നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ ✒ ബാസിൽ ചാഴിയോട് സത്യസാക്ഷാൽക്കാരത്തിൻ്റെ ഭാഗമായി വിശുദ്ധ ഇസ്ലാം കേരളീയ തീരത്തേക്ക് കടന്ന് വന്നത് മുതൽ നവോത്ഥാനത്തിൻ്റെ വിവിധ തലങ്ങളെ കേരളീയജനത സമൂഹത്തിലേക്ക് സമർപ്പിക്കുന്നുണ്ട്. കലാ-സാഹിത്യപരമായും, വാസ്തുവിദ്യാ നിർമാണാത്മകമായും വിദ്യഭ്യാസ മേഖലയിലെ പുതിയ സംരഭകങ്ങളിലും, രീതികളിലുമെല്ലാം ( സിലബസ് പരിഷ്ക്കരണം) കേരളീയ ജനത പ്രത്യേകം താൽപ്പര്യം കാണിച്ചപ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി സമസ്ത അതിനെ സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ട് നിർവ്വഹിക്കുകയായിരുന്നു. ഇതാണ് സമസ്ത സാധിപ്പിച്ചെടുത്ത നവോത്ഥാനത്തെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യതിരിക്തമാക്കുന്നത്. സത്യത്തിൽ, സമസ്തയുടെ രൂപീകരണം തന്നെ സമൂഹത്തിൻ്റെയൊരു വലിയ ആവശ്യഘടകമായിരുന്നു. കാരണം, ആ കാലഘടത്തിൽ (1921 മലബാർ ലഹള) സമൂഹത്തിലുടലെടുത്ത ഈജിപ്ത്യൻ വിഘണ്ട വാദങ്ങൾ പ്രബുദ്ധത തയുടെ കേരളീയ മുറ്റത്തും ഉദയം കൊണ്ട തോട് കൂടി ആ കാലമത്രയും കൃത്യമായി മുറുകെ പിടിക്...