ലബ്ബൈക്
✒ മാജിദ് ഫർഹാൻ കുട്ടശേരി
ഉലകം,
മുഴുവനന്ന് മിനായിലെത്തി
ആ കാഴ്ച കാണാതിരിക്കാൻ
മേഘമന്ന് സൂര്യന് മറയിട്ടു
മരുക്കാറ്റ് ദിശമാറിയോടി
ഇലാഹിലണയാനുള്ള
ആദിയാൽ ആ കുഞ്ഞു മനസ്സിൽ
സംസം ഉറവപൊട്ടി.. അത്
ഹാജറുമാന്റെ കണ്ണിലൂടൊഴുകി
ആ മുഖമൊന്നു കാണാനായ്
ഒട്ടക കൂട്ടങ്ങൾ വരിയായി നിന്നു
യജമാനന്റെ കണ്ണ് വെട്ടിച്ചു
ചെമ്മെരിയാടുകളെത്തി
ഉറയിൽ നിന്നൂരിയ കത്തിയുടെ
പ്രഭയേറ്റ് കുബൈസിലെ
പാമ്പുകൾ ഉൾവലിഞ്ഞു.
റൂഹുൽ ഖുദ്സിന്റെ
ആഗമനംഅവിടെ സത്യസാക്ഷാത്കാരത്തിനു
നാന്ദി കുറിച്ചു
ഖലീലുല്ലാഹിയുടെ
ചുണ്ട് മന്ത്രിച്ചു
ലോകമത് ഏറ്റുപാടി
"ലബ്ബൈകള്ളാഹുമ്മ
ലബ്ബൈക്
ലബ്ബൈക ലാ ശരീകലക
ലബ്ബൈക് "

ഹസനാത്തിൻ്റെ മൊതല്
ReplyDeleteMashaallh writing 👍🏻
ReplyDelete❤️
ReplyDelete