Skip to main content

മൻഖൂലൂൻ മിൻ മദ്ഹി റസൂൽ അനുരാഗത്തിന്റെ അക്ഷരഘോഷം


മിൻഹാജ് ഇ.കെ


പ്രവാചക പ്രകീർത്തന പാരമ്പര്യത്തിന്റെ പ്രശോഭിതഭൂമികയാണ് കേരളം. പ്രവാചകാനുരാഗത്തിന്റെ ഹൃദയസ്പന്ദനങ്ങൾക്ക് അ ക്ഷരരൂപം നൽകിയതിനു പുറമെ ഇിഷ്ഖിൽ വിരിഞ്ഞ ഇശലുകളുടെ സ്വച്ഛസുന്ദരമായ രാഗലയങ്ങളിൽ മതിമറന്നുല്ലസിച്ചും പ്രവാചകാപദാനങ്ങളെ മലയാളിസമൂഹം നെഞ്ചോരം ചേർത്തുവച്ചു.

വ്യതിരിക്ത കാലങ്ങളിലെ വേറിട്ട മഷിയൊഴുക്കുകളിൽ കേരളീയ പരിതസ്ഥിതിയിൽ മാത്രം സഹസ്രക്കണക്കിനു പ്രവാചക പ്രകീർത്തന പ്രമേയ കാവ്യങ്ങൾ വിരചിതമായി എന്നതാണ് ചരിത്രഭാഷ്യം.

ഇത്തരുണത്തിൽ, കേരളത്തിനു പ്രവാചക പിരിക്കഥകളുമായും പ്രണയ പരിപക്ഷണങ്ങളുമായുമുള്ള സൗഗന്ധികവും ഹൃദയസ്പൃക്കായ മഹനീയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ശൈഖുനാ കെ.ടി. ഉസ്താദ് തിരുനബിസ്നേഹത്തിന്റെ കനലിൽ കാച്ചിയെടുത്ത ഹൃദയസങ്കീർത്തനങ്ങളുടെ ആഗീതമാണ് പ്രസ്തുത രചന, അനുരാഗത്തിന്റെ മുറിവാഴങ്ങൾ സിദ്ധിച്ചവർക്കു മുമ്പിൽ രൂപകങ്ങളുടെ മാന്ത്രിക ഹർമ്യങ്ങളും സ്നേഹ ജീവിതത്തിന്റെ ശൈശവത്തിലിരിക്കുന്ന സാധരണക്കാർക്കു മുമ്പിൽ ശരീരവും ആത്മാവും സന്ധിക്കുന്ന ആത്മപഞ്ചത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന അനന്യമായ രചനാവിശേഷമാണ് മൻഖൂലിന്റെ മൂലാധാരം. ദിവ്യമായ ഉന്മാദത്തിലേക്കും ആ ശമനത്തിലേക്കും ചവിട്ടുപലകയാവുന്ന നബിയിമ്പത്തിന്റെ അനുപല്ലവികളാണ് പ്രസ്തുത കൃതിയുടെ ഇതിവൃത്തം.

മലയാളി മുസ്ലിം സമൂഹത്തിനു സു പരിചിതനാമാണ് കെ.ടി ഉസ്താദ്. ഒരു പുരുഷായുസ്സ് മുഴുവനും സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉരുകിയൊലിച്ച്, മരിച്ചാലും മരിക്കാത്ത സ്മരണകൾ തീർത്ത അതുല്യ വ്യക്തിത്വമായിരുന്നു ശൈഖുനാ മാനു മുസ്ലിയാർ,

പക്ഷേ, കെ.ടി ഉസ്താദിനകത്ത് തുടി കൊണ്ടിരുന്ന കാവ്യമനസ്സിനെ മലബാർ മുസ്ലിം സമൂഹത്തിൽ പോലും വേണ്ടരീതിയിൽ വാ യിക്കപ്പെട്ടിട്ടില്ലെന്നതാണ് കലർപ്പില്ലാത്ത നേര്. എന്നാൽ, സ്മര്യപുരുഷന്റെ അത്യുജ്ജ ല സാഹിത്യമേൽവിലാസത്തിന്റെയും കാ വ്യമനസ്സിന്റെയും അനിഷേധ്യമാംവിധം ജീവിക്കുന്ന തെളിവാണ് മൻഖൂലുൻ മിൻ മദ്ഹി റസൂൽ എന്ന പ്രവാചക പ്രകീർത്തന രചന.

പിറവിയെടുത്ത് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തനിമയൊത്ത അറബിക്കവി എഴുതിവച്ച വരികളെ വെല്ലുന്ന നാടൻ മലയാളി മുസ്ലിയാരുടെ അനിയന്ത്രിത പ്രണയ ത്തിന്റെ മഷിയൊഴുക്കിൽ വിരിഞ്ഞ മൻഖൂലുൻ മിൻ മദ്ഹി റസൂലിന്റെ സാഹിത്യവും കാവ്യാത്മകതയും സമന്വയിച്ച് ഇവ വിരിഞ്ഞ കാവ്യതല്ലജങ്ങൾ ഇന്നും അത്ഭുതാ വഹവും ആശ്ചര്യവുമാണ്.



സാഹിത്യ സൗന്ദര്യത്തിന്റെ ബഹിർസ്ഫുരണങ്ങൾ

മദ്ഹുന്നബിയുടെ കേരളീയ പതിപ്പായ മൻഖൂലൻ മീൻ മദ്ഹി റസൂലിന്റെ ഭാഷാസൗന്ദര്യവും സാഹിത്യ മനോഹാരിതയും വിശാലമായ പഠനത്തിന്റെ വഴികളാണ്. കാലങ്ങളായി പ്രവാചകാനുരാഗികൾ ചേർത്തുവച്ച അർത്ഥ പരികൽപനകളെ കൃത്യമായി സംവഹിക്കുന്ന ത മത്തിലാണ് രചനയുടെ സഞ്ചാരം തന്നെ

പദപ്രയോഗങ്ങളുടെ പൊരുത്തവും പ്രമേയത്തിന്റെ കരുത്തും സാദൃശ്യപ്പെടുത്തലുകളുടെ സംയോജനവും അ നന്യമായ ഭാഷാമികവിലുള്ള ഗദ്യപദ്യങ്ങളും അനുഭൂതി തിടംവെക്കുന്ന രചനാരീതിയുമാണ് മൻഖൂലിന്റെ സാഹി ത്യ സൗന്ദര്യത്തിന്റെ മൂലധനം

പ്രവാചക നിയോഗങ്ങളുടെ ലക്ഷ്യവും മാർഗവും അ വതരിപ്പിച്ച് തിരുനബി(സ്വ)യുടെ നിയോഗ നിദാനവും അ വിടുത്തെ ഇടങ്ങളും ഇടപെടലുകളും പറഞ്ഞുപോകുന്ന കൃത്യമായ വഴിയോരങ്ങളിലൂടെയാണ് രചനയുടെ സഞ്ചാരം.

അവതരണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അറേബ്യൻ അലങ്കാര ശാസ്ത്രത്തിന്റെ നിതസുരഭില വസന്തങ്ങളായ ഇഖ്വിബാ സിന്റെ (അവതരണത്തിലേക്ക് ഖുർആനി ക, ഹദീസ് വചനങ്ങളെ കൊളുത്തിയെടു ക്കുന്ന രീതി) ആധികാരികതയും ത്ബി ഹിന്റെ (സാദൃശ്യപ്പെടുത്തലുകൾ) വിവിധ മാനങ്ങളും സജ്ഇന്റെ (പ്രാസം) കൃത്യതയുമാണ് കൃതിയുടെ സാഹിത്യമേഖലയെ സമ്പന്നമാക്കുന്നത്.



കാവ്യാത്മകതയുടെ അനശ്വര വിസ്മയങ്ങൾ

പ്രവാചക പ്രണയ പിരിശക്കഥകളെ ദാർശനികമായി അവതരിപ്പിക്കുകയും കാവ്യ ബിംബങ്ങളിലൂടെ കോറിയിടുന്നതുമായ രചനാ വിശേഷണമാണ് മൻഖൂലിന്റെ രചനയിലധികവും നിറഞ്ഞുനിൽക്കുന്നത്.

ആദ്യ മിസ്റഇന്റെ (വരികളിലെ ചീളുകൾ) അന്ത്യാക്ഷരം തന്നെ രണ്ടാം മിസ്റഇന്റെ അന്ത്യാക്ഷരമായി ഭൂരിഭാഗം വരികളിലും വരുമ്പോഴും വാക്കു സ്കൂകളിലെ വഴക്കം അർത്ഥതലങ്ങളിലും സൂക്ഷിക്കാനായത് അത്ഭുതാവഹമാണ്.

കേരളീയ സമൂഹത്തിനു ചിരപരിചിത മായ മദ്ഹുന്നബിയുടെ സഞ്ചാരവഴികളി ലൂടെതന്നെ സഞ്ചരിച്ച് സാധാരണക്കാർക്ക് പോലും സരളമാംവിധം അർത്ഥമറിഞ്ഞ് ആ ആത്മാനുഭൂതിയോടെ ചൊല്ലിത്തീർക്കാവുന്ന സ്തുത്യർഹമായ ശൈലിയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത്. തുടക്കത്തിലെ സലാം ബൈത്തും ഒടുക്കത്തിലെ അഷ്റഖയുടെ ശൈലിയും രീതിയും ജ്യോതിപ്പിക്കുന്ന വരികൾ ചെറുതല്ലാത്തവിധം അനുവാചക ഹൃത്തടങ്ങളിൽ സ്നേഹത്തിന്റെ കൂടുകൂട്ടുന്നു.

ശത്രുപക്ഷത്തിന്റെ കിരാതമായ ആക്രമണങ്ങൾക്കു മുമ്പിലും പ്രതികാരദാഹം തീർക്കാതെ കരുണയോടെ നില കൊണ്ട് പ്രവാചകനെന്ന കാരുണ്യക്കടലിനെയും രാത്രിയുടെ യാമങ്ങളിൽ പാദങ്ങളിൽ നീര് വരുന്നതു വരെ നിസ്കരിച്ച തിരുനബിയെന്ന നന്ദിയുള്ള അടിമയെ കുറിച്ചും ജനിച്ച നാടും വീടും ഉപേക്ഷിച്ച് പ്രബോധനത്തിന്റെ പ്ര വിശാല പ്രപഞ്ചം തേടിയിറങ്ങിയ തങ്ങളെന്ന പ്രബോധകനെയും വരികൾ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. > Alaudheen: സങ്കീർണമായ അറേബ്യൻ കാവ്യശാസ്ത്രത്തിന്റെ വ ഴിയും രീതിയുമനുസരിച്ച് ലളിതമായ ഭാഷയിൽ രചിച്ച നിമിഷക്കവിതകൾ മൻഖൂലിന്റെ മാധുര്യം വർധിപ്പിക്കുന്നു.

മലയാളിയുടെ മനതാരിൽ മദ്ഹുന്നബിയുടെ തേൻമഴ വർഷിപ്പിച്ച അഷ്റഖയുടെ ശൈലിയുള്ള ഒരു ബൈത്ത് കൂടെ ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായിരുന്നുവെന്ന് പ്രിയ ശിഷ്യൻ വാക്കോട് ഉസ്താദിന്റെ അഭിപ്രായം മാനിച്ച് കെ.ടി ഉസ്താദ് ഉടനടി രചിച്ച നിമിഷക്കവിതയാണ് അവ സാനത്തിലെ അഷ്റഖക്ക് സമാനമായ ഹൃദയഹാരിയായ വരികൾ.

തിരുനബി സവിശേഷതകൾകൊണ്ട് സമാരംഭം കുറിക്കുന്ന രചന അവസാന ഭാഗങ്ങളിലെത്തുമ്പോൾ വളരെയധികം വൈകാരിക നിമിഷങ്ങളായി മാറുന്നു.

സ്വർഗമോഹത്തിനും അങ്ങയുടെ സാമീപ്യ ലബ്ധിക്കും വേണ്ടിയും ഒന്നും തന്നെ ചെയ്തുവച്ചില്ലെങ്കിലും ഈ പാപിയുടെ പാപങ്ങളെല്ലാം പൊറുത്ത് തിരുസാമീപ്യം നൽകണമെന്നപേക്ഷിച്ചാണ് രചന വിരാമമിടുന്നത്.

ചുരുക്കത്തിൽ, മദ്ഹുന്നബിയുടെ മികവുറ്റ രചനകൾ പിറവിയെടുത്ത മലയാളമണ്ണിലെ ആത്മാനുഭൂതി പകരുന്ന പ്രശോഭിത പ്രകീർത്തന കാവ്യമാണ് മർഹൂം കെ.ടി ഉ സ്താദ് രചിച്ച മൻഖൂലൻ മീൻ മദ്ഹിറസൂൽ. നിറഞ്ഞുതുളുമ്പുന്ന കാവ്യാത്മകതയും സാഹിത്യ സാന്ദ്രമായ വരികളും മൻഖൂലിനെ മറ്റുള്ളവയിൽനിന്നും വ്യതിരിക്തമാക്കുന്നു. അനന്യസാധാരണമായ അനുരാഗ കീർ ത്തനമാണ് മൻഖൂൽ സാധ്യമാക്കിയത്. അനുഭൂതിയുടെ അഗാധതലങ്ങളെ കമനീയമായ കാവ്യാത്മകതയിലൂടെയും സാഹിത്യ സൗന്ദര്യത്തിലൂടെയും വേണ്ട രീതിയിൽ സ്പർശിച്ചുവെന്ന് നിസ്സംശയം പറഞ്ഞു വെക്കാം. 

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...