#1
പല 'യാനങ്ങൾ'
✒️ സിയാദ്
അന്ധകാരത്തിൽ
അജ്ഞതയിഴചേർന്നുണ്ടായ
ഗാഢമാം ഇരുട്ടിൽ
അഹന്തകാവ്യങ്ങൾ കൂർക്കം വലിച്ചു - റങ്ങിയവർക്കിടക്ക്
കാലത്തിനുമെത്രയോ മുമ്പേ ഭവിച്ച
ഒരൊളിവ് , ചിരപരിചിതമല്ലാത്ത
നാമധേയത്തിൽ
പ്രഭാ കിരണമായ് മേനി പ്രാഭിച്ചു.
ആയുസ്സിൻ്റെ മദ്ധ്യാഹ്നം
പിന്നിട്ടപ്പോഴത്
ആളുന്ന സൂര്യനായ് രൂപാന്തരപ്പെടുകയുണ്ടായി.
ഉറക്കമുണർന്നു ചിലർ
അതിന്റെയുദിപ്പിനെ
ഹൃദയത്തിൽ കൊളുത്തി വെച്ചു. ഇരുളിനെ, വെളിച്ചമേറെ തെളിച്ചമുള്ളതാക്കി.
ഉണർവിനെ വെറുത്തവർക്കതു
ദുസ്സഹമായിരുന്നു.
അവർ അതിനെ തല്ലിക്കെടുത്താൻ
നിതാന്തത കൈകൊണ്ടു.
അനന്തരം ,പ്രവാചകനായ പ്രകാശം
സ്രഷ്ടാവിൽ നിന്നു വിളിയാളമുൾകൊണ്ട്
തന്നെയാശ്ലേഷിച്ചവർക്ക്
സമാധാനത്തിന്റെ ഭൂമികകളിലേക്ക്
പാത തെളിയിച്ചു കൊടുത്തു ,
വെളിച്ചം അരണ്ടു പോവാതിരിക്കാൻ ,
സർവ്വസമ്പന്നരായി
പല യാനങ്ങൾ ചെയ്തിരുന്നയ-
തേവഴികളിലൂടെത്തന്നെയവർ
ദരിദ്രരായി പലായനം ചെയ്തു.
അറേബ്യയിലെ മരഭൂവിലവരുടെ കാൽപാദങ്ങൾ
ഒരു ചിത്രരൂപം വരച്ചു തീർത്തു .
ലോകത്തിനു കാലമതിനെ
വായിച്ചു കേൾപിച്ചു
" ഹിജ്റ"...
--------------------------------------
#2
ഹിജ്റ
✒️റഹ്മത്തുള്ള പി
വാനം വാതായനങ്ങൾ കറുപ്പിച്ചു
അന്തരീക്ഷം മുഖം ചുവപ്പിച്ചു
പച്ച വെള്ളത്തിൽ ഉപ്പ് കലർന്നു
കാർമേഘങ്ങൾ ക്രൂരതയുടെ
വേലിയേറ്റം സൃഷ്ടിച്ചു.
അനന്തരം, മന്ദമാരുതൻ
ഖസ് വാഇൻ്റെ പുറത്തേറി
മദീനയുടെ മണലാരണ്യം
ലക്ഷ്യമാക്കി.
പനിനീരും പനയോലകളും
മന്ദമാരുതനെ പൂമാലയണിയിച്ചു.
മദീന അനന്തതയിലേക്ക് വിശാലപ്പെട്ടു
പ്രകാശത്തിന്റെ പരാഗണം
പ്രയാസത്തിൽ നിന്നുത്ഭവിച്ചു.
-------------------------------------------------
#3
ആ യാത്ര ചരിത്രത്തിലേക്കായിരുന്നു
✒️ മാജിദ് ഫർഹാൻ
സഹനത്തിലാരംഭിച്ച് സന്തോഷ രാവുകൾ കഥ പറയുന്ന
പലായനത്തിന്റെ ഇന്നലെകളുണ്ടിവിടെ
വേദന തിന്നുന്ന മുറിപ്പാടിൽ
തലോടിക്കൊടുത്ത നേതാവിന്റെ കഥ
ഇലാഹിനായ് സർവ്വം പൊഴിച്ച്
ബക്കയുടെ മണ്ണിനോട് സലാമോതിയപ്പോൾ
തളിർത്ത ഈന്തപ്പനകൾ വാടിത്തളർന്നു.
സൗറിന്റെ അകത്തളത്തിൽ
ഭീകരതയുടെ നെഞ്ചിടിപ്പിൽ
സംരക്ഷണത്തിന്റെ വലയേന്തി
നിസ്സംശയത്തിന്റെ മുട്ടയിട്ട്
എല്ലാം കൂടെ നിന്നപ്പോൾ
യസ്‌രിബ് തനിയെ പേറെടുത്തു.
ഖസ് വാഇൻ്റെ പുറത്തേറി,
സിദ്ദീഖിന്റെ ഓരം ചേർന്ന്
ഹബീബ് നീങ്ങിയപ്പോൾ
ജമൽ തേടി ജബലുകൾ താണ്ടിയ
സുറാഖയുടെ കഴുകക്കണ്ണുകളെ
മരുഭൂമി മണലിൽ,ആഴ്ത്തിവെച്ചു ....
ആതിഥേയത്വത്തിന്റെ പാട്ട് പാടി
സാഹോദര്യത്തിന്റെ മന്ത്രമോതി
സകലതും കൊടുത്ത്
അൻസാരികൾ ഊണൂട്ടിയപ്പോൾ
ബിലാലും സൽമാനും അവിടെ സമന്മാരായി.
--------------------------------
#4
തിങ്കളും താരങ്ങളും ...
✒️ മുഹമ്മദ് ലസിൻ
അജ്ഞതയുടെ
ചെറുതടത്തി -
ന്നധിപരജ്ഞരായിരുന്നുവത്രെ.
താരങ്ങളെ നയിച്ചന്ന്
തിങ്കളുമൻപനും ,
അദലിന്റെ തുണയുള്ള
ചാന്ദ്രദൗത്യത്തിന്
ഹേതുവായതല്ലേ ,
ഇവ്വിഷയത്തിലെ
നല്ല കലാശം .
അതെ ,
തിങ്കളെന്തിലുമൊ-
രുത്തരോത്തര
വിക്ഷേപിണിയായി !
എന്നിട്ടുമതാ ,
അവരിലൊരണുമണി ഭയം
കാണാഞ്ഞിട്ടാവാം
കാലത്തിനോളത്തിൽ
പലരും കുത്തിയമരുന്നത്!
------------------------------------------
#5
വെള്ളരിയുടെ പലായനം
✒️ ഷഹബാസ്
ഉത്തരത്തിൽ സൂര്യൻ ദക്ഷിണത്തിൽ മരുപ്പച്ച പാറിക്കളിക്കുമവിടെൻ പലതരം യാമങ്ങൾ
പറന്നു കളിക്കും പലതരം പക്ഷികൾ
അദൃശ്യമാണവിടെ ആകാശയാമങ്ങൾ
അദൃശ്യമാണവിടെ തെളിനീരുറവകൾ
അദൃശ്യമാണവിടെപൂക്കും ഹരിതകാന്തിയും
ഒളിച്ചടുമവിടെ പലതരം ജീവനം
കപ്പൽ ചുമന്ന വെള്ളരികൊക്കുകൾ,
രൂക്ഷം പടർന്ന മരുക്കാറ്റുകൾ, പ്രപഞ്ചത്തിലെ ഇളം വെളിച്ചത്തിലൂടെ
വഴിയില്ലാ വഴിയിലൂടെ അവർ
പലായനം തുടർന്നു മദീനയിലേക്ക്.
ഒറ്റാർത്ഥടത്തിൽ,
ഇരുട്ടിൽ നിന്നും നിലാവിലേക്കുള്ള
അടയാളം ,
നിലവിലേക്കുള്ള ദണ്ഡ് സ്വീകരിച്ച ദൈവത്തിൻ ദൂതര് പലപ്പോഴും അവർ കൂടയുണ്ടല്ലോ എന്നെത്രവട്ടം പറഞ്ഞിരിക്കുന്നവർ,
അനിഷ്ടമായ കാഴ്ചകൾ കണ്ടവർ ദൂതർ ദാഹമോചനം മോഹിച്ചു നിൽക്കാൻ സഹപാഠികൾ
സുഗന്ധം വിടർന്ന കൈതണ്ടയിൽ കുത്തിയൊലിക്കുന്ന
ശമന മരുന്ന് ,
എന്നിട്ടുമെന്താ കാര്യം ദൂതരെ
നിരക്ഷരനായി ദൂരെ ദൂരെ
അലിയപ്പെട്ടു
അതുതന്നെ
അതുതന്നെ
അതുതന്നെ .
ആ തലമുറയുടെ കഥ കു-
ടിച്ചാണ് നാം ഇന്നും വളരുന്നത്
----------------------------------------------
#6
ലോകം ഒരു കടലിലേക്കൊഴുകി
✒️ ഫലാഹ് .സി
അടപ്പിനെ മുറുക്കാതെമൂടിയ
അളുക്കിനുള്ളിലെ പഞ്ചസാ
രക്കട്ടകൾ വിറയലും കുതറലുമേറ്റ്
പ്രതലത്തിലെത്തിയൊരു
കട്ട .
വിശപ്പിനു കീഴടങ്ങിയ കണ്ണീർ-
കടലിൽ മുങ്ങിയ മിത്രങ്ങൾ-
ക്കായ് അലയുന്ന വേരുറുമ്പ്
പ്രതലത്തിൽ കണ്ട കണ്ണാടി ചില്ലിന്റെ മണം നാസാഗ്രഹത്തിൽ കുത്തേൽപ്പിച്ചപ്പോൾ
മണ്ടിയെത്തിയ തലവനുറുമ്പ്
പീപ്പിയൂതി നടന്നു, ഓരോർത്ത
രും നേരെ, അതെ
അവർ തുടർന്നീളത്തിൽ ഒരു പാത വരച്ചുവച്ചു.
അടുത്ത നിമിഷം മധുര കൈ-
ക്കൊപ്പുകാരൻ അവരെ പറ-
ത്തി തെളിച്ചു ,"നോക്കിയില്ല താൽക്കാലികമായി
ഒരു മാളം തന്നെ ."
ചുറ്റും അന്ധത, ഇതിൽ ബലമേൽപ്പിച്ച് ഒരാൾ മുന്നോട്ട് ,കൂട്ടമായി ഒരേ മനസ്സിൽ
പുറത്തേക്ക് ഇറങ്ങി." മധുര കയ്യൊപ്പുകാരനെ തുരത്തി.!"
രു പരിമളൻ അറ്റമെത്തി നിന്നു ,ഒരു തിരക്കാറ്റിൽ
ജലത്തിൽ കലർപ്പനായ, കയ്യിലെടുത്താൽ പരിമളന്റെ
മണം....
ഒരുപറ്റം പ്രതീക്ഷകൾ 💝💫
ReplyDelete