Skip to main content

Posts

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...
Recent posts

തിരു നബി : സ്നേഹം, കരുണ, മാനവികത

തിരു നബി : സ്നേഹം, കരുണ, മാനവികത മനുഷ്യചരിത്രം അന്ധകാരത്തിൽ മുങ്ങിക്കിടന്നിരുന്ന കാലത്ത്, അനീതിയും അസമത്വവും ക്രൂരതകളും നിറഞ്ഞിരുന്ന സമൂഹത്തിനിടയിൽ, തിരുനബി മുഹമ്മദ് (സ) കരുണയുടെയും സ്നേഹത്തിന്റെയും മാനവികതയുടെയും മഹത്തായ സന്ദേശവാഹകനായി ഉദിച്ചുയർന്നു. മതം, വർഗ്ഗം, വംശം, ദേശം തുടങ്ങിയ മതിലുകൾക്ക് അപ്പുറം, മനുഷ്യരെല്ലാവരും സഹോദരന്മാരാണ് എന്ന സർവ്വലൗകിക പാഠമാണ് അദ്ദേഹം ലോകത്തിനു നൽകിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. --- സ്നേഹം : മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹമാണ് തിരു നബിയുടെ ജീവിതത്തിന്റെ പ്രാണൻ. അയൽക്കാരോടും സുഹൃത്തുക്കളോടും മാത്രമല്ല, ശത്രുക്കളോടും അന്യജനങ്ങളോടും പോലും അവർ സ്നേഹത്തോടെ പെരുമാറി. “നിങ്ങളിൽ ആരും തന്റെ സഹോദരനു വേണ്ടി ഇഷ്ടപ്പെടുന്നതുപോലെ തന്നെക്കായി ഇഷ്ടപ്പെടാതെ വിശ്വാസിയായിരിക്കുകയില്ല” എന്ന വചനത്തിലൂടെ, മനുഷ്യബന്ധങ്ങളുടെ അടിത്തറ സ്നേഹമാണെന്ന് തിരു നബി പഠിപ്പിച്ചു. നബിയുടെ ജീവിതത്തിൽ നിന്ന് അനവധി ഉദാഹരണങ്ങൾ ഇതിന് തെളിവാണ്. വിശപ്പോടെ എത്തിയവർക്കു സ്വന്തം ഭക്ഷണം വിട്ടുകൊടുക്കുക, ദുരിതത്തിലായവരെ സഹായിക്കുക, അനാഥരെയും വിധവകളെയും പരിപാലിക്കുക – ഇതൊക്കെ അദവരുടെ ജീവിതത്തി...

കർബല : ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായം

✒ യാസിർ മാമ്പുഴ  അനാദിയായ ഇലാഹ് തന്റെ സൃഷ്ടികളിലേക്ക് റഹ്മത്തിന്റെ പേമാരികൾ നിരന്തരമായി വർഷിപ്പിക്കുന്ന പരിശുദ്ധ മാസമാണ് മുഹറം. വിശ്വാസിയുടെ ജീവിതക്കലണ്ടറിലെ പുതുവർഷപ്പുലരിയെ ആത്മീയതയിലൂന്നിയ ആഘോഷത്തോടെയും ഉള്ളുണർത്തുന്ന സ്മരണയോടെയും സ്വീകരിച്ചിരുത്തുന്ന പിരിശവർത്തമാനങ്ങൾ മഹത്വമേറിയ മുഹറമിന്റെ മനോഹരവിശേഷങ്ങളാണ്. എന്നാൽ,വിശാലമായ ഇസ്‌ലാമിക ചരിത്രത്തിലെ കണ്ണീരുണങ്ങാത്ത കർബലയുടെ മുറിപ്പാടുകൾ മുഹറമിന്റെ വിസ്മരിക്കാനാവാത്ത സ്മരണയാണ്. അധികാര കസേരയിലെത്തി ഇസ്‌ലാമിക ഭരണത്തെ ദുരുപയോഗം ചെയ്ത്,പ്രവാചക തിരുമേനി (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) ൻ്റെ നിഷ്ഠൂരമായ വധത്തിന്റെ കണ്ണീർ കാഴ്ചകളാണ് ഓരോ കർബലദിനവും വിശ്വാസിവൃന്ദത്തെ ഓർമിപ്പിക്കുന്നത്.  ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നത്താണ് ഈ സംഭവം.കാരണം,നുബുവ്വത്തിന്റെ നൂറൊഴുകുന്ന അഹലുബൈത്തിന് കർബലയിലേറ്റ മുറിവിന്റെ ആഴവും വ്യാപ്തിയും അത്രയേറെ അഗാധമേറിയതായിരുന്നു.യസീദിന്റെ ഭരണപ്രവേശനവും പ്രശ്നങ്ങളുടെ  പ്രാരംഭവുമെല്ലാം നൂറ്റാണ്ടുകൾക്ക് പോലും സ്വന്തനിപ്പിക്കാനാകാത്ത കണ്ണീരുപ്പിന്റെ കറുത്ത അധ്യായത്തിലായിരുന്ന...

ഹിജ്റ : അതിജീവനത്തിന്റെ സാക്ഷ്യം

✒ റഹ്മത്തുള്ള മേലാറ്റൂർ  ഗതകാല ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക ജീവിതത്തിലും ഐതിഹാസികതയുടെ അതിപ്രധാനമായ അധ്യായമാണ് ഹിജ്റ. ഇസ്‌ലാമിക മൗലികതയുടെയും പ്രവാചക ദൗത്യനിർവ്വഹണത്തിന്റെയും പൂർണതയിലേക്കുള്ള പ്രയാണമാണ് മദീനാ പലായനത്തിന്റെ സംക്ഷിപ്ത വായന.ഇസ്‌ലാമിക സംസ്കൃതിയുടെ സംസ്ഥാപനത്തിലേക്കുള്ള ചരിത്രത്തിന്റെ ബീജവാപമായിരുന്നു ഹിജ്റയെന്ന് ചുരുക്കം. മക്കയുടെ പ്രദേശിക തലത്തിൽ നടന്നിരുന്ന വിശാലമായ ആശയ പ്രചരണത്തിൽ നിന്നും മാറി നിന്ന് ആഗോളതലത്തിൽ തന്നെ അഭിമാനത്തിന്റെ ഇസ്‌ലാമിക രാഷ്ട്രം പടുത്തുയർത്തുന്നതിലേക്കുള്ള ചുവടുവെപ്പായിരുന്നു ഹിജ്റ. സുദീർഘമായ കാലഘട്ടത്തിനിടയിൽ സസൂക്ഷമമായി പ്രവാചകരും അനുയായി വൃന്ദവും പടുത്തുയർത്തിയ സമർത്ഥമായ ആസൂത്രണ മികവിന്റെ മഹാഗോപുരമാണ് ഹിജ്റ. പ്രവാചക ദൗത്യനിർവഹണത്തിൽ വിളവെടുപ്പിന്റെ പച്ചമണ്ണും തേടിയുള്ള അന്വേഷണത്തിന്റെ തീർത്ഥാടനമായിരുന്നു ഹിജ്റയെന്ന പേരിൽ ചരിത്രം വിളിച്ചത്.ആദർശ സംഹിതയുടെ  പ്രബോധനത്തിൽ നിന്നും പ്രായോഗിക തലത്തിലേക്കുള്ള പരിണാമവും പ്രതിരോധത്തിന്റെ പാതയിൽ നിന്നും മുന്നേറ്റത്തിന്റെ മുറ്റത്തേക്കുള്ള മാറ്റമായിരുന്നു ഹിജ്റയെന്ന് ദേശാന്തരങ്ങളിൽ അറിയപ്പെട്ടത്....

നയതന്ത്ര മികവിന്റെ ഹിജ്‌റ മാതൃകകൾ

✒ റാഷിദ് ചാരങ്കാവ് മനസ്സിലുറച്ച തീരുമാനങ്ങൾക്ക് വേണ്ടിയുള്ള രാജിയാവാത്ത ആസൂത്രണങ്ങളും പ്ലാനിങ്ങുകളുമാണ് ഹിജ്റയുടെ ചരിത്രത്തിലും ശേഷം നടന്ന മക്കാവിജയത്തിലും മായാതെ പ്രകടമാകുന്നത്. പെട്ടന്നുള്ള എടുത്തു ചാട്ടങ്ങൾ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് പ്രവാചകൻ (സ്വ) പ്രതിവചിച്ചു. ജന്മഭൂമിയും സമ്പാദ്യങ്ങളുമെല്ലാം പടച്ച റബ്ബിന്റെ പാതയിൽ ഉപേക്ഷിച്ച് കടന്നു വന്ന മുഹാജിറുകൾക്ക് മുമ്പിലെ അൻസ്വാരികളുടെ സ്നേഹമസൃണമായ സ്വീകരണവും ആകർഷണീയകമായ ആതിഥ്യവും ഹിജ്റയുടെ താളുകളിലെ പ്രശോഭിതമായ മറ്റൊരു ഭാഗമാണ്. രണ്ടു വീടുകളുള്ളവർ തന്റെ സഹോദരന് ഒരു കിടപ്പാടം നൽകിയും രണ്ടു വാഹനങ്ങളുള്ളവർ ഒരു വാഹനവും, രണ്ടു ഭാര്യമാരുള്ളവർ ഒരു ഭാര്യയെ നൽകിയും രണ്ടു തോട്ടങ്ങളുള്ളവർ ഒരു തോട്ടം നൽകിയും തങ്ങളുടെ സഹോരന്മാരെ ഹൃദയഹാരിയായി സ്വീകരിച്ചിരുത്തി.   അദമ്യമായ പ്രവാചകാനുരാഗത്തിന്റെ മധുരമുള്ള ഓർമ്മകളാണ് ഹിജ്റയുടെ മറ്റൊരു സന്ദേശം.ഇരുമ്പിയാർക്കുന്ന ഭൗതിക മുന്നേറ്റങ്ങളിൽ വിശ്വാസീ മാനസങ്ങളിൽ നിന്നും പ്രവാചക പ്രണയം പടിയിറങ്ങുന്ന ഭീതിജനകമായ സാഹചര്യത്തിൽ സൗറിന്റെ ഇരുളറകളിൽ, ശത്രുപക്ഷത്തിന്റെ സൂക്ഷമ നിരീക്ഷണത്ത...

വീണ്ടുമൊരു മുഹറം. ഇനിയെങ്കിലും നമ്മുക്കൊന്ന് മാറേണ്ടതില്ലേ..!

✒ മിൻഹാജ് ഇ.കെ ചാഴിയോട് ഒരാൾക്കെത്ര ഭൂമി വേണം..? എന്ന തലവാചകത്തിൽ  വിശ്വവിഖ്യാതമായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കൊരു കഥയുണ്ട്.ഒരിക്കൽ,രാജഭൂമികയിൽ നിന്ന് ആർക്കും എത്രയും അളന്നെടുക്കാമെന്ന് നാടകമാനം രാജാവ് വിളംബരം ചെയ്തു.ഓഫറിന്റെ വിളംബരം കേട്ട് പ്രസന്നവദനവുമായി രാജസന്നിധിയിലെത്തിയ ആവിശ്യക്കാർ തങ്ങൾക്കാവിശ്യമായ ഭൂമി ചോദിച്ചുവാങ്ങി.ഔദാര്യത്തിന്റെ കൃഷിപ്പാടത്ത് പ്രതീക്ഷയുടെ വിത്തറക്കി അവർ ജീവിതം നെയ്തു. വിവരമറിഞ്ഞ് രാജസന്നിധിയിലെത്തിയ ആർത്തിപൂണ്ടൊരു മനുഷ്യൻ ഒരാൾക്ക് പരാമവധിയെത്ര ഭൂമി നൽകുമെന്ന് രാജാവിനോട് തന്നെ ചോദിച്ചറിഞ്ഞു.ഒരു ദിവസം കൊണ്ട് ഓടിയെത്തുന്നത്രയും ഭൂമി ലഭിക്കുമെന്നായിരുന്നു രാജാവിന്റെ മറുപടി. ഓട്ടമാരംഭിക്കേണ്ട സ്ഥലവും ഓടാനുള്ള ഭൂമിയുമെല്ലാം രാജാവ് തന്നെ നിർണയിച്ചു നൽകി. എല്ലാ കേട്ടറിഞ്ഞ അയാൾ എന്തെന്നില്ലാത്ത നിർവൃതിയോടെ ഓട്ടമാരംഭിച്ചു.അങ്ങനെ, നടന്നുനടന്ന ഭൂമിയെല്ലാം സ്വന്തമാക്കിയെന്ന ഉൾപിരിശത്തോടെ അദ്ദേഹം വീണ്ടും മുന്നോട്ട് തന്നെ സഞ്ചരിച്ചു.ദാഹാർത്തമായി വരണ്ടുണങ്ങിയ തൊണ്ടയും വിശക്കുന്ന വയറുമെന്നും വിശ്രമത്തിനുള്ള സ്റ്റോപ്പുകൾ കണ്ടില്ല. നടന്നുതളർന്ന കാലും ഓടിക്കിതച്ച ...

നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ

     നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ ✒  ബാസിൽ ചാഴിയോട്                   സത്യസാക്ഷാൽക്കാരത്തിൻ്റെ ഭാഗമായി വിശുദ്ധ ഇസ്ലാം കേരളീയ തീരത്തേക്ക് കടന്ന് വന്നത് മുതൽ നവോത്ഥാനത്തിൻ്റെ വിവിധ തലങ്ങളെ കേരളീയജനത സമൂഹത്തിലേക്ക് സമർപ്പിക്കുന്നുണ്ട്. കലാ-സാഹിത്യപരമായും, വാസ്തുവിദ്യാ നിർമാണാത്മകമായും വിദ്യഭ്യാസ മേഖലയിലെ പുതിയ സംരഭകങ്ങളിലും, രീതികളിലുമെല്ലാം ( സിലബസ് പരിഷ്ക്കരണം) കേരളീയ ജനത പ്രത്യേകം താൽപ്പര്യം കാണിച്ചപ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി സമസ്ത അതിനെ സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ട് നിർവ്വഹിക്കുകയായിരുന്നു. ഇതാണ് സമസ്ത സാധിപ്പിച്ചെടുത്ത നവോത്ഥാനത്തെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യതിരിക്തമാക്കുന്നത്.                   സത്യത്തിൽ, സമസ്തയുടെ രൂപീകരണം തന്നെ സമൂഹത്തിൻ്റെയൊരു വലിയ ആവശ്യഘടകമായിരുന്നു. കാരണം, ആ കാലഘടത്തിൽ (1921 മലബാർ ലഹള) സമൂഹത്തിലുടലെടുത്ത ഈജിപ്ത്യൻ വിഘണ്ട വാദങ്ങൾ പ്രബുദ്ധത തയുടെ കേരളീയ മുറ്റത്തും ഉദയം കൊണ്ട തോട് കൂടി ആ കാലമത്രയും കൃത്യമായി മുറുകെ പിടിക്...