Skip to main content

പ്രവാചകൻ (സ) : വാത്സല്യത്തിന്റെ അടരുകൾ


✍️ ഹാഫിള് തൗഫീഖ് മൈത്ര

മാനവരാശിയുടെ മേൽ പെയ്ത കാരുണ്യത്തിന്റെ കുളിർ മഴയായിരുന്നു പരിശുദ്ധ റസൂൽ (സ്വ). ഹിജാസിന്റെ ഉർവ്വര ഭൂമിയിൽ പെയ്ത ആ മഴയുടെ നനവ് ഏറ്റു വാങ്ങാത്ത ഒരു പ്രദേശവും ഇന്ന് ലോക ഭൂപടത്തിലില്ല. സാംസ്കാരികമായി പടുകുഴിയിലേക്ക് പതിച്ച ലോകം വിതാനത്തിലേക്കുയർന്നു. ഈ മാറ്റങ്ങൾക്കത്രയും കാരണക്കാരൻ മുഹമ്മദ് (സ്വ) ആയിരുന്നു. ഈ ലോകം തന്നെ പടക്കപ്പെടാനുള്ള കാരണം മുഹമ്മദ് (സ്വ) ആയിരുന്നുവല്ലോ. അവിടുത്തെ നിയോഗത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പല ആയത്തുക ളിലൂടെയും പരാമർശിക്കുന്നു . അവിടുന്ന് മുന്നറിയിപ്പുകാരനും സുവിശേഷകനുമാണെന്ന് ഖുർആൻ പറയുന്നു . എന്നാൽ "അങ്ങയെ ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ലെന്ന " ഖുർആൻ വാക്യം വലിയ അർത്ഥതലങ്ങൾ ദ്യോതിപ്പിക്കുന്നുണ്ട് . ചുരുക്കത്തിൽ അവിടുത്തെ നിയോഗത്തിന്റെ അടിസ്ഥാനം കാരുണ്യമായിരുന്നു. സർവ്വലോകർക്കും സർവ്വചരാചരങ്ങൾക്കും കാരുണ്യമായി ട്ടായിരുന്നു പ്രവാചകരെ അള്ളാഹു നിയോഗിച്ചത്. നബി (സ്വ) യുടെ കഠിന ശത്രുവായിരുന്ന അബൂലഹബിനുപോലും തങ്ങളുടെ ജനനസമയത്ത് സന്തോഷം പ്രകടിപ്പിച്ച് ഒരടിമ സ്ത്രീയെ മോചിപ്പിച്ചതിനാൽ അള്ളാഹു നരകശിക്ഷയിൽ ഇളവ് കൊടുത്തു. തങ്ങൾ കാരണമായി ഈ ഉമ്മത്തിന് അള്ളാഹു ഒരുപാട് അനുഗ്രഹങ്ങൾ ചെയ്തുകൊടുത്തു.
കാരുണ്യത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്ന് നിൽക്കുന്നതാണ് നബി തങ്ങളുടെ വ്യക്തിത്വം. അതിലെ ശ്രദ്ധേയമായ ഒരു അടരായിരുന്നു അവിടുത്തെ കുട്ടികളോടുള്ള കാരുണ്യവും സ്നേഹവും . ഏത് വലിയ സമയമാണെങ്കിലും കുട്ടികളെ കണ്ടാൽ തങ്ങൾ എല്ലാം മറക്കുമായിരുന്നു. ഭാവി തലമുറയെന്ന പരിഗണനയിൽ അവരുടെ സകല കാര്യങ്ങളിലും വാത്സല്യ പൂർണ്ണമായ ഇടപെടലുകൾ അവിടുന്ന് നടത്തിയിരുന്നു. അവിടുത്തെ പേരക്കിടാങ്ങളായ ഹസൻ (റ) വും ഹുസൈൻ (റ) വും ആ കാരുണ്യത്തിനും സ്നേഹത്തിനും പാത്രീഭൂതരായിരുന്നു .
ഒരിക്കൽ ഫാത്വിമ (റ) യുടെ വീടിന് സമീപത്ത് കൂടെ കടന്ന് പോയ നബിതങ്ങൾ ഹുസൈൻ (റ) വിന്റെ വിശപ്പ് കാരണമുള്ള കരച്ചിൽ കേട്ട് മകളോട് "ഫാത്തിമാ...
ഹുസൈന്റെ നിലവിളി എന്നെ വേദ നിപ്പിക്കുമെന്ന് നിനക്കറിയില്ലേ ? " എന്ന് ചോദിച്ചത് അതിന്റെ ഉത്തമ നിദർശനമാണ്.
നബി തങ്ങളുടെ കാരുണ്യത്തിന്റെ തിളക്കമുള്ള മറ്റൊരേടാണ് അവിടുത്തെ പുത്രി സൈനബ് (റ) ന്റെ മകൾ ഉമാമ (റ) യോടൊപ്പമുള്ളത് .നബി തങ്ങളുടെയും ഖദീജ ബീവിയുടേയും പ്രണയം പോലെ ഇസ്ലാമിക ചരിത്രത്തിൽ പരമമായ പ്രണയത്തിന്റെ പ്രതീകമായിരുന്നു സൈനബാ ബീവി (റ)യും ഭർത്താവ് അബുൽ ആസും . നബി തങ്ങൾ പ്രബോ ധനവുമായി രംഗത്ത് വന്നപ്പോൾ മുഹമ്മദിന്റെ പെൺമക്കളെ ഒഴിവാക്കി തിരിച്ചേൽപ്പിക്കാൻ ഖുറൈശികൾ മരുമക്കളോട് ആവശ്യപ്പെട്ടു. റുഖിയ്യയും ഉമ്മുകുൽസൂമും അങ്ങനെ ഒഴിവാക്കപ്പെട്ടവരാണ്. അപ്പോഴും അബുൽ ആസ് പറഞ്ഞത് ഞാൻ എന്റെ പത്നിയെ ഒഴിവാക്കില്ലെന്നാണ് . ഖുറൈശിയിലെ ഒരു പെണ്ണും എന്റെ പത്നിക്ക് പകരമല്ലെന്ന് പറഞ്ഞ അദ്ധേഹം ഖുറൈശികൾക്ക് അൽഭുതമായി. സൈനബി (റ) ന്റെ ഇസ്ലാമാശ്ലേഷണത്തോടെ വിശ്വാസിയും അവിശ്വാസിയും വിവാഹ ബന്ധം പാടില്ലെന്ന നിയമപ്രകാരം ദീർഘകാലം രണ്ട് പേർക്കും പിരിയേണ്ടിയും വന്നു. എന്നിട്ടും രണ്ട് പേരും മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചതുമില്ല. മക്കയിലെ സുന്ദരികളായ സ്ത്രീകളെ കാണിച്ച് പ്രലോഭിപ്പിച്ചുവെങ്കിലും അ ബുൽ ആസ്വ് വഴങ്ങിയില്ല. തന്റെ പ്രിയതമൻ എന്നെങ്കിലും ഇസ്ലാമിലേക്കണയാതിരിക്കില്ലെന്ന പ്രതീക്ഷയോടെ സൈനബും (റ) ജീവിതം തള്ളി നീക്കി. അവസാനം അള്ളാഹു ബീവിയുടെ പ്രാർത്ഥന കേട്ടു. അബുൽ ആസ്വ് ഹിജ്റ ഏഴിൽ ഇസ്ലാം സ്വീകരിച്ചു. അങ്ങനെ നബി (സ) രണ്ട് പേർക്കുമിടയി ലുള്ള ബന്ധം പുനർസ്ഥാപിച്ചു. ഇവരുടെ പൊന്നോമന പുത്രിയാണ് ഉമാമ (റ) .പിൽക്കാലത്ത് അലി (റ) വിന്റെ ഭാ ര്യയും .
ആയിശാ ബീവിയിൽ നിന്നും നിവേദനം : ഒരിക്കൽ നബി തങ്ങൾ വിശേഷപ്പെട്ട ഒരു മാല ഇത് ഞാൻ എനിക്ക് ഇഷ്ടമുള്ളയൊരാളുടെ കഴുത്തിൽ അ ണിയിക്കുമെന്ന് പറഞ്ഞു. നബി (സ്വ) യുടെ മറ്റു ഭാര്യമാരും അവിടെയുണ്ടായിരുന്നു. ആയിഷാ ബീവി (റ) പറയുന്നു: നബി (സ്വ) ആ മാല എനിക്ക് സമ്മാനിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. അങ്ങനെ നബി തങ്ങൾ എന്നേയും കടന്ന് പോയി. അപ്പോൾ എനിക്ക് വല്ലാത്ത സങ്കടം അനുഭവപ്പെട്ടു. അവസാനം അവിടെ കളിച്ച് കൊണ്ടിരുന്ന ഉമാമ (റ) യുടെ കഴുത്തിലാണ് ആ മാല അണിയിച്ചത്. നബി തങ്ങളുടെ കുട്ടികളോടുള്ള അവാച്യമായ സ്നേഹം പ്രകടമായ ഒരു സന്ദർഭമായിരുന്നു അത്. കുട്ടികളോടുള്ള കാരുണ്യത്തി
ന്റെയും സ്നേഹ വാങ്ങങ്ങളുടെയും പാരമ്യം നമുക്ക്  നബി (സ്വ) യിൽ കാണാനാവും.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...