✍️ ഹാഫിള് ഷഹിൽ അഞ്ചച്ചവിടി
അറേബ്യൻ ഉപഭൂഖണ്ഡത്തിലെ കൊച്ചു പ്രദേശമാണ് മക്ക.ഇതര ദേശങ്ങളെ അപേക്ഷിച്ച് അത്രയങ്ങ് സംസ്കാരിക വ്യാപ്തി കൈവരിക്കാത്ത മരുഭൂ പ്രദേശം. വാണിജ്യപരമായ നാഗരിക മാനങ്ങൾ അനുവർത്തിക്കുന്ന മക്കാ നിവാസികൾ . ഗോത്രാടിസ്ഥാനത്തിൽ വർഗ്ഗീകരിച്ച പ്രാദേശികത .അതിൽ പ്രമുഖരാണ് ഖുറൈശികൾ. ഈ ഗോത്രത്തിലെ ഒരു പ്രധാന വിഭാഗമാണ് ഹാഷിം കുലം.ലോകത്തിലെ നാനാ ദിക്കുകളിൽ നിന്നും കഅ്ബയിലേക്ക് ജനങ്ങൾ ഒഴുകി എത്തുമ്പോൾ അവർക്ക് വെളളവും മറ്റും കൊടുക്കേണ്ട ചുമതലയുണ്ടായിരുന്നത് ഖുറൈശി ഗോത്രക്കാർക്കായിരുന്നു.ഖുസയ്യ് ബ്നു കിലാബ് മുതൽക്കാണ് ഖുറൈശി വംശത്തെ ആ നാമധേയത്തിൽ പ്രകീർത്തിച്ച് പോരുന്നത് .ഖുസയ്യ് വഴി ഈ ജോലി മകൻ അബ്ദുൽ മനാഫിലേക്കും തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഹാശിമിലേക്കും എത്തി.ഹാശിം മുതലാണ് ഹാശിം വംശാവലിയുടെ പ്രാരംഭം. ഈ ഹാശിമിന്റെ മകനായിരുന്നു അബ്ദുൽ മുത്വലിബ്.ശൈബ ബിൻ ഹാഷിം എന്നായിരുന്നു അബ്ദുൽ മുത്വലിബിന്റെ യഥാർത്ഥ നാമം. തന്റെ ചെറുപ്പത്തിൽ തന്നെ ഉപ്പ ഹാഷിം നിര്യാതനായി.തുടർന്ന് തനിക്ക് ചുമതലകൾ കൈവന്നു.ഈ സമയത്ത്ശൈബ ബിൻ ഹാഷിമും (അബ്ദുൽ മുത്വലിബ് ) മാതാവ് ഉമ്മു സൽമാ ബിൻത്ത് അംറും ജീവിച്ചിരുത് യസ്രിബിലായിരുന്നു (ഇന്നത്തെ മദീന). മക്കയിൽ താമസിച്ചിരുന്ന എളാപ്പ മോനെ മക്കയിലേക്ക് അയക്കാൻ നിർദ്ദേശിച്ചു.അങ്ങനെ ശൈബ ബിൻ ഹാഷിം എളാപ്പയുടെ കൂടെ മക്കയിലേക്ക് ആഗതനായി. മക്കയിലേക്കുള്ള യാത്രയിൽ ശത്രുക്കളിൽ നിന്നും മറ്റുമുള്ള സംരക്ഷണത്തെ മുന്നിൽ കണ്ട് മുത്തലിബ് ഷൈബയെ അബ്ദുൽ മുത്തലിബ് ( മുത്തലിബിന്റെ അടിമ ) എന്നായിരുന്നു പരിചയപ്പെടുത്തിയത്.അങ്ങനെ ശൈബ ബ്നു ഹാശിം മക്കയിൽ അബ്ദുൽ മുത്വലിബ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുറച്ച് കാലം കഴിഞ്ഞപ്പോൾ അബ്ദുൽ മുത്വലിബ് ഖുറൈശികളുടെ നേതാവായി.നിരവധി ഭാര്യമാരുണ്ടായിരുന്നു അബ്ദുൽ മുത്വലിബിന്,അതുപോലെ നിരവധി മക്കളും. അവരിൽ അവസാനത്തെ കുട്ടിയായിരുന്നു അബ്ദുളള.പരിലാളനയോടെയുംസ്നേഹത്താൽ വാരിപ്പുണർന്നും അബ്ദുൽ മുത്ത്വലിബ് തന്റെ മകനെ പോറ്റി വളർത്തി. അബ്ദുളള വളർന്ന് മക്കയിലെ വലിയ കച്ചവടകാരനായി.മക്കയിൽ അറിയപ്പെട്ട ഒരു വ്യക്തിത്വമായി. ശേഷം അബ്ദുള്ള ആമിനയെ വിവാഹം കഴിക്കുകയും അവർക്ക് ഒരു കുഞ്ഞ് ജനിക്കുയും ചെയ്തു.എന്നാൽ ആ കുഞ്ഞിന്റെ കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ആ പെന്നുപ്പാക്ക് ഉണ്ടായില്ലായിരുന്നു .വിധിയുടെ വിളിക്കുത്തരം നൽകി ആ പിതാവ് തന്റെ കുഞ്ഞ് ജനിക്കുന്നതിന് നാല് മാസം മുമ്പ് ലോകത്ത് നിന്ന് ദൈവ സന്നിഹിതത്തിലേക്ക് യാത്രയായി. മാതാവ് ആമിനയായിരുന്നു പിന്നീട് ആ കുട്ടിയെ വളർത്തിയത്. എന്നാൽ സ്വന്തം ഉപ്പയുടെ സ്ഥാനത്ത് നിന്ന് ആ പിഞ്ചു ബാലനെ ഉപ്പാപ്പ അബ്ദുൽ മുത്ത്വലിബ് ലാളിച്ച് സ്നേഹിച്ച് പരിപാലിച്ച് വളർത്തി. തന്റെ സ്വന്തം മക്കൾക്ക് കൊടുക്കുന്നതിനേക്കാൾ സ്നേഹവും വാത്സല്യവും ആ കുട്ടിക്ക് ഉപ്പാപ്പ നൽകിയിരുന്നു . അള്ളാഹുവിൽ നിന്നുള്ള പ്രത്യേക ഇൽഹാമോടെ അബ്ദുൽ മുത്തലിബ് ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കുകയുണ്ടായി. കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ ആമിന ബീവി മോനുമായി മദീനയിലേക്ക് പോകാൻ അബ്ദുൽ മുത്ത്വലിബിനോട് സമ്മതം ചോദിച്ചു . മനസ്സില്ലാമനസ്സോടെ അബ്ദുൽ മുത്ത്വലിബ് ആമിനാ ബീവിക്ക് സമ്മതം നൽകുകയായിരുന്നു. അങ്ങനെ മോനുമായി ആമിനാ ബീവി മദീനയിലേക്ക് പോയി കുറച്ച് കാലം അവിടെ തങ്ങിയതിന് ശേഷം മടങ്ങുന്നതിനിടയിൽ അബവാഅ് എന്ന പ്രദേശത്ത് എത്തിയപ്പോൾ രോഗം പിടിപെട്ട് അവർ അവിടെ വച്ച് വഫാത്തായി.വഫാത്താകുന്നതിന്ന് മുമ്പ് ആമിനാ ബീവി തന്റെ സന്തതസഹചാരിക്ക് മോനെ ഏൽപ്പിച്ച് അബ്ദുൽ മുത്ത്വലിബിനെ ഏൽപ്പിക്കാൻ കൽപിച്ചു. അങ്ങനെ തീർത്തും അനാഥനായ ആ ബാലൻ പിന്നീട് അബ്ദുൽ മുത്ത്വലിബിന്റെ നിറഞ്ഞ പരിലാളനയിൽ വളർന്ന് വലുതാകാൻ തുടങ്ങി.അബ്ദുൽ മുത്ത്വലിബ് മുഹമ്മദി (സ) നെ അബ്ദുളളയോട് കാണിച്ച അതേ രീതിയിൽസ്നേഹിച്ച് പരിപാലിച്ചു.അബ്ദുൽ മുത്ത്വലിബ് മക്കയിലെ തന്റെ ഭാരമേറിയ ചുമതലകൾ വഹിക്കുമ്പോൾ പോലും ആ മോനെ കൈവിട്ടില്ല.അവർ എല്ലാ ദിവസവും കഅ്ബയുടെ തണലിൽ ഒരു പായയിൽ വിശ്രമിക്കുമായിരുന്നു.സ്വന്തം മക്കൾക്ക് തന്റെ സന്നിധിയിൽ വന്ന് തന്നോടൊപ്പം ഇരിക്കാൻ അബ്ദുൽ മുത്ത്വലിബ് സമ്മതം നൽകിയിരുന്നില്ല. എന്നാൽ അബ്ദുൽ മുത്ത്വലിബ് മുഹമ്മദെന്ന ആ പിഞ്ചു ബാലന് തന്റെ വസതിയിൽ തന്നോടൊപ്പം ഇരിക്കാൻ സമ്മതം നൽകിയിരുന്നു. തന്റെ ഊണിലും ഉറക്കത്തിലും തന്നോടൊപ്പം ഉപ്പാപ്പാ lന്റെ പേരക്കിടാവിനെ ഒപ്പം ചേർത്തു.അങ്ങനെ ആറാം വയസ്സിൽ ഉമ്മ നഷ്ടപെട്ട ആ ബാലൻ പത്താം വയസ്സിൽ ഉപ്പാപ്പയും മണപെടുന്ന അവസരത്തിൽ രോഗിയായി കിടക്കുന്ന അബ്ദുൽ മുത്ത്വലിബിനെ കാണാൻ ഒരുപാട് പ്രമാണിമാർ വന്ന് കൊണ്ടേയിരുന്നു ചുറ്റും കുടുംബം സങ്കടത്താൽ കണ്ണീർ ഒഴുക്കി നിൽക്കുന്നുണ്ടായിരുന്നു. ആസമയത്ത് മുഹമ്മദ്(സ)തന്റെ കാലിന്റെ ഓരത്ത് സങ്കടത്തോടെ നിൽക്കുന്നത് കണ്ട ഉപ്പുപ തന്റെ വലിയ മകൻ അബൂത്വാലിബിനെ വിളിച്ചു പറഞ്ഞു :“ഞാൻ എന്റെ ജീവിതകാലത്ത് ഈ മോനെ ഒരു കുറവും വരുത്താതെ വളർത്തി എന്റെ കാല ശേഷം നീ ഈമോനെ പൊന്നു പോലെ നോക്കണമെന്ന്" ആ മോനെ അബൂത്വാലിബിന്റെ കരങ്ങളിൽ ഏൽപിച്ചു ഉപ്പൂപ്പ അളളാഹുവിന്റെ വിളിക്കുത്തരം നൽകി. അങ്ങനെ ഖുറൈശികളുടെ പിതാമഹൻ ഖുസയ്യ് ബിനു കിലാബിന്റെ ചാരത്ത് കബറടക്കം നടത്തി. ശേഷം പിരിഞ്ഞ് പോകുമ്പോൾ ആ പിഞ്ചു ബാലൻ അബൂത്വാലിബിന്റെ കൈവിട്ട് പിറകിലേക്ക് നോക്കി വാവിട്ട് കരഞ്ഞു. ഉപ്പാപ്പാ......
Comments
Post a Comment