നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ
✒ ബാസിൽ ചാഴിയോട്
സത്യസാക്ഷാൽക്കാരത്തിൻ്റെ ഭാഗമായി വിശുദ്ധ ഇസ്ലാം കേരളീയ തീരത്തേക്ക് കടന്ന് വന്നത് മുതൽ നവോത്ഥാനത്തിൻ്റെ വിവിധ തലങ്ങളെ കേരളീയജനത സമൂഹത്തിലേക്ക് സമർപ്പിക്കുന്നുണ്ട്. കലാ-സാഹിത്യപരമായും, വാസ്തുവിദ്യാ നിർമാണാത്മകമായും വിദ്യഭ്യാസ മേഖലയിലെ പുതിയ സംരഭകങ്ങളിലും, രീതികളിലുമെല്ലാം ( സിലബസ് പരിഷ്ക്കരണം) കേരളീയ ജനത പ്രത്യേകം താൽപ്പര്യം കാണിച്ചപ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി സമസ്ത അതിനെ സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ട് നിർവ്വഹിക്കുകയായിരുന്നു. ഇതാണ് സമസ്ത സാധിപ്പിച്ചെടുത്ത നവോത്ഥാനത്തെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യതിരിക്തമാക്കുന്നത്.
സത്യത്തിൽ, സമസ്തയുടെ രൂപീകരണം തന്നെ സമൂഹത്തിൻ്റെയൊരു വലിയ ആവശ്യഘടകമായിരുന്നു. കാരണം, ആ കാലഘടത്തിൽ (1921 മലബാർ ലഹള) സമൂഹത്തിലുടലെടുത്ത ഈജിപ്ത്യൻ വിഘണ്ട വാദങ്ങൾ പ്രബുദ്ധത തയുടെ കേരളീയ മുറ്റത്തും ഉദയം കൊണ്ട തോട് കൂടി ആ കാലമത്രയും കൃത്യമായി മുറുകെ പിടിക്കുകയും, പതിവാക്കുകയും ചെയ്തിരുന്ന ആത്മീയ സദസ്സുകളും, കൂട്ടമായ പ്രാർത്ഥനാ മുറകളും, മാലമൗലിദ് കാവ്യ സാഹിത്യ ശലകങ്ങളുമെല്ലാം ഒരു സുപ്രഭാതത്തിൽ ശിർക്കാരോപിച്ച് മുന്നോട്ട് വന്നതോടെ ഉമ്മത്തിൻ്റെ ഈ മാനിന് കോട്ടം തട്ടുന്നുണ്ടെന്ന യാഥാർത്ഥ്യം പണ്ഡിതന്മാർ തിരിച്ചറിയുകയായിരുന്നു. അതിനെ തുടർന്നാണ് ഉലമാഇൻ്റെ നീണ്ട ചർച്ചകൾക്കും, അന്വേഷണങ്ങൾക്കുമൊടുവിൽ 1926- ജൂൺ 26-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന അഹ്‌ലു സുന്നത്തി വൽജമാഅത്തിൻ്റെ മഹിതമായ പ്രസ്ഥാനം രൂപീകരിക്കപ്പെടുന്നത്.
രൂപീകരണം പിന്നിട്ട് ഏകദേശം ഒരു വർഷം തികയുമ്പോഴേക്കും സമസ്ത അതിൻ്റെ ആദ്യ സമ്മേളനം താനുരിരൽ വെച്ച് സംഘടിപ്പിക്കുന്നുണ്ട്. പിന്നിട്ട വർഷങ്ങളിലെല്ലാം തുടർച്ചയായി സമസ്തക്ക് കീഴിൽ സമ്മേളനങ്ങൾ നടക്കുന്നുണ്ട്.
തികച്ചും സ്പഷ്ഠമായ ചില ലക്ഷ്യ സാക്ഷാൽക്കാരത്തിന് വേണ്ടിയായിരുന്നു സമസ്തയുടെ ആദ്യ കാല സമ്മേളനങ്ങൾ. ബിദ്അത്തിൻ്റെ മുറിവേറ്റ ആശയങ്ങൾ തളം കെട്ടി നിൽക്കുന്ന എല്ലാ പ്രദേശങ്ങളിലേക്കും പോയി ഉലമാക്കൾ സമ്മേളനങ്ങൾ സംഘടിപ്പിച്ച് സച്ഛരി തമായ ആശയങ്ങളുടെ ഉള്ളും , പുറവും, ഉറവിടവും വ്യക്തമാക്കി കൊണ്ട് ഉമ്മത്തിനെ സത്യപാതയിലേക്ക് തന്നെ തിരികെ കൊണ്ട് വരികയായിരുന്നു.
യഥാർത്ഥത്തിൽ, ഇത് തന്നെയാണ് സമസ്ത സാധിപ്പിച്ചെടുത്ത വലിയതും, ആദ്യത്തേതുമായ നവോത്ഥാനമായി കണക്കാക്കേണ്ടത്. കാരണം,ശെരിയായ ആദർശ വെളിച്ചത്തിന് മങ്ങലേൽക്കാൻ തുടങ്ങിയ ആ കൃത്യസമയത്ത് തന്നെ സമസ്ത ഉമ്മത്തിൻ്റെ ഈ മാനിന് കാവലിരിക്കാൻ തുടങ്ങിയിട്ടുണ്ട്. സമസ്തയുടെ ആദർശാത്മകമായ നവോത്ഥാനമായാണ് ഇതിനെ വിലയിരുത്തേണ്ടത്.
സമസ്തയുടെ ചരിത്രത്തിലെ മറ്റൊരു നവോത്ഥാന തലം കിടക്കുന്നത് ധാർമികവും വിദ്യഭ്യാസപരവുമായ മേഖലയിലാണ്. 1945 - സമസ്തയുടെ 16ാമത്തെ സമ്മേളനം കക്കാട് വെച്ച് നടക്കുമ്പോൾ ബഹു: ബാഫഖി തങ്ങളാണ് ആദ്യമായി മദ്രസാ പ്രസ്ഥാനമെന്നൊരു ആശയം മുന്നോട്ട് വെക്കുന്നത്.
1947-ൽ ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ ഇന്ത്യ മതേതരത്വത്തോട് കിടപിടിക്കുന്ന രാജ്യമായിരിക്കണമെന്ന വാദത്തിന് കൂടുതൽ പിന്തുണ ലഭിച്ചതോടെ , അത് വരെ ഗവൺമെൻ്റ് സ്കൂളുകളിൽ നടത്തിവരാറുണ്ടായിരുന്ന മത പഠന ക്ലാസ് ഇന്ത്യയുടെ മതേതരത്വ സങ്കൽപ്പങ്ങൾക്ക് 'വിരുദ്ധമായിരിക്കും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചതോട് കൂടി ബാഫഖി തങ്ങൾ കക്കാട് സമ്മേളനത്തിൽ വെച്ച് പ്രസംഗിച്ചത് കൂടുതൽ പ്രസക്തമാവുകയായിരുന്നു.
അതിനെ തുടർന്ന്, 1951-ൽ സമസ്ത വിദ്യഭ്യാസ ബോർഡ് (SKIMVB) രൂപീകരിക്കുന്നുണ്ട്. അതിന് കീഴിൽ ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ട ബയാനുൽ ഇസ്ലാം പുതുപ്പറമ്പിൽ മദ്രസയാണ് സമസ്തയുടെ വിദ്യഭ്യാസ മേഖലയിലെ ആദ്യ നവോത്ഥാനത്തിൻ്റെ ചുവട് വെപ്പ്. ഇന്ന് ഏകദേശം എഴുപത്തി അഞ്ച് വർഷം പിന്നിടുമ്പോഴേക്കും സമസ്ത പടുത്തിയർത്തിയിട്ടുള്ള മദ്രസകളുടെ എണ്ണം പതിനൊന്നായിരത്തിൻ്റെ വക്കിലേക്ക് എത്തിനിൽക്കുമ്പോൾ സമസ്ത വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കുക.
അതിനപ്പുറം, ലോകത്തിൻ്റെ ഏതൊരു മുക്ക് മൂലയിൽ നിന്നും കുട്ടികളുടെ മതപഠനം സാധ്യമാക്കാൻ പുതിയ ഇ-ലേണിംഗ് പദ്ധതികളും ഓൺലൈനായും, ഓഫ്ലൈനായും സമസ്ത സാധിപ്പിച്ചെടുത്തത് വളർന്നു വരുന്ന വിദ്യർത്ഥികളുടെ ഈ മാനിനും, ആദർശത്തിനും കോട്ടം തട്ടാതിരിക്കാൻ വേണ്ടിയാണ്.
പൊതുവെ, സാക്ഷരത കുറഞ്ഞ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വരെ ഇന്ന് സമസ്തയുടെ സ്ഥാപനങ്ങളും, മദ്രസകളും പടുത്തുയർത്തി സമസ്ത അതിൻ്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായി കൊണ്ടിരിക്കുന്നു.
ആധുനികത ഇന്ന് സമന്വയ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുമ്പോഴും സമസ്തയുടെ വിദ്യഭ്യാസ പദ്ധതികൾ ഒട്ടും പിറകോട്ട് പോയിട്ടില്ലായെന്ന് തെളിയിച്ച് കൊണ്ട് SNE C ഫാളില - ഫളീല ബിരുദദാന കോഴ്സുകൾ നൽകി പുരുഷന്മാർക്കും , സ്ത്രീകൾക്കും മത-ഭൗതിക സമന്വയ വിദ്യഭ്യാസത്തിൽ കൂടുതൽ പരിജ്ഞാനമുള്ളവരാക്കി മാറ്റാൻ സമസ്ത വലിയ രീതിയിലുള്ള അദ്ധ്വാനങ്ങൾ തന്നെ ചെലവഴിക്കുന്നുണ്ട്.
ഈ രീതിയിലെല്ലാം വിപ്ലവങ്ങൾ സൃഷ്ടിച്ച് സമസ്ത അതിൻ്റെ പ്രവർത്തനങ്ങൾ ധാർമികവും, കാര്യക്ഷമവുമായി നിർവ്വഹിക്കുമ്പോൾ സമസ്ത പിന്നിട്ട ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നവോത്ഥാനമായിട്ടാണ് ഇതിനെ കണക്കാക്കേണ്ടത്.
നവോത്ഥാന വീഥിയിൽ സമസ്ത സാധിപ്പിച്ചെടുത്ത മറ്റൊരു പ്രധാന പ്പെട്ട തലം കർമ്മശാസ്ത്രപരമായി ആധുനിക സാഹചര്യങ്ങളുമായും രീതികളുമായും യോജിച്ചതായ പല വിഷയങ്ങളിലും സമസ്തയുടെ ഉലമാഇൻ്റെ വീക്ഷണത്തിലുള്ള കൃത്യമായ ഇജ്മാഅ് (ഏകോ പനം) ഉണ്ടായി എന്നതാണ്.
ആധുനികമായ പല പുതിയ വിഷയങ്ങളിലും സമസ്ത പുറപ്പെടുവിച്ച സ്വീകാര്യയോഗ്യമായ കർമ്മ ശാസ്ത്ര മസ്അലകൾ ഉമ്മത്തിൻ്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളായിരുന്നു. ഖുർആൻ പരിഭാഷ, ദിക്റിലെ ആട്ടം, ക്ലോണിംഗ് തുടങ്ങിയവ അതിൽ ചിലത് മാത്രം. ഖുർആൻ പരഭാഷയെ ചൊല്ലി വലിയ രീതിയിലുള്ള ഭിന്നാഭിപ്രായങ്ങൾ പണ്ഡിതന്മാർക്കുണ്ടായപ്പോൾ സമസ്ത മുശാവറ കൂടി ഇജ്മാഅ് പ്രകാരം അംഗീകരിക്കുകയായിരുന്നു. ഇതിനപ്പുറം ഒരു പാട് കർമ്മശാസ്ത്ര വിഷയങ്ങളിൽ സമസ്ത ഇടപ്പെട്ട് കൊണ്ട് അവയുടെ ശെരിയായ വീക്ഷണത്തെ ഉമ്മത്തിനായി സമ്മാനിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ, സമസ്തയുടെ ചരിത്രത്തിൽ കഴിഞ്ഞ് പോയിട്ടുള്ള നവോത്ഥാനങ്ങൾ ഉമ്മത്തിൻ്റെ കാലികവും, വർത്തമാന പരവുമായ രീതിയിലേക്ക് നോക്കുകയാണെങ്കിലും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് കൂടുതൽ പരിഷ്കരണ നടപടികൾ സമസ്ത സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് ഒരു നൂറ്റാണ്ടിൻ്റെ വക്കിലേക്ക് സമസ്ത കാലെടുത്ത് വെക്കുമ്പോൾ സമസ്ത ചെയ്ത് തീർത്തിട്ടുള്ള നവോത്ഥാന സഞ്ചായത്തിലേക്കൊന്ന് കണ്ണോടിച്ച് നോക്കിയാൽ സമസ്ത സാധിപ്പിച്ചെടുത്ത നവോത്ഥാനത്തിൻ്റെ വില മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും ആദർഷപരമായും, ആത്മീയപരമായും സമസ്ത യാതൊരു വിധത്തിലും പിറക്കോട്ട് സഞ്ചരിച്ചിട്ടില്ലായെന്നതാണ് ഈയൊരു സംഘടനയെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യതിരിക്തമാക്കുന്നതും, സ്വീകാര്യമാക്കുന്നതും '

Mashallah
ReplyDelete