Skip to main content

Posts

Showing posts from September, 2023

സ്നേഹം തുളുമ്പിയ തിരു നർമ്മങ്ങൾ

 മുഹമ്മദ് റാഷിദ് നർമ്മം നിർമ്മല മനസ്സിൻറെ നിർമ്മിതിയാണ്. നർമ്മത്തിന്റെ ഉറവയൊഴുക്കാൻ എല്ലാ മനങ്ങൾക്കും ഒരുപോലെ സാധ്യമാവണമെന്നില്ല. വരണ്ട ഹൃദയങ്ങളിൽ നർമ്മം മാത്രമല്ല സ്നേഹവും വാത്സല്യവും ചെറുപുഞ്ചിരിപോലും ലവലേശം ശോഭിക്കുകയില്ല എന്നത് വസ്തുത തന്നെയും. തമാശകൾ സാധാരണ സംസാരങ്ങളിൽ സ്ഥിര സ്വീകാര്യതയുള്ള അതിഥിയാകയാൽ കേൾവിക്കാരന്റെ സമ്മതിക്കുവേണ്ടി കളവിന്റെയും പരിഹാസങ്ങളുടെയും മസാലയിൽ കുഴച്ചാണ് പലപ്പോഴും നമ്മുടെ വിവരണങ്ങൾ വിൽക്കപ്പെടാറുള്ളത്. ഇവിടെയാണ് പ്രവാചക വചനങ്ങളിലെ വർണ്ണപ്പകിട്ടുള്ള നർമ്മങ്ങൾക്ക് പ്രസക്തിയേറുന്നത്. തിരുനബി ﷺ യുടെ നർമ്മങ്ങൾ പോലും അളന്നു മുറിച്ചുള്ള സത്യത്തിന്റെ അമൃത് വചനങ്ങളായിരുന്നു [عن أبي  هريرة ( ر) قال: قالوا :يا رسول الله انك تراعبنا ؟ قال: "اني لا اقول الا حقا" متفق عليه]  അബൂഹുറൈറ (റ)യിൽ നിന്നും നിവേദനം പ്രവാചക അനുചരരിൽ ചിലർ നബി ﷺ യോട്: ചോദിച്ചു അങ്ങ് ഞങ്ങളോട് നർമ്മം പറയുന്നുണ്ടല്ലോ? നബി ﷺ പറഞ്ഞു :" ഞാൻ സത്യമല്ലാതെ പറയുകയില്ല". ഈ തിരു മൊഴിയെ വിശ്വാസി സമൂഹം വിധത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകത ആദ്യം തന്നെ ഉണർത്തി കൊള്ളട്ടെ. തമാശകളിൽ മാത്രമല്ല ചെറിയ സ...

ഇടയ ബാല്യത്തിന്റെ ഫിലോസഫി

  മുഹമ്മദ് അലാഉദ്ദീൻ പ്രവാചകൻ നബി(സ) യുടെ ജീവിതത്തിന്റെ ഓരോ ശ്വാസനിശ്വാസങ്ങളും, അടക്കാനക്കങ്ങളും അനുരൂപമായ ഒരു ദൗത്യനിർവഹണത്തിലേക്കുള്ള പാകപ്പെടുത്തലുകളായിരുന്നു. അഥവാ വ്യർത്ഥമായ ഒരു നിമിഷത്തിനു പോലും അവസരം നൽകാത്ത സജീവ വ്യവഹാരങ്ങൾ . അതുകൊണ്ടുതന്നെ ആ അനുഗ്രഹീത ജീവിതത്തിലുടനീളം കൃത്യതയുടെ വൈപുല്യം വെളിപ്പെടുത്തുന്ന അളന്നു മുറിക്കലുകൾ കാണാം. ഭൗതികതയുടെ നശ്വര ചുറ്റുപാടുകളെ കേവല വൈകാരികതയുടെ നിശ്ചിത പരിധിക്കപുറത്തേക്ക് ഇടപെടലുകൾ നടത്താൻ പ്രവാചക ജീവിതത്തെ അല്ലാഹു അനുവദിക്കുന്നില്ല. ഉമ്മയും ഉപ്പയും ഭാര്യയും മക്കളും ഇതര മാനുഷിക ബന്ധങ്ങളും ചുറ്റുപാടുകളുമെല്ലാം അവനവനിൽ നിക്ഷിപ്തമായ ധർമ്മ നിർവ്വഹണാനന്തരം പ്രവാചകൻ (സ)യുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നതായി കാണാം. ആദ്യരാത്രിയിൽ തന്നെ അനുഗ്രഹീതമായ നൂറിനെ ഭാര്യയ്ക്ക് കൈമാറി അബ്ദുള്ള ഭൗതിക ലോകത്ത് നിന്ന് പിന്മാറുകയാണ്. അനന്തരം പ്രസവവും ശുശ്രൂഷയും ലാളനയും ഉമ്മയുടെ ധർമ്മമാണ്. ആ ധർമ്മ നിർവ്വഹണം കൃത്യമായി നടത്തുന്ന ആമിന ബീവി (റ)നബിയ്ക്ക് ആറ് വയസ്സാകുമ്പോഴേക്കും പ്രവാചകരുടെ ജീവചരിത്രത്തിൽ നിന്ന് മാറി നിൽക്കുന്നു. പൊന്നുമോന്റെ അനിർവ്വചനീയമായ ഭാ...

പ്രശോഭിതം തിരുവദനം

അബ്ദു റഹീം സി "ഒളിവിതറുന്ന മണിദീപമായാണ് നാം നിങ്ങളെ നിയോഗിച്ചത്" എന്ന് അല്ലാഹു തആല തിരുദൂതരെ സംബന്ധിച്ച് വർണ്ണിക്കുന്നു . മനുഷാകൃതി പൂണ്ട ആ മണിദീപം തിരുവചനങ്ങൾക്കൊപ്പം വദനത്തിലൂടെയും വെളിച്ചം പരത്തിയിരുന്നു. അവിടുത്തെ തിരുമുഖചാരുതി അക്ഷരങ്ങളിൽ വിവരിക്കൽ ഏറെ ശ്രമകരമാണ്. എന്നിട്ടും തിരുസന്നിഹിതം സൂക്ഷ്മമായാസ്വദിച്ച അവിടുത്തെ അനുചരവൃന്ദം പദപ്രയോഗവിശേഷണങ്ങളിലൂടെ തിരുവദനത്തെ വിവരിച്ചതും ഉപമാലങ്കാരങ്ങളിലൂടെ സൃഷ്ടിലോകത്തെ അത്യധികം ആസ്വാദ്യകരമായ പ്രതിഭാസങ്ങളിലേക്ക്ചേർത്തിപ്പറഞ്ഞതും, നേത്രസുഖിയായ അത്തരം ഉപമാനങ്ങൾക്ക് പ്രവാചകരുടെ മുഖലാവണ്യം പ്രതിഫലിപ്പിക്കാൻ വണ്ണം പ്രാപ്തിയില്ലെന്ന ബോധ്യത്തോടെതന്നെയായിരുന്നു. അതുകൊണ്ടാവണം അവർ പല വഴിയെ നിലാപൗര്‍ണമിയായും, സൂര്യഗോളമായും, വെട്ടിത്തിളങ്ങുന്ന വാൾത്തലയായും തിരുവദനത്തെ വിവരിക്കാൻ തുനിഞ്ഞത്. തിരുനബി ﷺ യുടെ മുഖകാന്തിയിൽ നിന്ന് പ്രസരിച്ച പ്രഭയിൽ, ഇരുളിൽ വീണുപോയ സൂചി താൻ കണ്ടെടുത്തുവെന്ന് പങ്കുവെച്ച മഹതി ആയിഷ (റ) യുടെ വചനങ്ങൾ തങ്ങളുടെ പ്രസന്നവദനത്തെ ഉത്തമമായി വരച്ചു കാണിക്കുന്നു. കൂടാതെ ബറാഉബിൻ ആസ്വിബ് (റ) "പ്രവാചകരുടെ വദനം വാൾ പോലെ തിളക...

വാചാല മൗനം

സിയാദ് നബിയെ... അങ്ങയാല്‍ വചിക്കപ്പെട്ടവയത്രയും മഴമേഘമുരുണ്ടുകൂടുമ്പോൾ മാത്രം വരാറുള്ള ഇയ്യാംപാറ്റകളായിരുന്നില്ല. അന്നവിടം, ദുർഗന്ധം വമിയ്ക്കുന്ന കപടസ്വരങ്ങൾ എത്രയോ ഉണ്ടായിരുന്നു. എന്നിട്ടുമങ്ങയുടെ വചനസുഗന്ധമാ മരുഭൂമിയിലുറവയെടുത്താഴമേറിയ മഹാ സമുദ്രമായി. അതിൽനിന്നു കുറുക്കിയെടുത്ത ഉപ്പുതരികൾ വിതറുമ്പോൾ കൈപ്പുള്ള ജീവിത വിഭവങ്ങൾ‌ക്കെ- ന്തൊരു മധുരമാണെന്നോ ! അവിടുത്തെ വാചാലത മൗനത്തിലായിരുന്നു. നിശബ്ദതയുടെ ദൈർഘ്യം കാലത്തിനു ചുമക്കാൻ വാക്കുകൾ ചേറുന്ന പണിപ്പുരകളായിരുന്നു . ഉരുൾപൊട്ടിക്കരകവിഞ്ഞല്ലാത്ത ഭാഷണം ശാന്തമായി...... സൗമ്യമായൊ- ഴുകിയതു പതിയെ അങ്ങയെ കേൾക്കുന്ന വാതായനത്തിൻ സാക്ഷയിൽ ആണികൾ തറച്ചു വെച്ചു കാലം . പക്ഷേ...... സുകൃതമാം വിജാഗിരികൾ തുരുമ്പെടുത്തവയെങ്കിലും കിനാവിന്റെ കിളിവാതിലിപ്പോഴും താഴുകളില്ലാത്തതാണ്.......

മൻഖൂലൂൻ മിൻ മദ്ഹി റസൂൽ അനുരാഗത്തിന്റെ അക്ഷരഘോഷം

മിൻഹാജ് ഇ.കെ പ്രവാചക പ്രകീർത്തന പാരമ്പര്യത്തിന്റെ പ്രശോഭിതഭൂമികയാണ് കേരളം. പ്രവാചകാനുരാഗത്തിന്റെ ഹൃദയസ്പന്ദനങ്ങൾക്ക് അ ക്ഷരരൂപം നൽകിയതിനു പുറമെ ഇിഷ്ഖിൽ വിരിഞ്ഞ ഇശലുകളുടെ സ്വച്ഛസുന്ദരമായ രാഗലയങ്ങളിൽ മതിമറന്നുല്ലസിച്ചും പ്രവാചകാപദാനങ്ങളെ മലയാളിസമൂഹം നെഞ്ചോരം ചേർത്തുവച്ചു. വ്യതിരിക്ത കാലങ്ങളിലെ വേറിട്ട മഷിയൊഴുക്കുകളിൽ കേരളീയ പരിതസ്ഥിതിയിൽ മാത്രം സഹസ്രക്കണക്കിനു പ്രവാചക പ്രകീർത്തന പ്രമേയ കാവ്യങ്ങൾ വിരചിതമായി എന്നതാണ് ചരിത്രഭാഷ്യം. ഇത്തരുണത്തിൽ, കേരളത്തിനു പ്രവാചക പിരിക്കഥകളുമായും പ്രണയ പരിപക്ഷണങ്ങളുമായുമുള്ള സൗഗന്ധികവും ഹൃദയസ്പൃക്കായ മഹനീയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ശൈഖുനാ കെ.ടി. ഉസ്താദ് തിരുനബിസ്നേഹത്തിന്റെ കനലിൽ കാച്ചിയെടുത്ത ഹൃദയസങ്കീർത്തനങ്ങളുടെ ആഗീതമാണ് പ്രസ്തുത രചന, അനുരാഗത്തിന്റെ മുറിവാഴങ്ങൾ സിദ്ധിച്ചവർക്കു മുമ്പിൽ രൂപകങ്ങളുടെ മാന്ത്രിക ഹർമ്യങ്ങളും സ്നേഹ ജീവിതത്തിന്റെ ശൈശവത്തിലിരിക്കുന്ന സാധരണക്കാർക്കു മുമ്പിൽ ശരീരവും ആത്മാവും സന്ധിക്കുന്ന ആത്മപഞ്ചത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന അനന്യമായ രചനാവിശേഷമാണ് മൻഖൂലിന്റെ മൂലാധാരം. ദിവ്യമായ ഉന്മാദത്തിലേക്കും ആ ശമനത്തിലേക്കും ചവിട്ടുപലക...

എന്നിട്ടും തിരുദൂതർ വിനയാന്വിതനായി നടന്ന് നീങ്ങി

  ജസീൽ ടി സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരാണ് തിരുനബി ﷺ . അങ്ങനെ വരുമ്പോൾ സർവോത്കൃഷ്ട ഗുണങ്ങളും തിരുനബി ﷺ തങ്ങളിൽ സംഗമിക്കണമെന്നായി. തിരു ജീവിതത്തിലെ നിമിഷങ്ങളത്രയും ഉൽകൃഷ്ടമാവണമെന്നായി . തിരു ജീവിതം ഇഴകീറി പരിശോധിക്കുമ്പോൾ സങ്കല്പങ്ങൾക്കപ്പുറത്ത് യാഥാർത്ഥ്യങ്ങൾ അതിശയോക്തി തീർക്കുന്നതായി കാണാം. അന്ത്യപ്രവാചകരായി തങ്ങളെ തന്നെ അല്ലാഹു നിയോഗിക്കുന്നത് നന്മകളുടെയും ഉത്കൃഷ്ട സ്വഭാവങ്ങളുടെയും പരിപൂർണ്ണത ലോകത്തിന് പരിചയപ്പെടുത്താനായിരുന്നുവെന്ന് തിരു ജീവിതം പഠിക്കുന്നതിലൂടെ ബോധ്യമാകും. ഉൽകൃഷ്ടമായ അവിടത്തെ സ്വഭാവങ്ങളിലൊന്നായിരുന്നു വിനയം. ഔന്നത്യവും മഹത്വവും ഒരു വ്യക്തിക്ക് കൽപ്പിക്കപ്പെടുന്നത് യഥാർത്ഥത്തിൽ പ്രാപ്തിയും വിനയവും അയാളിൽ ഒരുപോലെ സംഗമിക്കുമ്പോഴാണ്. ഉത്കൃഷ്ട സ്വഭാവഗുണങ്ങളുടെ പരിപൂർണ്ണത തിരുനബിയിൽ കാണാം എന്നാകുമ്പോൾ വിനയം പരിപൂർണ്ണമാകുന്നത് തിരു ജീവിതത്തിലൂടെയാകണം. ലോകത്തെ ഏറ്റവും വിനയാന്വിതമായ വ്യക്തിത്വം തിരുനബി തങ്ങളാണെന്ന് ചുരുക്കം. മക്കം ഫത്ഹിന്റെ വേളയിൽ തിരുനബി ﷺ മക്കയിൽ പ്രവേശിക്കുന്നത് തൻറെ ഒട്ടകത്തിലേക്ക് തലതാഴ്ത്തിപ്പിടിച്ച് വിനയാന്വിതനായിട്ടായിരുന്നു . തിരുനെറ...

നബി (സ) അണിഞ്ഞ വസ്ത്രങ്ങൾക്ക് മാതൃകയുടെ നിറമായിരുന്നു

മുഹമ്മദ് ജിനാൻ മത- സംസ്കാരിക ചിഹ്നങ്ങൾ എന്ന നിലയിൽ സമൂഹത്തിൻറെ വേഷവിധാനങ്ങൾക്ക് വലിയ പരിഗണനയുണ്ട്. സാമൂഹികമായി, പ്രത്യേകമായ വസ്ത്രധാരണ രീതികൾ സ്വത്വബോധത്തിന്റെ അടയാളപ്പെടുത്തലുകളായി കണക്കാക്കപ്പെടുന്നു. മതകീയ സമൂഹങ്ങളിൽ പലപ്പോഴും അവ അനുധാവനം ചെയ്യപ്പെടുന്ന മൂല്യസഹിതകളോടും ആചരിക്കപ്പെടുന്ന അനുഷ്ഠാനങ്ങളോടും കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നു. അത്തരത്തിൽ ഇസ്ലാമിൻറെ സാംസ്കാരിക പൈതൃകത്തിൽ സർവ്വസീകാര്യവും സവിശേഷവുമായ അതിലെ വസ്ത്രധാരണ രീതിക്ക് പ്രാധാന്യമേറെയാണ്. മുസ്ലിം ജനത പിൻപറ്റുന്നത് പ്രവാചക ജീവിതത്തിലും അധ്യാപനങ്ങളിലും വിശേഷിക്കപ്പെട്ടതു പ്രകാരമുള്ള വസ്ത്രധാരണ ശൈലിയാണ്. ജീവിതത്തിൻറെ നിഖില മേഖലകളിലും വശ്യസൗന്ദര്യം പ്രകടമാക്കിയ തിരുനബി (സ്വ) തങ്ങൾ വസ്ത്രധാരണയിലും കൃത്യമായ മാതൃക തയ്യാറാക്കിയിരുന്നു. അടിസ്ഥാനപരമായി മേനി മറക്കുന്നതിലൂടെയുള്ള ലജ്ജയുടെ ആദ്യപാഠങ്ങൾ പ്രവാചകത്ത്വത്തിനു മുമ്പ് തന്നെ അള്ളാഹു തആല നബി തങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതായി കാണാം.കഅബ പുനർനിർമ്മാണ വേളയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സുഗമമായ ഇടപെടലുകൾക്ക് വസ്ത്രം അഴിച്ച് ചുമലിൽ വെക്കാൻ പിതൃവ്യൻ അബ്ബാസ്( റ) നിർദ്ദേശിക...