Skip to main content

ഹലീമാ ബീവിയുടെ സ്നേഹത്തണലിൽ

✍️ ഷഹബാസ് കിഴക്കുംപറമ്പ് 


ലോകം പടക്കാൻ കാരണക്കാരനായ ത്വാഹാ റസൂൽ (സ) ലോകത്തിന് മുന്നിൽ ആഗതനായിരിക്കുന്നു. അതും പോറ്റു മാതാവിന്റെ സ്നേഹത്തണലിൽ.

നബിയുടെ നുബുവ്വത്തിന് ശേഷം ഒരു ദിവസം അബ്ബാസ്ബ്നു അബ്ദിൽ മുത്ത്വലിബ് (റ) നബിയോട് പറ
ഞ്ഞു : യാറസൂലുള്ളാഹ് അങ്ങ് തൊട്ടിലിൽ കിടക്കുമ്പോൾ നുബുവ്വത്തിന്റെ ചില അടയാളങ്ങൾ അങ്ങിൽ കണ്ടു. അതുകാരണമാണ് ഞാൻ മുസ്ലിമായത്. അങ്ങ് തൊട്ടിലിൽ കിടന്ന് ചന്ദ്രനോട് കൊഞ്ചുന്നതും രണ്ട് കൈകൾ ചൂണ്ടുന്ന ഭാഗത്തേക്ക് ചന്ദ്രൻ കുനിയുന്നതും ഞാൻ കണ്ടിട്ടുണ്ട്". ഇതു കേട്ട നബി തങ്ങൾ പറഞ്ഞു ഞാൻ ചന്ദ്രനോടും ചന്ദ്രനെന്നോടും സംസാരിക്കാറുണ്ടായിരുന്നു.
നബി (സ) ജനിച്ച് ഏഴ് ദിവസം ആമിനാ ബിവി (റ) നബി (സ) ക്ക് മുലകൊടുത്തു. പിന്നിട് നബി (സ) യെ കൈമാറുകയാണുണ്ടായത് . നാഗരിക മക്കയിൽ നിന്ന് വിഭിന്നമായ ഭാഷാ ശുദ്ധിയും സ്വസ്ഥതയും മുന്നിൽ കണ്ട് മക്കൾക്ക് മുലകൊടുക്കാൻ പോറ്റുമ്മമാരെ ഏൽപ്പിക്കുന്നത് അക്കാലത്തെ പതിവായിരുന്നു. ആദ്യം നബിയെ മുലയൂട്ടാനുള്ള മഹാഭാഗ്യം ലഭിച്ചത് അബൂലഹബിന്റെ അടിമയായിരുന്ന സുവൈത്തുൽ അസ്ലമിയ (റ) ക്കായിരുന്നു. മഹതി കുറച്ചു ദിവസം മുലകൊടുത്തു. നബിയുടെ എളാപ്പയായിരുന്ന ഹംസാ (റ) നും സുവൈബത്ത് (റ) മുലകൊടുത്തു.ഇങ്ങനെയാണ് രണ്ട് പേരും മുലകുടി ബന്ധത്തിൽ സഹോദരന്മാരാവുന്നത്.
ഒരു ദിവസം ആമിനാ ബീവി നബിയെ തൊ ട്ടിലിൽ ആട്ടുന്നതിനനുസരിച്ച് മലകൾ ആടുന്നുണ്ടായിരുന്നു. ഈ സംഭവം കണ്ട ആമിനാ ബീവി ബോധമില്ലാതാവുകയും രണ്ട് ദിവസം പനിബാധിതയായി കിടക്കുകയും ചെയ്തിരുന്നു. നബിയെ മുലകുടിപ്പിക്കാനും വളർത്താനും കൈമാറേണ്ടി വന്നത് ഇത് കൊണ്ട് കൂടിയായിരുന്നു.
സുവൈബത്തുൽ അസ്ലമിയ്യക്ക് ശേഷം മു ലകുടിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഹലീമാ ബീവിക്കായിരുന്നു.ബനു സഅദ് ഗോത്രത്തിൽപ്പെട്ട പത്ത് സ്ത്രീകൾ മുലകുടിക്കുന്ന കുട്ടികളെ അന്വേഷിച്ച് മക്കയിലേക്ക് യാത്ര തിരിച്ചു. ഈ കൂട്ടത്തിൽ ഒരു വെളുത്ത
കൈതപ്പുറത്താണ് ഹലീമാ ബീവി സഞ്ചരിച്ചത് . കൂടെ ഭർത്താവ് (ഹാരിസ് (റ) യും മക് (ഉംറത്തും) ഒരുവയസ്സുള്ള ഒട്ട കവും ഉണ്ടായിരുന്നു.
മരുഭൂമി യാത്രയായത് കൊണ്ട് ഒരു തുള്ളി പാലും ഒട്ടകത്തിനുണ്ടായിരുന്നില്ല. അക്കാലത്ത് മദീനയിലും മക്കയിലും ക്ഷാമബാധിത കാലമായിരുന്നു. ഹലീമാ ബീവിയുടെ കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കഴിഞ്ഞത് കാരണം മകൻ ളംറത്ത് കരയാൻ തുടങ്ങുകയും കരച്ചിൽ കാരണം ഹലീമ ബീവിക്കും ഹാരിസ് (റ) ക്കും ഉറങ്ങാൻ സാധിച്ചിരുന്നില്ല. ളംറത്തിനാവിശ്യമായ പാൽ ഹലീമാ ബീവിയുടെ അടുക്കലോ ഒട്ടകത്തിന്റടുക്കലോ ഉണ്ടായിരുന്നില്ല. ഹലീമാ ബീവി സഞ്ചരിച്ചിരുന്ന കഴുത മെലിഞ്ഞ് ബലഹീനമായതിനാൽ ഹലീമ ബീവിയുടെ കൂടെ സഞ്ചരിച്ചവർക്കൊപ്പം എത്താൻ സാധിക്കാതെ ഭർത്താവും മകനും പ്രയാസപ്പെട്ടു. ആ ദിവസമാണ് ഹലീമാ ബീവി നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചത്.
കുറെ ദിവസങ്ങൾ കഴിഞ്ഞു പോയി.അങ്ങനെ മക്കയിലെത്തി. നബി (സ്വ)യെ എല്ലാ സ്ത്രീകളും വന്ന് കാണുകയും നബി തങ്ങൾ അനാഥനായതിനാൽ അവരൊന്നും സ്വീകരിക്കാതെ തിരിച്ച് പോവുകയാണുണ്ടായത്. കാരണം മുലകൊടുക്കുന്ന കുട്ടികളുടെ പിതാക്കളിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കാറുണ്ടായിരുന്നു. നബിയുടെ പിതാവ് ജനിക്കുന്നതിന് മുമ്പ് തന്നെ വഫാത്തായപ്പോൾ നബിയെ ആരും സ്വീകരിക്കാൻ തയ്യാറായില്ല. അങ്ങനെ ഒമ്പത് സ്ത്രീകൾക്കും പരിപാലിക്കാൻ കുട്ടിയെ കിട്ടി. ഇനി ഹലീമാബീവി മാത്രം. എല്ലാവരും തിരിച്ച് പോവനൊരുങ്ങിയപ്പോൾ ഹലീമാ ബീവി ഹാരിസ് (റ) നോട് പറഞ്ഞു :അല്ലാഹുവാണേ സത്യം, ഞാൻ ആ അനാഥക്കുട്ടിയുടെ അടുത്ത് പോയി കൂടെ കൂട്ടട്ടെ. ഭർത്താവ് മറുപടി പറഞ്ഞു : പ്രശ്നമില്ല. ഒരുപക്ഷെ അള്ളാഹു ആ കുട്ടിയിൽ നമുക്ക് ബറക്കത്ത് ചെയ്തേക്കാം. ഇതുകേട്ട് ഹലീമാബീവി (റ) നബിയെ ചെന്നേറ്റടുത്തു. ശേഷം തന്റെ മടിയിൽ കിടത്തി പാൽ കൊടുത്തു. വയർനിറയുവോളം പാൽ കുടിച്ചു. കൂട്ടത്തിൽ ളംറത്തും. ശേഷം നബിയും ളംറത്തും കിടന്നുറങ്ങി. രാത്രിയായപ്പോൾ ഹലീമാ ബീവിയും ഭർത്താവും ഒട്ടകത്തിന്റെ അലറൽ കേട്ടു.പുറത്തേക്ക് ചെന്ന് നോക്കിയപ്പോ ൾ ഒട്ടകത്തിന്റെ അകിടിൽ പാൽ നിറഞ്ഞാലിക്കുന്നു. ഇരുവരും വിശപ്പടക്കുവോളം പാൽ കുടിച്ചു. നേരം പുലർന്നപ്പോൾ ഹാരിസ് (റ) തന്റെ ഭാര്യയോട് പറ
ഞ്ഞു : "ഹലീമാ നീ അറിയണം. ബർക്കത്തുള്ള കുട്ടിയേയാണ് നീ ഏറ്റടുത്തതെന്ന് ഞാൻ മനസ്സിലാക്കുന്നു." ഇന്നലെ രാത്രിയിലെ സംഭവം നീ കണ്ടില്ലേ. അള്ളാഹു നമുക്ക് നന്മകൾ കാണിച്ച് കൊണ്ടിരിക്കുന്നു.
അങ്ങനെ ആ ദിവസം അവരുടെ യാത്ര വീണ്ടും തുടർന്നു . നബി തങ്ങളെ കഴുതപ്പുറത്ത് ഇരുത്തി . മറ്റുയാത്രാ മൃഗങ്ങളെ തോൽപ്പിച്ച് അവരുടെ കഴുത മുന്നിൽ സഞ്ചരിക്കുന്നത് കണ്ട മറ്റുയാത്രക്കാരികൾ ഹലീമാ ബീവിയോട് പറഞ്ഞു : അബൂദുബൈബിന്റെ മകളെ, ആ പെൺകഴുതയല്ലേ ഇത് . ഇതിനെന്തു പറ്റി . ഇതു കേട്ട ഹലീമാ ബീവിക്ക് സന്തോഷമുണ്ടായി. അങ്ങനെ നബിയെയും കൊണ്ട് ബനൂ സഅ്ദ് ഗോത്രക്കാരുടെ നാട്ടിലെത്തി . അന്ന് ആ നാട്ടിൽ ക്ഷാമമായിരുന്നു. ഹലീമാ ബീവിയും കുടുംബവും വീട്ടിലെത്തിയ പ്പോൾ അവരുടെ ആടിന്റെ അകിടിൽ പാൽ നിറഞ്ഞു അവരുടെ അടുത്തേക്ക് വരുകയും ഹലീമാ ബീവിയും ഹാരിസ് (റ) ഉം ളംറത്തും നബിയും പാൽ കുടിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടായിരിന്നു. അവർ ഹലീമാ ബീവി ആടുകളെ മേക്കുന്ന സ്ഥലത്ത് അവരുടെ ആടുകളെ മേക്കാൻ തുടങ്ങി. അങ്ങനെ ചെയ്താൽ കൂടുതൽ പാൽ കിട്ടുമെന്നാണ് അവരുടെ ധാരണ. എന്നാൽ ഫലമൊന്നുമുണ്ടായില്ല.
നബി (സ) ഹലീമാ ബീവിയുടെ വലത്തേ മുലമാത്രമാണ് കുടിച്ചിരുന്നത്. പണ്ഡിതന്മാർ പറയുന്നു : കുട്ടി (നബി) ഇങ്ങനെ ചെയ്യാൻ കാരണം തന്റെ സഹോദരനും കൂടി പാൽ കുടിക്കാനുണ്ടെന്ന് അള്ളാഹു അറിയിച്ചതിനാലാണ്. നബി തങ്ങളെ തിരിച്ചേൽപ്പിക്കാൻ കാരണമെന്തെന്ന് പലർക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. യഥാർത്ഥത്തിൽ സംഭവം ഇങ്ങനെയാണ്,ഒരിക്കൽ നബിയും സഹോദരനും (ളംറത്തും) വീടിന്റെ പിന്നിൽ കളിച്ച് കൊണ്ടിരികുമ്പോൾ പെട്ടെന്ന് ളംറത്ത് ഹലീമാ ബീവിയോട് പറഞ്ഞു എന്റെ ഖുറൈശി സഹോദരന്റെ അടുത്തേക്ക് വെള്ളവസ്ത്രം ധരിച്ച രണ്ടാളുകൾ വന്ന് വയർ കീറുന്നു. ഇതു കേട്ട ഹലീമാ ബീവിയും ഭർത്താവും സംഭവ സ്ഥലത്തേക്ക് ഓടി ചെന്നു. ഹലീമ ബീവിയെ കണ്ടപ്പോൾ നബി (സ) കരഞ്ഞു കൊണ്ട് ഓടി വന്നു.ഹലീമ ബീവി കുട്ടിയെ അണച്ച് കൂട്ടിപിടിച്ചു ചോദിച്ചു മോനെ എന്ത് പറ്റി ? നബി തങ്ങൾ പറഞ്ഞു : രണ്ടാളുകൾ വന്നു എന്നെ കിടത്തുകയും എന്റെ വയർ കീറി ചില കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ഇത് കേട്ടപ്പോൾ അവർ നബിയെയും കൂട്ടി വീട്ടിലെത്തി .ഹാരിസ് (റ) ഹലീമാ ബീവിയോട് പറഞ്ഞു : ഹലീമാ, ഈ കുട്ടിക്ക് ഇനിയും എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് ഞാൻ ഭയക്കുന്നു. പിന്നീട് ഹലീമ ബീവി കുട്ടിയേയും കൊണ്ട് ആമിന ബീവിയുടെ അടുക്കൽ ചെന്നു . ആമിന ബീവി ചോദിച്ചു : മുലകൊടുക്കുന്ന പെണ്ണേ,എന്താ നീ വന്നത് ? . ഹലീമ ബീവി നടന്ന സംഭവങ്ങൾ വിവരിച്ചുകൊടുത്തു .ഇത് കേട്ട ആമിന (റ) പറഞ്ഞു : കുട്ടിയെ ഞാൻ ഗർഭം ചുമന്നപ്പോൾ എന്നിൽ നിന്ന് ഒരു പ്രകാശം പുറപ്പെട്ടു .അതിൽ ബസറയിലെ കൊട്ടാരങ്ങൾ തിളങ്ങുന്നത് കണ്ടു .നിലത്തു കൈ കുത്തി കണ്ണുകൾ ഉയർത്തി കാട്ടിയാണ് കുട്ടി ജനിച്ചത് . കുട്ടിയെ ഏല്പിച്ചു ഹലീമ ബീവി സമാധാനത്തോടെ
പോയി.നബിയുടെ അടുത്തേക്ക് വന്ന ആ രണ്ടാളുകളിൽ ഒന്ന് ജിബ്രീൽ (അ) ആയിരുന്നു, അവർ നബിയുടെ ഹൃദയത്തിലെ ചില കറുത്ത കറകൾ എടുത്തതായിരുന്നു . പിന്നെ ഹൃദയം യഥാസ്ഥാനത്ത് വെക്കുകയും അവിടുന്ന് തിരിച്ച് പോവുകയും ചെയ്തു. ആ രണ്ടാമത്തെ മലക്ക് അസ്റായീൽ (അ) ആണെന്നതാണ് പ്രബല അഭിപ്രായം .

അള്ളാഹു സുബ്ഹാനഹു വ തആല നബി (സ) യോടൊപ്പം നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ സംഗമിപ്പിക്കട്ടെ ആമീൻ ....

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...