Skip to main content

Posts

Showing posts from August, 2022

സ്വാതന്ത്ര്യം : പോരാട്ടം അവസാനിക്കുന്നില്ല

സജ്ജാദ് പി.എ ആലത്തൂർ പടി      1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി പാർലമെന്റിലെ ദർബാർ ഹാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ പറഞ്ഞുവെച്ചത് ഇപ്രകാരമായിരുന്നു : "നീണ്ട വർഷങ്ങൾക്കു മുൻപ് നാം വിധിയുമായി ഒരു കൂടിക്കാഴ്ചക്ക് സമയം കുറിച്ചിരുന്നു ഇപ്പോഴത്  നിറവേറ്റേണ്ട സമയം അടുത്തിരിക്കുന്നു.അർദ്ധ രാത്രിയുടെ മണി മുഴങ്ങുമ്പോൾ,ലോകം പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും ഉണരുകയാണ്".    കൊളോണിയൽ ഭരണ ഭീകരതയിൽ പൊറുതിമുട്ടിയ ജനം ബ്രിട്ടീഷ് അധീശത്വത്തിനെതിരെ നടത്തിയ നീണ്ടകാല പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും നേട്ടമാണ് നമ്മുടെ മഹത്തായ സ്വാതന്ത്ര്യം. അധികാര നിലനിൽപ്പിന്റെ ഭദ്രതക്കായി ബ്രിട്ടീഷുകാർ പയറ്റിയ സകല രാഷ്ട്രീയ കുതന്ത്രങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് പൂർവസൂരികൾ ചോരകൊണ്ടെഴുതിയ സ്വാതന്ത്ര്യത്തിന് ഏറെ മഹത്വവും പവിത്രതയുമുണ്ട്. ദീർഘകാലത്തെ  പാരതന്ത്ര്യ കെട്ടുകൾലെശ്യമന്യേ ശുദ്ധവായു എന്ന മോഹം പൂവണിയിൽ കൂടിയായിരുന്നു ഇന്ത്യയുടെ "സ്വാതന്ത്ര്യം"  എന്ന നേട്ടം. ...