Skip to main content

Posts

Showing posts from September, 2022

വിധി മാറ്റിയെഴുതിയ മാതാവിന്റെ വേർപാട്

✍️റാഷിദ്‌ കാരായ  വിമത ശബ്ദങ്ങളും ആരോപണങ്ങളുടെ അപസ്വരങ്ങളും കെട്ടടങ്ങുന്നതിന്റെ മുമ്പ് തന്നെ അടുത്തൊരു നബിദിനം കൂടി സമാഗതമാവുകയാണ്.1497 വർഷങ്ങൾക്ക് മുമ്പ് ഭൂജാതനായ ലോകാനുഗ്രഹിയായ പ്രവാചക സ്രേഷ്ടർ ലോകത്തിന്റെ പലഭാഗങ്ങളിൽ പലരീതിയിൽ സ്മരിക്കപ്പെടുന്നത് ആ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുക തന്നെയാണ്. അടുത്തകാലങ്ങളിലായി നടന്ന ചില അനിഷ്ട സംഭവങ്ങളുടെ ഉത്ഭവം ആ ജീവിതത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞതയാണ്.  തികച്ചും വ്യത്യസ്തമായിരുന്നു ആ ജീവിതം കേവല മാനുഷിക ജീവിതത്തിനപ്പുറം ദിവ്യ സന്ദേശവാഹകരായ പ്രവാചകരുടെ ജീവിതങ്ങൾ പരീക്ഷണ ചൂളകളിൽ പാകപ്പെടുത്തിയവയായിരുന്നു. നബി തങ്ങൾ പറയുന്നു : " ജനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പരീക്ഷണ വിധേയമാക്കപ്പെടുന്നവർ പ്രവാചകരാണ് ". ദിവ്യാത്ഭുതങ്ങൾ പ്രവാചകത്വത്തെ സാധൂകരിക്കും വിധം ജനനം മുതലേ പ്രകടമായെങ്കിലും ഒരു ഘട്ടത്തിലും പരീക്ഷണങ്ങൾ ഒഴിവായിരുന്നില്ല. തിരുജീവിതത്തിലെ ആദ്യ പരീക്ഷണം പിതാവിന്റെയും മാതാവിന്റെയും അകാലമരണമായിരുന്നു . ഒരാളുടെ ജീവിതത്തിന്റെ ഗതിനിർണയിക്കുന്നത് മാതാപിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളാണ്. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുള്ള മരണ...

ഹലീമാ ബീവിയുടെ സ്നേഹത്തണലിൽ

✍️ ഷഹബാസ് കിഴക്കുംപറമ്പ്  ലോകം പടക്കാൻ കാരണക്കാരനായ ത്വാഹാ റസൂൽ (സ) ലോകത്തിന് മുന്നിൽ ആഗതനായിരിക്കുന്നു. അതും പോറ്റു മാതാവിന്റെ സ്നേഹത്തണലിൽ. നബിയുടെ നുബുവ്വത്തിന് ശേഷം ഒരു ദിവസം അബ്ബാസ്ബ്നു അബ്ദിൽ മുത്ത്വലിബ് (റ) നബിയോട് പറ ഞ്ഞു : യാറസൂലുള്ളാഹ് അങ്ങ് തൊട്ടിലിൽ കിടക്കുമ്പോൾ നുബുവ്വത്തിന്റെ ചില അടയാളങ്ങൾ അങ്ങിൽ കണ്ടു. അതുകാരണമാണ് ഞാൻ മുസ്ലിമായത്. അങ്ങ് തൊട്ടിലിൽ കിടന്ന് ചന്ദ്രനോട് കൊഞ്ചുന്നതും രണ്ട് കൈകൾ ചൂണ്ടുന്ന ഭാഗത്തേക്ക് ചന്ദ്രൻ കുനിയുന്നതും ഞാൻ കണ്ടിട്ടുണ്ട്". ഇതു കേട്ട നബി തങ്ങൾ പറഞ്ഞു ഞാൻ ചന്ദ്രനോടും ചന്ദ്രനെന്നോടും സംസാരിക്കാറുണ്ടായിരുന്നു. നബി (സ) ജനിച്ച് ഏഴ് ദിവസം ആമിനാ ബിവി (റ) നബി (സ) ക്ക് മുലകൊടുത്തു. പിന്നിട് നബി (സ) യെ കൈമാറുകയാണുണ്ടായത് . നാഗരിക മക്കയിൽ നിന്ന് വിഭിന്നമായ ഭാഷാ ശുദ്ധിയും സ്വസ്ഥതയും മുന്നിൽ കണ്ട് മക്കൾക്ക് മുലകൊടുക്കാൻ പോറ്റുമ്മമാരെ ഏൽപ്പിക്കുന്നത് അക്കാലത്തെ പതിവായിരുന്നു. ആദ്യം നബിയെ മുലയൂട്ടാനുള്ള മഹാഭാഗ്യം ലഭിച്ചത് അബൂലഹബിന്റെ അടിമയായിരുന്ന സുവൈത്തുൽ അസ്ലമിയ (റ) ക്കായിരുന്നു. മഹതി കുറച്ചു ദിവസം മുലകൊടുത്തു. നബിയുടെ എളാപ്പയായിരുന്ന ഹംസാ...

തിരുപ്പിറവി: ചില എത്തി നോട്ടങ്ങൾ

 🖋️ ഹാഫിള് മുഹമ്മദ് ഹിഷാം എളങ്കൂർ അറേബ്യയിലെ മക്കയിൽ ഖുറൈശി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിന്റെ മകൻ അബുള്ളയുടെയും വഹബിന്റെ മകളായ ആമിന ബീവിയുടെയും മകനായി ക്രിസ്താബ്ദം 571 ഏപ്രിൽ 20 റബീഉൽ അവ്വൽ 12 നായിരുന്നു ലോകത്തിന്റെ നിർമിതിക്ക് തന്നെ നിദാനമായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ജനിച്ചത്. (ഏപ്രിൽ 22 നാണെന്നും റബീഉൽ അവ്വൽ 9 നാണെന്നും അഭിപ്രായമുണ്ട് ) .വ്യാപാര ആവശ്യങ്ങൾക്കായി സിറിയയിലേക്ക് പോയ നബി തിരുമേനിയുടെ പിതാവ് അബ്ദുളള തിരിച്ചുവരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. ഇതിനും രണ്ട് മാസത്തിന് ശേഷമാണ് വിധവയായ ആമിനാ ബീവി (റ) മുഹമ്മദ് നബി (സ)ക്ക് ജന്മം നൽകിയത്. ആമിനാ ബീവി (റ)യുടെ പ്രസവ വിവരം കേട്ടയുടനെ പിതാമഹനായ അബ്ദുൽ മുത്തലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയിൽ കൊണ്ട് പോയി ‘മുഹമ്മദ്’ എന്ന് പേരിട്ടു. കുഞ്ഞിന് പേരിട്ട ശേഷം അബ്ദുൽ മുത്തലിബ് കുഞ്ഞിനെ ആമിനാബീവി (റ) യെ ഏൽപ്പിച്ചു. തിരുനബി തങ്ങളുടെ ജനനവും അതുസംബന്ധമായ വിഷയങ്ങളും എക്കാലത്തും ചർച്ചയ്ക്ക് വിധേയമാവാറുണ്ട്.  കുടുംബവും പിതാമഹൻമാരും സൗദിഅറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക...

പ്രവാചകന്റെ വഴി റബീഅ് കാമ്പയിൻ (1-12)

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ