Skip to main content

തിരുപ്പിറവി: ചില എത്തി നോട്ടങ്ങൾ

 🖋️ ഹാഫിള് മുഹമ്മദ് ഹിഷാം എളങ്കൂർ

അറേബ്യയിലെ മക്കയിൽ ഖുറൈശി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിന്റെ മകൻ അബുള്ളയുടെയും വഹബിന്റെ മകളായ ആമിന ബീവിയുടെയും മകനായി ക്രിസ്താബ്ദം 571 ഏപ്രിൽ 20 റബീഉൽ അവ്വൽ 12 നായിരുന്നു ലോകത്തിന്റെ നിർമിതിക്ക് തന്നെ നിദാനമായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ജനിച്ചത്. (ഏപ്രിൽ 22 നാണെന്നും റബീഉൽ അവ്വൽ 9 നാണെന്നും അഭിപ്രായമുണ്ട് ) .വ്യാപാര ആവശ്യങ്ങൾക്കായി സിറിയയിലേക്ക് പോയ നബി തിരുമേനിയുടെ പിതാവ് അബ്ദുളള തിരിച്ചുവരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. ഇതിനും രണ്ട് മാസത്തിന് ശേഷമാണ് വിധവയായ ആമിനാ ബീവി (റ) മുഹമ്മദ് നബി (സ)ക്ക് ജന്മം നൽകിയത്. ആമിനാ ബീവി (റ)യുടെ പ്രസവ വിവരം കേട്ടയുടനെ പിതാമഹനായ അബ്ദുൽ മുത്തലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയിൽ കൊണ്ട് പോയി ‘മുഹമ്മദ്’ എന്ന് പേരിട്ടു. കുഞ്ഞിന് പേരിട്ട ശേഷം അബ്ദുൽ മുത്തലിബ് കുഞ്ഞിനെ ആമിനാബീവി (റ) യെ ഏൽപ്പിച്ചു. തിരുനബി തങ്ങളുടെ ജനനവും അതുസംബന്ധമായ വിഷയങ്ങളും എക്കാലത്തും ചർച്ചയ്ക്ക് വിധേയമാവാറുണ്ട്.

 കുടുംബവും പിതാമഹൻമാരും
സൗദിഅറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്നു. ഖുറൈശി ഗോത്രത്തിലെ ഹാഷിം കുടുംബമാണ് പ്രവാചകൻ (സ) തങ്ങളുടെ കുടുംബ പരമ്പര. നബി(സ) തങ്ങളുടെ പ്രപിതാക്കൾ താഴെപറയും പ്രകാരമാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് :
അബ്ദുൽ മുത്തലിബ്, ഹാശിം , അബ്ദുൽ മനാഫ് , ഖുസയ്യ് , കിലാബ് , മുർറത്ത് , കഅ്ബ് , ലുഅയ്യ് , ഗാലിബ് , ഫിഹ്ർ , മാലിക്ക് , നുള്യർ , കിനാന , ഖുസൈമ , മുദ്-രിക , ഇൽയാസ് , മുളർ , നിസാർ , മുആദ് , അദ്നാൻ എന്നിങ്ങനെ യാണ് . ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതാണ്
- ( ഫത്ഹുൽ ബാരി 7-163). അദ്നാൻ എന്നവർ ഇബ്രാഹിം നബി (അ) യുടെ മകൻ ഇസ്മാഈൽ നബി (അ) യുടെ സന്താന പരമ്പരയിൽ പെട്ട വ്യക്തിയാണ്. ഇത്രയും ചരിത്രകാരന്മാരാൽ ഏകാഭി പ്രായമുളളതാണ്. എന്നാൽ, ആദം (അ) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാക്കിനെ പോലുളള ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. മാതാവ് ആമിന (റ) യും അവരുടെ പരമ്പരയും താഴെപറയും പ്രകാരം പിതാവിന്റെ പരമ്പരയിൽ ചെന്നെത്തുന്നതാണ് :ആമിനാ ബീവി (റ) അവരുടെ പിതാപരമ്പര: വഹബ് , അബ്ദുൽ മനാഫ് , സുഫ് , കിലാബ് , മുറത്ത് , കഅ്ബ് , ലുഅയ്യ് .......... 

പിതാവ് നബി(സ)യുടെ ജനനത്തിന്ന് രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്രരേഖകളിലെ പ്രബലമായ അഭിപ്രായം.

മുത്ത് നബി(സ)യുടെ പിതവൃന്മാർ : ഹാരിസ് , സുഹൈർ , ഹംസ , അബ്ബാസ് , അബൂ ലഹബ് , അബൂതാലിബ് , എന്നിവരാണ് . ഇവരിൽ ഹംസ (റ) അബ്ബാസ് (റ) എന്നിവർ മാത്രമാണ് ഇസ്ലാം ആശ്ലേഷിച്ചവർ. തന്റെ കുടുംബത്തിൽ തന്നെ പ്രബോധന രംഗത്തും ജീവിത സാഹചര്യങ്ങളിലും ഇസ്ലാമിക പ്രചരണത്തിലും ഒരുപാട് പിന്തുണയും ഊർജ്ജവും പകർന്നവരായിരുന്നു ഹംസ(റ)ഉം അബ്ബാസ്(റ)ഉം . എന്നാൽ ഉറ്റവരിൽ നിന്ന് തന്നെ തന്റെ ഇസ്ലാമിക പ്രബോധനത്തിനും മറ്റും പ്രയാസങ്ങൾ ദുസ്സ ഹമായ സാഹചര്യങ്ങൾ വരുത്തിവച്ച അബൂലഹബ് വിശുദ്ധ ഖുർആനിൽ നരകാവകാശിയായി മാറി.മക്കയിലെ പ്രമുഖ ഗോത്രമായിരുന്നു ഖുറൈശ് . കാലങ്ങളായി കൈമാറിവന്ന 
വിശുദ്ധഭവനത്തിന്റെ ചുമതലയും പാറാവ് നോട്ടവും അശരണരെ തീറ്റിപ്പോറ്റലുമെല്ലാം കൈ വെച്ചിരുന്നത് ഖുറൈശി കുടുംബമായിരുന്നു. തിരു നബി (സ) യുടെ പിറവി സമയത്ത് അബ്ദുൽ മുത്തലിബിനായിരുന്നു ഈ ചുമതല. ഉമ്മയും ഉപ്പയും ഖുറൈശി പരമ്പരയിലുളളതിനായതിനാൽ തന്നെ അക്കാലത്തെ ഏറ്റവും വലിയപ്രമാണിമാരും കുലീനവുമായ കുടുംബ സമൂഹം ഖുറൈശ് തന്നെയായിരുന്നു.
തിരുപ്പിറവി ക്രിസ്താബ്ദം 571 ഏപ്രിൽ 20റബീഉൽ അവ്വൽ ഒരു തിങ്കളാഴ്ച്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യപുരുഷോത്തമന്റെ ജനനം.അന്ന് റബീഉൽ അവ്വൽ ഏത് തിയ്യതി ആയിരുന്നു എന്ന കാര്യത്തിൽ ചരിത്രകാരൻമാർ ഏകാഭിപ്രായക്കാരല്ല. റബീഉൽ അവ്വൽ 12 നാണെന്നതാണ് പ്രബലമായ അഭിപ്രായമെങ്കിലും 2,8,10,17,22, എന്നിങ്ങനെ വൃതൃസ്ത തിയതികളിലാണെന്ന അഭിപ്രായ മുളളവരുമുണ്ട് എന്ന് ഇബ്നു കസീർ (റ) തന്റെ പ്രസി ദ്ധ ചരിത്ര ഗ്രന്ഥമായ- അൽബിദായ വന്നിഹായ -(2-200)-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 9 നാണെന്ന അഭിപ്രായവും ഉണ്ട്. തിരുനബി (സ)തങ്ങളുടെ ജനനം നടന്നത്, യമനിലെ ചക്രവർത്തിയായിരുന്ന അബ്രഹത്ത്‌ ഒരുകൂട്ടം ആനകൾ അടങ്ങിയ സൈന്യവുമായി കഅ്ബാലയം പൊളിക്കാൻ ശ്രമിച്ച് പരാജയപെട്ട (ആനക്കലഹ സംഭവം) നടന്ന അതേവർഷമായിരുന്നു. പ്രസ്തുത സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു കലണ്ടർ തന്നെ രൂപപ്പെട്ടിരുന്നു-ആനക്കലഹ വർഷം (ആമുൽ ഫീൽ). ഈ സംഭവം വിശുദ്ധ ഖുർ ആനിൽ 105-ാം അദ്ധ്യായത്തിൽ സൂറത്തുൽ ഫീലിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. പരി ശുദ്ധ റസൂൽ (സ)തങ്ങളുടെ പിറവിയുടെ സമയത്ത് ലോകം എണ്ണമറ്റ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി മനാഖിബുകളിലെല്ലാം നമുക്ക് കാണാൻ സാ
ധിക്കും. ഗർഭാവസ്ഥയിൽ തന്നെ ധാരാളം അത്ഭുതങ്ങൾ ആമിനാബീവി (റ )ക്ക് അനുഭവപ്പെട്ടിരുന്നു. ഗർഭിണികൾക്കുണ്ടാവുന്ന വേദനകളോ പ്രയാസങ്ങളോ തിരുനബി(സ)യെ ഗർഭം ധരിച്ചിരുന്ന സമയത്ത് ആമിനാബീവിക്കനുഭവപ്പെട്ടിരുന്നില്ല. “നീ ഗർഭം ധരിച്ചിരിക്കുന്നത് ഈ സമുദായത്തിന്റെ നേതാവിനെയാണ്” ഒരാൾ ദിവസങ്ങളോളം സ്വപ്നത്തിൽ സന്തോ ഷ വാർത്ത അറിയിച്ചതായും, കുഞ്ഞ് പിറന്നാൽ ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യണമെന്നും, അറിയിപ്പുണ്ടായിരുന്നു, എന്നും കിതാബുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മൂസാ, ഇബാഹീം (അ) തുടങ്ങിയ പ്രവാചകൻമാരും ജിബിരീൽ, മീക്കാഈൽ എന്നീ മലക്കുകളും ഓരോ മാസത്തിലും ബീവിയുടെ അടുക്കൽ വന്ന് സുകൃതം അറിയിച്ചുകൊണ്ടിരുന്നു എന്നും, ജന നസമയത്തു ധാരാളം അത്ഭുതങ്ങളുണ്ടായി എന്നും കാണാം. ആമിനാ ബീവിൽ നിന്ന് പുറപ്പെട്ട ഒരു പ്രകാശത്തിലൂടെ ബസറയിലെ കൊട്ടാരങ്ങളും സമുച്ചയങ്ങളും അവർക്ക് ദൃശ്യമായി.ഭൂ മുഖത്തെ വിഗ്രഹങ്ങൾ തിരുപ്പിറവിയുടെ സമയത്ത് തലകീഴായി മറിഞ്ഞുവീണു, കിസ്റയുടെ കോട്ട കിടിലംകൊണ്ടു.ആയിരക്കണക്കിന് വർഷങ്ങളായി പേർഷ്യക്കാർ ആരാധിച്ചുവരുന്നതും അന്നുവരെ അണയാതെ കത്തിക്കൊണ്ടിരുന്നതുമായ വലിയ അഗ്നി കുണ്ഡം പ്രകടമായ കാരണങ്ങളില്ലാതെ പെട്ടന്ന് കെട്ടണഞ്ഞു.
ആമിനാബീവിയുടെ ഗർഭം ഒമ്പത് മാസം പിന്നിട്ട് പത്താം മാസത്തിലേക്ക് കടന്നപ്പോൾ ആനക്കലഹ സംഭവം നടന്നതിന്റെ അമ്പതാം ദിവസം റബീഉൽ അവ്വൽ പന്ത്രണ്ടിന്ന് പ്രഭാത സമയം ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അതെ, ലോകത്തിന്റെ നേതാവ് അന്ത്യ പ്രവാചകന്റെ ജന്മമായിരുന്നു അത്.ലോകത്തെ ഏറ്റവും പുണ്യമായ സൗഭാഗ്യ സുദിനം.

*റബീഉൽ അവ്വൽ തിയ്യതി പ്രമാണങ്ങൾ*

 (തിരു ജീവിതത്തിന്റെ തിയ്യതി ധാരണകൾ )

ലോകാനുഗ്രഹിയായ നബി തിരുമേനി(സ) യുടെ ശരിയായ ജനനതിയ്യതി എന്നും ചർച്ചാ വിഷയമാണ്. ഗ്രിഗാറിയൻ കലണ്ടറിലും ലൂണാർ കലണ്ടറിലും അത് തെറ്റായാണ് ഉദ്ധരിക്കപ്പെട്ടത്. ശരിയായ ജനന തിയ്യതി 570 മേയ് 5 /53/ bh റബീഉൽ അവ്വലിലെ പൗർണമി നാളിൽ തിങ്കളാഴ്ച്ചയാണ് നബി(സ) ഭൂജാതനായത് എന്ന സംഗതി പ്രമാണങ്ങൾ കൊണ്ടും ചരിത്ര രേഖകൾ വഴിയും വ്യക്തമാക്കുവാനുളള ചെറിയ ശ്രമമാണ് താഴെ.
 ഏപ്രിൽ 20-22 എന്നതാണ് പൊതുവെ ഓറിയന്റിലിസ്റ്റുകൾ പ്രചരിപ്പിക്കുന്ന പ്രവാചക ജന്മദിനം.20-22 ഏപ്രിൽ 571 എന്ന തിയ്യതി പല കാരണങ്ങളാൽ ശരിയല്ല .

അതനുസരിച്ച് ഗോള ശാസ്ത്രപരമായും ചരിത്രപരമായും പല അബദ്ധങ്ങളും സംഭവിക്കും.നുബുവ്വത്ത്,ഹിജ്റ എന്നിവയെ കുറിച്ചുളള അനുമാനങ്ങൾ പോലെയോ അതിനേക്കാൾ 
അധികമോ ആയ ഗണനകൾ നടന്നിട്ടുളളത് ജന്മദിനം ക്ലിപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്.താരീഖ് എന്നത് തിയ്യതിയും ചരിത്രവും ചേർന്നതാണ്. ചരിത്രം എത്ര
സമ്പന്നമാണെങ്കിലും തിയതി അനുമാനമാണെങ്കിൽ അത് ഭാഷയിൽ താരീഖ് എന്ന് വിളിക്കപ്പെടാൻ അർഹമല്ല . നബി(സ)ടെ നിയോഗം നടന്നത് ക്രി :610 ഓഗസ്റ്റ് 10 ന് ആണെന്ന് ശാസ് ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട്. പ്രമാണങ്ങളോടൊത്തു വരുന്ന വായനയുമാണത്. അന്ന് മുഹമ്മദ് നബി(സ)ക്ക് 39 വയസ്സും 3 മാസവും 22 ദിവസവുമായിരുന്നു പ്രായം.
 വിശുദ്ധ റമദാനിലെ 21 ാം തിയതി തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു അതെന്ന് ഗണി ച്ചെടുക്കാൻ ലളിതമായ കണക്കെ വേണ്ടുളളു.
ഈ അഭിപ്രായമാണ് ‘രഹീകുൽ മഖ്തൂമിന്റെ’ രചയ്താവ് ‘മുബാറക് പൂരി’ രേഖപെടുത്തിയിരിക്കുന്നതും. അപ്രകാരം തന്നെ തിരുത്ത പ്പെടേണ്ടണ്ട മറ്റൊരു ധാരണയാണ് നബി(സ)യുടെ വഫാത്ത് 63-ാം വയസ്സിലാണുളളത് എന്നത്.ചരിത്രമെഴുതിയ പാശ്ചാത്യന് പരിചയമുളള ഗ്രിഗോറിയൻ കലണ്ടറനുസരിച്ച് അത് ശരിയാ
ാനും മതി.അഥവാ 62 സൂര്യവർഷവും 1 മാസവും 3 ദിവസവും ആണ് പ്രവാചകൻ(സ) ഈ ഭൂമിയിൽ ഹയാത്തോടെ ഉണ്ടായിരുന്നത് കൃത്യമായി പറഞ്ഞാൽ ആകെ 22650 ദിവസം.ആ എണ്ണമനുസരിച്ച് ഇസ്ലാമിക് ഹിജ്റ കലണ്ടർ പ്രകാരം പ്രവാചകൻ (സ) 64 വർഷമാണ് ജീവിച്ചത് 33 സൗര്യവർഷങ്ങൾ 34 ചന്ദ്രവർഷങ്ങളാണ്.

തിങ്കളാഴ്ചയാണ് നബിയുടെ ജനനവും നിയോഗവും എന്നത് പ്രാമാണികമായ ഹദീസുകളിൽ വന്നതാണ്. നബി(സ )ജനിച്ചതും നുബുവ്വത്ത് ലഭിച്ചതും സൗറിൽ നിന്നിറങ്ങി മദീനത്തേക്ക് പുറപ്പെട്ടതും മദീനക്കടുത്തുള്ള ഖുബയിലെത്തിയതും തന്റെ നിയോഗം പൂർത്തിയായതും തിങ്കളാഴ്ചകളിൽ ആയിരുന്നു.
 ഹിജ്റയുടെ സമയത്തു നബി(sa)യുടെ പ്രായം 53 വയസ്സായിരുന്നു. ഹിജ്റയുടെ കലണ്ടർ പ്രകാരം ആദ്യവർഷം പൂജ്യം വർഷമാണ് കാരണം ഹിജ്റ എന്ന മഹത്തായ സംഭവം നടന്നത് മൂന്നാമത്തെ ചന്ദ്രമാസമായ റബീഉൽ അവ്വൽ മാസത്തിലാണ്.ഭയങ്കര 1(ഹിജ്‌റയുടെ മുമ്പ്)9 മാസങ്ങളും ഹിജ്റ മൂന്നാം മാസങ്ങളും ഉൾപ്പെടുത്തി വേണം നബിയുടെ വയസ്സ് രേഖപ്പെടുത്തുവാൻ 12-3-53 BH+12-3-11 AH=64 ചന്ദ്രവർഷം അഥവാ 22,680 എന്ന് ബോധ്യപ്പെടാൻ വലിയ പ്രയാസമില്ല.
ഹിജ്‌റ രണ്ടാം വർഷം റമദാനിലെ നോമ്പ് നിർബന്ധമായ ശേഷം നബി(സ )തങ്ങൾക്ക് ആകെ പത്ത് റമദാൻ ആണ് ലഭിച്ചത്.9 റമദാൻ അല്ല.
 ചുരുക്കത്തിൽ
ചരിത്രകാരന്മാരും സീറ: ഗ്രന്ഥങ്ങളും ചില ഗോളശാസ്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരും ഈ വിഷയത്തിൽ മുൻകാലങ്ങളിൽ ഗവേഷണപരമായ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, പലപ്പോഴും പ്രസ്തുത രേഖകൾ വച്ച് നബി(സ )യുടെ ജനനവും നിയോഗവും പാലായനവും രേഖപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമല്ല.ഉദാഹരണത്തിന് CE പത്തൊമ്പതാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനു മായി കണക്കാക്കപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യൻ പണ്ഡിതനായ മഹ്മൂദ് ഭാഷ ഈ വിഷയത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്." കിതാബു ഫീ അത്തഖാമിമുൽ അറബിയ്യ ഖബ് ലൽ ഇസ്ലാം "എന്ന പുസ്തകം. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണ്.ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് 1858 CE യിലാണ്. ഇതിലുള്ളത് പ്രവാചകന്റെ ജനനത്തിയതി CE 571 ഏപ്രിൽ 20 ആണ്. അഥവാ അന്ന് 9 റബീഉൽഅവ്വലാണ് വരിക. എന്നാൽ ഈ തിയ്യതി ശരിയല്ലെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഷിബിലി നുഅ്മാനി, ഖാദി സുലൈമാൻ, മൻസൂർ പൂരി, സയ്യിദ് സുലൈമാൻ നദ്വി, സ്വഫിയ്യു റഹ്മാൻ, മുബാറക്ക് പുരി, അബൂ സലീം അബ്ദുൽ ഹയ്,എന്നിവരുടെ ഗ്രന്ഥങ്ങളിൽ ഭാഷയുടെ അനുമാനമാണ് ചേർത്തിരിക്കുന്നത്.
എന്നാൽ ഇബിനു ഖൽദൂൻ,ഇമാം ത്വബ്,രി, എന്നിവരുടെ അഭിപ്രായമാണ് സ്വീകാര്യ യോഗ്യം.കൃത്യമായ പരിശോധനയിൽ മനസ്സിലാവുന്നത് 08/06/632 CE അതായത് 12/ 03 /11 AH അഥവാ റബീഉൽ അവ്വൽ 12 ന് തിരുദൂതരുടെ വഫാത്ത്‌ സംഭവിച്ചു എന്നതിൽ ഉപരിസൂചിത ചരിത്രകാരന്മാർക്കൊന്നും തർക്കമില്ല.

അല്ലാഹു സ്വർഗ്ഗത്തിൽ റസൂലുല്ലാഹി തങ്ങളോടൊപ്പം സംഗമിക്കാൻ സൗഭാഗ്യം നൽകട്ടെ.. ആമീൻ.....

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...