്ജിനും ഉംറക്കും കഅ്ബ സന്ദർശനത്തിനും വരുന്ന വിശ്വാസികൾ തങ്ങളെയും സന്ദർശിക്കും. ഒരിക്കലും ലോകത്തിന്റെ നേതാവിനെ വിലകുറച്ച് കാണാൻ അല്ലാഹു ആഗ്രഹിച്ചില്ല. മറിച്ച് മദീനയെ ലക്ഷ്യം വെച്ച് അവിടുത്തെ അനുഗ്രഹം കാംക്ഷിച്ചു മാത്രം വിശ്വാസി സമൂഹം മദീനയെ വലയം ചെയ്യണം.ലോകം സൃഷ്ടിപ്പിന് കാരണഭൂതരായ പ്രവാചകർക്ക് പ്രതാപത്തിന് കോട്ടം തട്ടാത്ത അത്യുന്നത പദവി അല്ലാഹു നൽകി. മാത്രമല്ല ഇബ്രാഹിം നബിയെക്കൊണ്ടും ഇസ്മായിൽ നബിയെക്കൊണ്ടും മഹത്വവൽക്കരിക്കപ്പെട്ട മക്ക മുഖേന പ്രവാചകർ മഹത്വമുള്ളവരായി എന്ന് മുദ്രകുത്തപ്പെടാൻ പാടില്ല .മദീന പ്രവാചകന്‍ മുഖേന പുണ്യമാക്കപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുന്നു. ലോകത്തിലെ മഹത്വമുള്ള മണ്ണ് നബി തങ്ങൾ അന്തിയുറങ്ങുന്ന മണ്ണാണ് എന്നതിലൂടെ മക്കയേക്കാൾ മദീനക്കുള്ള പ്രാധാന്യവും വ്യക്തമാകും. ഇത്തരം യുക്തിഭദ്രമായ കാഴ്ചപ്പാടുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
പരിശുദ്ധ ഇസ്ലാമിന്റെ സാന്നിധ്യത്തിൽ തെളിമയോടെ മദീന തിളങ്ങി നിൽക്കുന്നു. വിശ്വാസിയുടെ മാനസാന്തരങ്ങളിൽ സൂര്യശോഭയോടെ വിരാജിക്കുന്ന ഹിജ്റയും പലായനവും ഇസ്ലാമിലെ സുവർണ്ണ ലിപികളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
Comments
Post a Comment