Skip to main content

നയതന്ത്ര മികവിന്റെ ഹിജ്‌റ മാതൃകകൾ



✒ റാഷിദ് ചാരങ്കാവ്


മനസ്സിലുറച്ച തീരുമാനങ്ങൾക്ക് വേണ്ടിയുള്ള രാജിയാവാത്ത ആസൂത്രണങ്ങളും പ്ലാനിങ്ങുകളുമാണ് ഹിജ്റയുടെ ചരിത്രത്തിലും ശേഷം നടന്ന മക്കാവിജയത്തിലും മായാതെ പ്രകടമാകുന്നത്. പെട്ടന്നുള്ള എടുത്തു ചാട്ടങ്ങൾ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് പ്രവാചകൻ (സ്വ) പ്രതിവചിച്ചു.


ജന്മഭൂമിയും സമ്പാദ്യങ്ങളുമെല്ലാം പടച്ച റബ്ബിന്റെ പാതയിൽ ഉപേക്ഷിച്ച് കടന്നു വന്ന മുഹാജിറുകൾക്ക് മുമ്പിലെ അൻസ്വാരികളുടെ സ്നേഹമസൃണമായ സ്വീകരണവും ആകർഷണീയകമായ ആതിഥ്യവും ഹിജ്റയുടെ താളുകളിലെ പ്രശോഭിതമായ മറ്റൊരു ഭാഗമാണ്.

രണ്ടു വീടുകളുള്ളവർ തന്റെ സഹോദരന് ഒരു കിടപ്പാടം നൽകിയും രണ്ടു വാഹനങ്ങളുള്ളവർ ഒരു വാഹനവും, രണ്ടു ഭാര്യമാരുള്ളവർ ഒരു ഭാര്യയെ നൽകിയും രണ്ടു തോട്ടങ്ങളുള്ളവർ ഒരു തോട്ടം നൽകിയും തങ്ങളുടെ സഹോരന്മാരെ ഹൃദയഹാരിയായി സ്വീകരിച്ചിരുത്തി.

 

അദമ്യമായ പ്രവാചകാനുരാഗത്തിന്റെ മധുരമുള്ള ഓർമ്മകളാണ് ഹിജ്റയുടെ മറ്റൊരു സന്ദേശം.ഇരുമ്പിയാർക്കുന്ന ഭൗതിക മുന്നേറ്റങ്ങളിൽ വിശ്വാസീ മാനസങ്ങളിൽ നിന്നും പ്രവാചക പ്രണയം പടിയിറങ്ങുന്ന ഭീതിജനകമായ സാഹചര്യത്തിൽ സൗറിന്റെ ഇരുളറകളിൽ, ശത്രുപക്ഷത്തിന്റെ സൂക്ഷമ നിരീക്ഷണത്തിൽ വിഷസർപ്പത്തിന്റെ വിഷബാധയേറ്റിട്ടും തിരുനബിയുടെ (സ്വാ) ഉണർവ്വ് ഭയന്ന് അശ്രുകണങ്ങളെ തടഞ്ഞുവെച്ച സ്വിദ്ധീഖ് തങ്ങളുടെ 

സ്നേഹമാണ് വിശ്വാസീ മനദാരുകളിൽ കുളിർമഴയായി പെയ്യേണ്ടത്.


മാനുഷിക മൂലധനത്തിന്റെ ശരിയായ ഉപയോഗത്തിന്റെ മികച്ച ഉദാഹരണം കൂടിയായിരുന്നു ഹിജ്റ .പോർവിളികളിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രം പരിചയിച്ച രാഷ്ട്ര സംസ്ഥാപനത്തിൽ നിന്നും വിഭിന്നമായി രക്തച്ചൊരിച്ചിലുകൾക്കും ആയുധ ചിലമ്പകളുടെ അട്ടഹാസങ്ങൾക്കും അവസരം നൽകാതയായിരുന്നു ഇസ്‌ലാമിക സംസ്കാരത്തിന്റെ തറവാട്ടു മുറ്റമായി തിരുനബി(സ്വ) മദീനയെന്ന പ്രവിശാല രാഷ്ട്രം പണിതത്.

 

മദീനയെന്ന പ്രവിശാലമായ രാഷ്ട്രം പ്രവാചക നേതൃതത്തിൽ പിറവിയെടുത്തപ്പോൾ രാഷ്ട്രത്തിന്റെ സുഖമമായ സഞ്ചാരത്തിന് വ്യവസ്ഥാപിതമായ ഭരണഘടനയാണ് പ്രവാചകൻ നിർമ്മിച്ചത്.രാഷ്ട്രത്തിലെ മുസ്‌ലിമേതര മതങ്ങളെയും ആദർശ സംഹിതകളെയും തച്ചുടക്കാതെ, അത്തരം ആശയക്കാർക്കും ജിസ് യ നൽകി സമാധാനന്തരീക്ഷത്തിൽ ജീവിക്കാനുള്ള സുന്ദരാവസരങ്ങളും പ്രവാചകൻ സാധ്യമാക്കിയെന്ന ചരിത്ര സത്യം ബഹുസ്വര മൂല്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന വർത്തമാന സങ്കൽപ്പങ്ങളോട് ചേർത്തുവെക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിത കാഴ്ചപ്പാടുകളുടെ നൈർമല്യത വ്യക്തമാവുക.


 ജന്മഭൂമിയും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ദൈവികപ്രീതിക്കായി സമർപ്പണത്തിന്റെ സമാനതകളില്ലാത്ത ഉപമകൾ തീർത്ത സ്വഹാബിവൃന്ദത്തിന്റെ ത്യാഗസുരഭിലമായ  ഓർമ്മകളുടെ പുനർവായനയാണ് ഹിജറ.ജീവിതത്തിന്റെ സർവ്വ സമ്പാദ്യങ്ങളും വെടിഞ്ഞ് മദീന മണ്ണിലേക്ക് വന്ന മുഹാജിറുകൾക്ക് സ്നേഹമസൃണമായ സഹായം നൽകി ചേർത്തുപിടിച്ച അൻസാരികളും ഹിജ്റയുടെ അനിഷേധ്യ ഓർമ്മകളാണ്. രണ്ട് വീടുകളുള്ളവർ തന്റെ സഹോദരന് കിടപ്പാടം നൽകിയും രണ്ട് വാഹനമുള്ളവർ വാഹനം നൽകിയും രണ്ടു ഭാര്യമാരുള്ളവർ ഭാര്യയെ നൽകിയും മുഹാജിറുകളെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ച ധന്യമായ സ്മരണങ്ങൾ ഹിജറയുടെ ഭാഗങ്ങളാണ്.


പ്രവാചകനും അനുയായികളും മദീനയിൽ താമസമുറപ്പിച്ചപ്പോഴും അവരുടെ അധരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന സാഹിത്യ സമ്പുഷ്ടമായ വാക്കുകളിലൂടെയോ, വശ്യമനോഹരമായ കവിതകളിലൂടെയോ, ലിഖിതങ്ങളിലൂടെയോ അല്ല ഗ്രുതഗതിയിൽ മദീനയിൽ ഇസ്‌ലാമിക വ്യാപനം സാധ്യമായത്. തിരു നബി(സ്വ)യുടെയും നക്ഷത്രത്തുല്ല്യരായ അനുയായികളുടെയും വെളിച്ചവും തെളിച്ചവുമുള്ള പച്ചയായ ജീവിത പരിസരങ്ങളായിരുന്നു മദീനയിലെ ഇസ്‌ലാമിക വ്യാപനത്തിന്റെ ഹേതുകമായി വർത്തിച്ചത്.

പ്രബോധനത്തിനും പ്രചരണത്തിനും പുതിയ തലങ്ങൾ നിരന്തരം തേടിക്കൊണ്ടിരിക്കുന്ന സമകാലിക പശ്ചാതലത്തിലും തെളിച്ചമുള്ള ജീവിതങ്ങളാണ് വെളിച്ചമുള്ള ഇസ്‌ലാമിന്റെ പ്രബോധന വഴിയിലെ സുപ്രധാനമാർഗമെന്ന തിരിച്ചറിവിന്റെ ചേർത്തു വായനകളാണ് ഹിജ്റ സമർപ്പിക്കുന്നത്.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...