Skip to main content

Posts

Showing posts from April, 2022

ശൈഖുനാ ഒ. കുട്ടി മുസ്‌ലിയാർ: വിനയം വിതറിയ വിജ്ഞാന വിസ്മയം

✒️  മിൻഹാജ് ഇ. കെ ചാഴിയോട്. "ഒ.കെ വരുന്നുണ്ട്. നീ വേഗം പോയി ചായയുണ്ടാക്ക് ". തന്റെ വീട് ലക്ഷ്യംവെച്ച് നടന്നുവരുന്ന അരുമശിഷ്യൻ കാളികാവുകാരനായ  ഒ.കുട്ടി മുസ്‌ലിയാരെ അകലെ നിന്ന് കാണുമ്പോൾ തന്നെ കേരളം കണ്ട ഏറ്റവും വലിയ കിതാബിന്റെ  കുലപതികളിലൊരാളായ  കണ്ണിയത്ത് ഉസ്താദ് തന്റെ പ്രിയ പത്നിയോട് പതിവായി പറയുന്ന വാക്കുകളാണിത്.  അഭിമാനശിഷ്യന്റെ ആഗമനം കൊണ്ട് നിർവൃതിപൂണ്ടു ഗുരു പറയുന്ന വാക്കുകൾ.  ചില ജീവിതങ്ങൾ അങ്ങനെയാണ്. വിദ്യാർത്ഥി കാലത്തെ  അഹോരാത്രപരിശ്രമം കൊണ്ടും അറ്റമില്ലാത്ത അദബ് കൊണ്ടും കൃത്യതയാർന്ന ജീവിതശൈലി കൊണ്ടും ആത്മാർത്ഥമായ സേവനങ്ങൾ കൊണ്ടും ഗുരുമാനസങ്ങളിൽ ഇഷ്ഖ്  തീർത്ത് ഗുരുവിന്റെ പ്രാർത്ഥനകളിലെ പ്രാർത്ഥനാവചസ്സുകളായിതീർന്ന്,  ഗുരുവിന്റെ അനുഗ്രഹവും ആശീർവാദങ്ങളും വേണ്ടുവോളം ലഭിച്ച ജീവിതങ്ങൾ.  അത്തരം ആശീർവാദങ്ങളും അനുഗ്രഹങ്ങളുമായിരുന്നു പിന്നീട് ആ  ജീവിതങ്ങൾക്ക്  കാലിടറാതെ നിൽക്കാൻ കരുത്തേകിയത്. കഴിഞ്ഞ റമളാൻ പതിനൊന്നിന്റെ പവിത്രമായ ദിനത്തിൽ നമ്മിൽനിന്ന് വിടപറഞ്ഞ ശൈഖുനാ ഒ. കുട്ടി മുസ്‌ലിയാരുടെ ജീവിതത്തിലും ഏറ്റവും വലിയ അനുഗ്രഹത്തിന്റ...

അസ്പൃശ്യതയുടെ കാലത്ത് സൂക്ഷ്മതയെ സഹചാരിയാക്കാം

✒️ മിൻഹാജ് ഇ. കെ ചാഴിയോട്. ഒരിക്കൽ.ഇമാം അഹ്മദ് ബ്നു ഹമ്പൽ  (റ ) മക്കയിലെ പച്ചക്കറി വ്യാപാരിയുടെയടുത്ത്  ഏതാനും ദിർഹമുകൾക്ക്  ഒരു ചെമ്പുപാത്രം പണയം വെച്ചു. നാളുകൾക്കു ശേഷം പണയബാധ്യത തീർക്കാൻ ഇമാം വ്യാപാരിയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ കച്ചവടക്കാരൻ രണ്ടു ചെമ്പുപാത്രം എടുത്തു നൽകിക്കൊണ്ട് പറഞ്ഞു : "മഹാനവർകളെ.  ഇതിൽ ഏതാണ് നിങ്ങളുടെ ചെമ്പ് പാത്രമെങ്കിൽ നിങ്ങളതെടുക്കുക." വ്യാപാരിയുടെ അപ്രതീക്ഷിതമായ പ്രതികരണം കേട്ട ഇമാം ഹമ്പൽ (റ )പറഞ്ഞു: "ഇതിൽ എന്റെ പാത്രം ഏതാണെന്ന് എനിക്ക് വ്യക്തമായി തിരിച്ചറിയുന്നില്ല. അതുകൊണ്ട് രണ്ട് പാത്രവും ഈ ദിർഹമും നീ സ്വന്തമാക്കിക്കോ.." തദവസരം. രണ്ടു പാത്രങ്ങളിൽ ഒരു പാത്രത്തിൽ തൊട്ടുകൊണ്ട് കച്ചവടക്കാരൻ പറഞ്ഞു. പ്രിയപ്പെട്ട ഇമാം.., ഇത്  നിങ്ങളുടെ പാത്രമാണ്. ഞാൻ നിങ്ങളുടെ സൂക്ഷ്മത പരിശോധിച്ചതാണ്. പക്ഷേ കച്ചവടക്കാരൻ നൽകിയ മറുപടിയൊന്നും മഹാനവറുകൾക്ക് വേണ്ടവിധം സംതൃപ്തിയായില്ല. തന്റെ പാത്രവും ദിർഹമും തിരിച്ചു വാങ്ങാതെ ഇമാം ഹമ്പൽ (റ ) തിരിച്ചുപോയി.  രണ്ടിലോരു പാത്രം തനിക്ക് അവകാശപ്പെട്ടതാണെന്ന നിലയിൽ ഏതെങ്കിലുമൊരു പാത്രം ഇമാമിന് സ്വ...