Skip to main content

വീണ്ടുമൊരു മുഹറം. ഇനിയെങ്കിലും നമ്മുക്കൊന്ന് മാറേണ്ടതില്ലേ..!



✒ മിൻഹാജ് ഇ.കെ ചാഴിയോട്


ഒരാൾക്കെത്ര ഭൂമി വേണം..? എന്ന തലവാചകത്തിൽ  വിശ്വവിഖ്യാതമായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കൊരു കഥയുണ്ട്.ഒരിക്കൽ,രാജഭൂമികയിൽ നിന്ന് ആർക്കും എത്രയും അളന്നെടുക്കാമെന്ന് നാടകമാനം രാജാവ് വിളംബരം ചെയ്തു.ഓഫറിന്റെ വിളംബരം കേട്ട് പ്രസന്നവദനവുമായി രാജസന്നിധിയിലെത്തിയ ആവിശ്യക്കാർ തങ്ങൾക്കാവിശ്യമായ ഭൂമി ചോദിച്ചുവാങ്ങി.ഔദാര്യത്തിന്റെ കൃഷിപ്പാടത്ത് പ്രതീക്ഷയുടെ വിത്തറക്കി അവർ ജീവിതം നെയ്തു.

വിവരമറിഞ്ഞ് രാജസന്നിധിയിലെത്തിയ ആർത്തിപൂണ്ടൊരു മനുഷ്യൻ ഒരാൾക്ക് പരാമവധിയെത്ര ഭൂമി നൽകുമെന്ന് രാജാവിനോട് തന്നെ ചോദിച്ചറിഞ്ഞു.ഒരു ദിവസം കൊണ്ട് ഓടിയെത്തുന്നത്രയും ഭൂമി ലഭിക്കുമെന്നായിരുന്നു രാജാവിന്റെ മറുപടി. ഓട്ടമാരംഭിക്കേണ്ട സ്ഥലവും ഓടാനുള്ള ഭൂമിയുമെല്ലാം രാജാവ് തന്നെ നിർണയിച്ചു നൽകി.


എല്ലാ കേട്ടറിഞ്ഞ അയാൾ എന്തെന്നില്ലാത്ത നിർവൃതിയോടെ ഓട്ടമാരംഭിച്ചു.അങ്ങനെ, നടന്നുനടന്ന ഭൂമിയെല്ലാം സ്വന്തമാക്കിയെന്ന ഉൾപിരിശത്തോടെ അദ്ദേഹം വീണ്ടും മുന്നോട്ട് തന്നെ സഞ്ചരിച്ചു.ദാഹാർത്തമായി വരണ്ടുണങ്ങിയ തൊണ്ടയും വിശക്കുന്ന വയറുമെന്നും വിശ്രമത്തിനുള്ള സ്റ്റോപ്പുകൾ കണ്ടില്ല.

നടന്നുതളർന്ന കാലും ഓടിക്കിതച്ച ശരീരവുമൊന്നും സഞ്ചാരങ്ങളുടെ വേഗതയും കുറച്ചില്ല.ഒരടിയാണ് കൂടുതലെങ്കിൽ ഒരടി കൂടിയെന്ന ലാഭക്കച്ചവട ബോധ്യവുമായി അയാളങ്ങനെ നടന്നുതീർത്തു.

അസ്തമിക്കാനടുത്ത സൂര്യന്റെ സായാഹ്നത്തിൽ നിസ്സഹായനായി അദ്ദേഹം തളർന്നുവീണു.അവിടെക്കിടന്ന് തന്നെ നിമിഷനേരം കൊണ്ട് മരണവും സംഭവിച്ചു.


നടന്നുതീർത്ത വഴിദൂരം തിട്ടപ്പെടുത്താൻ നിയുക്തരായ ഉദ്യോഗസ്ഥർ ദീർഘദൂരം താണ്ടി അയാളെ കണ്ടെത്തി.ദയനീയതയുടെ കരങ്ങളുമായി അവർ ആറടി താഴ്ചയുള്ള കുഴിയുണ്ടാക്കി അദ്ദേഹത്തിന്റെ മൃതദേഹം മറമാടി. നിസ്സഹായതയുടെ മനസ്സും നിസാരതയുടെ ബോധ്യവുമായി അദ്ദേഹത്തിന് മുറ്റുമുള്ള മനുഷ്യക്കൂട്ടത്തിൽ നിന്ന് അന്നേരം ഒരാൾ പറഞ്ഞുവത്രെ.. "അതെ,മനുഷ്യന് വേണ്ടത് കേവലം ആറടി മണ്ണ് മാത്രമാണ്."


കാലത്തിന്റെ കണക്കുപുസ്തകത്തിൽ നിന്ന് മറ്റൊരു ഹിജ്റ വർഷം കൂടി കൊഴിഞ്ഞുപോകുമ്പോൾ ടോൾസ്റ്റോയിയുടെ കഥ എന്ത് കൊണ്ടും പ്രസക്തമാണ്.

കഥയിലെ ആർത്തിപിടിച്ച കഥാപാത്രത്തെപ്പോലെ ദുൻയാവിന്റെ ശീതളച്ഛായയിൽ മതിമറന്ന് ജീവിതം തുഴയുന്ന നവകാല വിശ്വാസീസമൂഹത്തിലേക്കാണ് വീണ്ടുമൊരു മുഹറം വിരുന്നെത്തിയിരിക്കുന്നത്.

എങ്ങനെയെങ്കിലും കൂടുതലധികം ദുൻയാവ് കരസ്ഥമാക്കി സുഖസുഷ്പതമായ ജീവിതപരിസരം മാത്രം കിനാവുകണ്ട് ജീവിക്കുന്ന ന്യൂജനറേഷന് ചെന്നുകിടക്കാനുള്ള ഖബറിനെക്കുറിച്ച് ആലോചന പോലുമില്ലാത്ത ഭീതിജനകമായ സാമൂഹിക പരിതസ്ഥിതിയിലാണ് മറ്റൊരു മുഹറമിന്റെ രംഗപ്രവേശനം.


പുതുവർഷങ്ങൾ ഓരോന്നും സത്യവിശ്വാസിയോട് നിതാന്തജാഗ്രതയുടെ ഉണർത്തുപാട്ടുകളാണ്.എത്ര വലിയ അധികാരക്കസേരയുടെ അപ്രമാധിത്വങ്ങൾക്ക് മുമ്പിലും കാലത്തിന്റെ ഗ്യാരണ്ടിപ്പത്രമില്ലെന്ന പച്ചയായ വസ്തുതയുടെ ഓർമ്മപ്പെടുത്തലാണ്.കഴിഞ്ഞ വർഷക്കലണ്ടിലെ മധുരിതമായ മുഹറമോർമ്മകളിൽ സന്തോഷത്തോടെ ചേർന്നിരുന്ന പലരും ആറടി മണ്ണിലേക്ക് യാത്ര പോലും പറയാതെയാണ് വിട പറഞ്ഞത്.


ദുൻയാവിന്റെ ശീതളച്ഛായയിൽ കണ്ണ് മഞ്ഞളിക്കുമ്പോയെല്ലാം മരണ സ്മരണയാണ് സത്യവിശ്വാസിക്ക് സുരക്ഷയേകേണ്ടത്.അടുത്ത നിമിഷം പോലും മരിക്കാമെന്ന വിശ്വാസിയുടെ വിചാരബോധങ്ങൾ തിന്മകളിൽ നിന്നും മാറിനിൽക്കാനുള്ള വഴിയോരങ്ങളാണ്.കർമ്മങ്ങളിലെല്ലാം ഇലാഹീപ്രീതി മർമ്മങ്ങളാവുകയും കൃത്യമായ വിചാരണകളുണ്ടാവുകയും ചെയ്യുമ്പോൾ തന്നെ ഒരു പരിധി വരെ സത്യവിശ്വാസിക്ക് വിജയിക്കാനാകും.


നിങ്ങളെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യണമെന്ന ഉമർ തങ്ങളുടെ വാക്കുകൾ വിചാരണയിലൂടെ വിശുദ്ധിയാർന്നൊരു ജീവിത പരിസരത്തേക്ക് വിരൽചൂണ്ടുകയാണ്. ഖൽബറിഞ്ഞ വിചാരണകൾ പൂർണമായ തൗബയിലേക്കുള്ള ചവിട്ടുപടികളാണ്. നിത്യേന രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറിയൊരു സമയമെങ്കിലും അന്നന്നെത്തെ ആത്മവിചാരണകൾക്ക് സമയം കണ്ടെത്തുകയാണെങ്കിൽ തന്നെ ജീവിതം സുകൃതങ്ങളെക്കൊണ്ട് ധന്യമാക്കാനാകും.


മാനുഷിക ജീവിതം മധുരിതമാകണമെങ്കിൽ നമ്മളേക്കാൾ താഴ്ന്നവരിലേക്ക് നോക്കണമെന്ന പ്രവാചക അധ്യാപനം തീർത്തും പ്രസക്തമാണ്.

വീണ്ടുവിചാരങ്ങളുടെ ഇമ തെറ്റാത്ത നിരീക്ഷണങ്ങളോടൊപ്പം വരാനിരിക്കുന്നൊരു സംവത്സരക്കാലത്തേക്ക് കൃത്യമായ സുകൃതങ്ങളുടെ റൂട്ട്മാപ്പുകൾ രൂപകൽപനയുണ്ടാകണം.ഗതകാലത്തേക്കാൾ ആത്മീയ-വൈജ്ഞാനിക-സാമൂഹിക പുരോഗമനങ്ങൾ ഈ വർഷം സ്വായത്തമാക്കുമെന്ന ഉണർവിന്റെ വിചാരണകൾ പിറവിയെടുക്കണം.പടച്ചറബ്ബ് തൗഫീഖ് നൽകട്ടെ -ആമീൻ

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...