Skip to main content

Posts

Showing posts from July, 2024

കർബല : ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായം

✒ യാസിർ മാമ്പുഴ  അനാദിയായ ഇലാഹ് തന്റെ സൃഷ്ടികളിലേക്ക് റഹ്മത്തിന്റെ പേമാരികൾ നിരന്തരമായി വർഷിപ്പിക്കുന്ന പരിശുദ്ധ മാസമാണ് മുഹറം. വിശ്വാസിയുടെ ജീവിതക്കലണ്ടറിലെ പുതുവർഷപ്പുലരിയെ ആത്മീയതയിലൂന്നിയ ആഘോഷത്തോടെയും ഉള്ളുണർത്തുന്ന സ്മരണയോടെയും സ്വീകരിച്ചിരുത്തുന്ന പിരിശവർത്തമാനങ്ങൾ മഹത്വമേറിയ മുഹറമിന്റെ മനോഹരവിശേഷങ്ങളാണ്. എന്നാൽ,വിശാലമായ ഇസ്‌ലാമിക ചരിത്രത്തിലെ കണ്ണീരുണങ്ങാത്ത കർബലയുടെ മുറിപ്പാടുകൾ മുഹറമിന്റെ വിസ്മരിക്കാനാവാത്ത സ്മരണയാണ്. അധികാര കസേരയിലെത്തി ഇസ്‌ലാമിക ഭരണത്തെ ദുരുപയോഗം ചെയ്ത്,പ്രവാചക തിരുമേനി (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) ൻ്റെ നിഷ്ഠൂരമായ വധത്തിന്റെ കണ്ണീർ കാഴ്ചകളാണ് ഓരോ കർബലദിനവും വിശ്വാസിവൃന്ദത്തെ ഓർമിപ്പിക്കുന്നത്.  ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നത്താണ് ഈ സംഭവം.കാരണം,നുബുവ്വത്തിന്റെ നൂറൊഴുകുന്ന അഹലുബൈത്തിന് കർബലയിലേറ്റ മുറിവിന്റെ ആഴവും വ്യാപ്തിയും അത്രയേറെ അഗാധമേറിയതായിരുന്നു.യസീദിന്റെ ഭരണപ്രവേശനവും പ്രശ്നങ്ങളുടെ  പ്രാരംഭവുമെല്ലാം നൂറ്റാണ്ടുകൾക്ക് പോലും സ്വന്തനിപ്പിക്കാനാകാത്ത കണ്ണീരുപ്പിന്റെ കറുത്ത അധ്യായത്തിലായിരുന്ന...

ഹിജ്റ : അതിജീവനത്തിന്റെ സാക്ഷ്യം

✒ റഹ്മത്തുള്ള മേലാറ്റൂർ  ഗതകാല ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക ജീവിതത്തിലും ഐതിഹാസികതയുടെ അതിപ്രധാനമായ അധ്യായമാണ് ഹിജ്റ. ഇസ്‌ലാമിക മൗലികതയുടെയും പ്രവാചക ദൗത്യനിർവ്വഹണത്തിന്റെയും പൂർണതയിലേക്കുള്ള പ്രയാണമാണ് മദീനാ പലായനത്തിന്റെ സംക്ഷിപ്ത വായന.ഇസ്‌ലാമിക സംസ്കൃതിയുടെ സംസ്ഥാപനത്തിലേക്കുള്ള ചരിത്രത്തിന്റെ ബീജവാപമായിരുന്നു ഹിജ്റയെന്ന് ചുരുക്കം. മക്കയുടെ പ്രദേശിക തലത്തിൽ നടന്നിരുന്ന വിശാലമായ ആശയ പ്രചരണത്തിൽ നിന്നും മാറി നിന്ന് ആഗോളതലത്തിൽ തന്നെ അഭിമാനത്തിന്റെ ഇസ്‌ലാമിക രാഷ്ട്രം പടുത്തുയർത്തുന്നതിലേക്കുള്ള ചുവടുവെപ്പായിരുന്നു ഹിജ്റ. സുദീർഘമായ കാലഘട്ടത്തിനിടയിൽ സസൂക്ഷമമായി പ്രവാചകരും അനുയായി വൃന്ദവും പടുത്തുയർത്തിയ സമർത്ഥമായ ആസൂത്രണ മികവിന്റെ മഹാഗോപുരമാണ് ഹിജ്റ. പ്രവാചക ദൗത്യനിർവഹണത്തിൽ വിളവെടുപ്പിന്റെ പച്ചമണ്ണും തേടിയുള്ള അന്വേഷണത്തിന്റെ തീർത്ഥാടനമായിരുന്നു ഹിജ്റയെന്ന പേരിൽ ചരിത്രം വിളിച്ചത്.ആദർശ സംഹിതയുടെ  പ്രബോധനത്തിൽ നിന്നും പ്രായോഗിക തലത്തിലേക്കുള്ള പരിണാമവും പ്രതിരോധത്തിന്റെ പാതയിൽ നിന്നും മുന്നേറ്റത്തിന്റെ മുറ്റത്തേക്കുള്ള മാറ്റമായിരുന്നു ഹിജ്റയെന്ന് ദേശാന്തരങ്ങളിൽ അറിയപ്പെട്ടത്....

നയതന്ത്ര മികവിന്റെ ഹിജ്‌റ മാതൃകകൾ

✒ റാഷിദ് ചാരങ്കാവ് മനസ്സിലുറച്ച തീരുമാനങ്ങൾക്ക് വേണ്ടിയുള്ള രാജിയാവാത്ത ആസൂത്രണങ്ങളും പ്ലാനിങ്ങുകളുമാണ് ഹിജ്റയുടെ ചരിത്രത്തിലും ശേഷം നടന്ന മക്കാവിജയത്തിലും മായാതെ പ്രകടമാകുന്നത്. പെട്ടന്നുള്ള എടുത്തു ചാട്ടങ്ങൾ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് പ്രവാചകൻ (സ്വ) പ്രതിവചിച്ചു. ജന്മഭൂമിയും സമ്പാദ്യങ്ങളുമെല്ലാം പടച്ച റബ്ബിന്റെ പാതയിൽ ഉപേക്ഷിച്ച് കടന്നു വന്ന മുഹാജിറുകൾക്ക് മുമ്പിലെ അൻസ്വാരികളുടെ സ്നേഹമസൃണമായ സ്വീകരണവും ആകർഷണീയകമായ ആതിഥ്യവും ഹിജ്റയുടെ താളുകളിലെ പ്രശോഭിതമായ മറ്റൊരു ഭാഗമാണ്. രണ്ടു വീടുകളുള്ളവർ തന്റെ സഹോദരന് ഒരു കിടപ്പാടം നൽകിയും രണ്ടു വാഹനങ്ങളുള്ളവർ ഒരു വാഹനവും, രണ്ടു ഭാര്യമാരുള്ളവർ ഒരു ഭാര്യയെ നൽകിയും രണ്ടു തോട്ടങ്ങളുള്ളവർ ഒരു തോട്ടം നൽകിയും തങ്ങളുടെ സഹോരന്മാരെ ഹൃദയഹാരിയായി സ്വീകരിച്ചിരുത്തി.   അദമ്യമായ പ്രവാചകാനുരാഗത്തിന്റെ മധുരമുള്ള ഓർമ്മകളാണ് ഹിജ്റയുടെ മറ്റൊരു സന്ദേശം.ഇരുമ്പിയാർക്കുന്ന ഭൗതിക മുന്നേറ്റങ്ങളിൽ വിശ്വാസീ മാനസങ്ങളിൽ നിന്നും പ്രവാചക പ്രണയം പടിയിറങ്ങുന്ന ഭീതിജനകമായ സാഹചര്യത്തിൽ സൗറിന്റെ ഇരുളറകളിൽ, ശത്രുപക്ഷത്തിന്റെ സൂക്ഷമ നിരീക്ഷണത്ത...

വീണ്ടുമൊരു മുഹറം. ഇനിയെങ്കിലും നമ്മുക്കൊന്ന് മാറേണ്ടതില്ലേ..!

✒ മിൻഹാജ് ഇ.കെ ചാഴിയോട് ഒരാൾക്കെത്ര ഭൂമി വേണം..? എന്ന തലവാചകത്തിൽ  വിശ്വവിഖ്യാതമായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കൊരു കഥയുണ്ട്.ഒരിക്കൽ,രാജഭൂമികയിൽ നിന്ന് ആർക്കും എത്രയും അളന്നെടുക്കാമെന്ന് നാടകമാനം രാജാവ് വിളംബരം ചെയ്തു.ഓഫറിന്റെ വിളംബരം കേട്ട് പ്രസന്നവദനവുമായി രാജസന്നിധിയിലെത്തിയ ആവിശ്യക്കാർ തങ്ങൾക്കാവിശ്യമായ ഭൂമി ചോദിച്ചുവാങ്ങി.ഔദാര്യത്തിന്റെ കൃഷിപ്പാടത്ത് പ്രതീക്ഷയുടെ വിത്തറക്കി അവർ ജീവിതം നെയ്തു. വിവരമറിഞ്ഞ് രാജസന്നിധിയിലെത്തിയ ആർത്തിപൂണ്ടൊരു മനുഷ്യൻ ഒരാൾക്ക് പരാമവധിയെത്ര ഭൂമി നൽകുമെന്ന് രാജാവിനോട് തന്നെ ചോദിച്ചറിഞ്ഞു.ഒരു ദിവസം കൊണ്ട് ഓടിയെത്തുന്നത്രയും ഭൂമി ലഭിക്കുമെന്നായിരുന്നു രാജാവിന്റെ മറുപടി. ഓട്ടമാരംഭിക്കേണ്ട സ്ഥലവും ഓടാനുള്ള ഭൂമിയുമെല്ലാം രാജാവ് തന്നെ നിർണയിച്ചു നൽകി. എല്ലാ കേട്ടറിഞ്ഞ അയാൾ എന്തെന്നില്ലാത്ത നിർവൃതിയോടെ ഓട്ടമാരംഭിച്ചു.അങ്ങനെ, നടന്നുനടന്ന ഭൂമിയെല്ലാം സ്വന്തമാക്കിയെന്ന ഉൾപിരിശത്തോടെ അദ്ദേഹം വീണ്ടും മുന്നോട്ട് തന്നെ സഞ്ചരിച്ചു.ദാഹാർത്തമായി വരണ്ടുണങ്ങിയ തൊണ്ടയും വിശക്കുന്ന വയറുമെന്നും വിശ്രമത്തിനുള്ള സ്റ്റോപ്പുകൾ കണ്ടില്ല. നടന്നുതളർന്ന കാലും ഓടിക്കിതച്ച ...